0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

ഒന്നുപുഞ്ചിരിയ്ക്കാൻ ശ്രെമിയ്ക്കുമ്പോഴാണ്, ഇവളുമാരുടെ കോപ്രായങ്ങളൊക്കെക്കണ്ടു പൊളിഞ്ഞമീനാക്ഷി എന്നെനോക്കി ദഹിപ്പിയ്ക്കുന്നത്...

അവളിലേയ്ക്കു ശ്രെദ്ധചെലുത്തീതും കണ്ണുകൾകൊണ്ടു പോകരുതെന്ന് അവളാംഗ്യംകാട്ടി...

എന്റെ സ്വഭാവംവെച്ചു ഞാനങ്ങനെ ചെയ്തുകൂടായ്കയില്ലെന്നവൾക്കു ബോധ്യം കാണുമല്ലോ...

അതുവരെ മനസ്സിപ്പോലുമങ്ങനൊരു ചിന്തയില്ലാതിരുന്നതാണ്...

പിന്നെ മീനാക്ഷിപറയുമ്പോൾ അനുസരിയ്ക്കാതിരിയ്ക്കാൻ കഴിയോ..??!!

നേരേ വെച്ചുകീറി അവളുമാർക്കടുത്തു ചെന്നതും,

""...ഇങ്ങോട്ടു നീങ്ങിയിരീടീ... അവനിരിയ്ക്കട്ടേ..!!"""_ എന്നുപറഞ്ഞു തട്ടംതാത്ത ബെഞ്ചിന്റെ അറ്റത്തായിരുന്നവളെ അകത്തേയ്ക്കുവലിച്ച് സ്ഥലമൊരുക്കിത്തന്നു...

ചെറിയൊരു വിടവുകണ്ടാൽ അതിനുള്ളിലേയ്ക്കു തലയിടുന്ന എനിയ്ക്ക് കുറച്ചു സ്‌പേസ്കിട്ടിയാൽ കുണ്ടികുത്താനാണോ പ്രയാസം..??!!

അവിടേയ്ക്കിരുന്നതും, ചുണ്ടുംപല്ലുമൊക്കെ കടിച്ചുപിടിച്ചുകൊണ്ട് മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു...

അവളെക്കണ്ടതും ആതിര;

""...മീനൂ... നീ തല്ക്കാലമപ്പുറത്തിരീടീ... പ്ളീസ്സ്..!!"""_ എന്നങ്ങോട്ടുവെച്ചതും എന്നെയൊന്നു രൂക്ഷമായിനോക്കി കണ്ണുതുറിപ്പിച്ചുകൊണ്ടവൾ അടുത്ത സീറ്റിലേയ്ക്കുമാറി...

അവളങ്ങോട്ടു പോയാൽ ഞാമ്പിറകെ ചെല്ലൂന്നാവുമവളു ചിന്തിച്ചിട്ടുണ്ടാവുക...

എന്നാൽ ഞാനതിട്ടു മൈൻഡാക്കിയപോലുമില്ല...

അപ്പോഴെല്ലാം അവിടെക്കൂടിയിരുന്ന വിശിഷ്ടമൈരുകൾ എന്നെന്നെ നോക്കുന്നുണ്ടായിരുന്നു, ഇവനേതാടാ... ഈ വാണം..?? എന്നായിരുന്നിരിയ്ക്കണം അവരുടെമനസ്സിൽ...

പിന്നെ, 'നാണോംമാനോം' ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ ചാധനോംന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്‌..??

വീണ്ടും മീറ്റിങ്‌ പുനഃരാരംഭിച്ചപ്പോൾ അവളുമാരടുത്തിരുന്ന് കുശലംചോദിച്ചു...

കാര്യംപറഞ്ഞാലതിനൊന്നും മറുപടികൊടുക്കാൻ താല്പര്യമില്ലാതിരുന്നിട്ടും മീനാക്ഷിയുടെ ഇടയ്ക്കിടെയുള്ള നോട്ടംകണ്ടപ്പോൾ, എന്റെ മറുപടികളെല്ലാം നൂറേനൂറിലായി...

അതിനിടയിൽ മീനാക്ഷിയേയും വേറെ രണ്ടുചിക്കുകളേം ആരൊക്കെയോപിടിച്ച് അനുമോദിച്ചുവിട്ടു...

കൂട്ടത്തിലവൾക്കൊരു സ്വർണ്ണമെഡലും
ക്യാഷ്പ്രൈസ്സും സമ്മാനവുമുണ്ടായിരുന്നു...

പിന്നതിനുള്ള അനുമോദനങ്ങളുമായി സമയംകഴിഞ്ഞുപോയി...

ഒടുവിൽ പരിപാടികഴിഞ്ഞു പുറത്തേയ്ക്കിറങ്ങാൻനേരം അവളുമാരുവന്നു വീണ്ടും ഞങ്ങളെമുച്ചി...

""...എന്താ സിദ്ധൂ... ഭാര്യയ്ക്കു മെഡലുകിട്ടിയതിന്റെ ട്രീറ്റൊന്നുവില്ലേ..??"""_ ചോദ്യം ആതിരയുടേതായിരുന്നു...

ബാക്കിയുള്ളവളുമാർ അതിന് യെസ്സുവെച്ചപ്പോൾ, കാണുമ്പോൾ കാണുമ്പോൾ ട്രീറ്റ്നടത്താൻ ഞാനാര് നിന്റെയൊക്കെ കള്ളത്തന്തയാണോടീ മറ്റേമക്കളേന്നു ചോദിയ്ക്കാൻ തുനിഞ്ഞെങ്കിലും അവരുടമുമ്പിലുള്ള ക്ലീനിമേജ്‌ കളയണ്ടല്ലോന്നു കരുതിമാത്രം വേണ്ടെന്നുവെച്ചു...

"" ...ഈ മെഡൽ ഒരുപവനൊക്കെ വരോ..??"""_ മീനാക്ഷിയുടെ കൈയിലിരുന്ന മെഡലിലേയ്ക്കുനോക്കി ഞാൻ അവളുമാരോടു ചോദിച്ചതും, സിഐഡി

💬 Comments

View all comments