0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

ലെക്ഷ്മിയെ മീനാക്ഷിയ്ക്കു വിശദമായ്ത്തന്നെ പരിചയപ്പെടുത്തി...

അതുകേട്ട് കുറച്ചുനേരത്തേയ്ക്ക് എന്നെ നോക്കിനിന്ന ശേഷം;

""...അയ്യേ.! ഇതാണോ നിന്നെ തേച്ചിട്ടുപോയെന്നു നീയന്നുപറഞ്ഞ ലെക്ഷ്മി..?? കഷ്ടം.! ഇവളൊക്കിട്ടേച്ചു പോയേനാണോ നീ സങ്കടപ്പെട്ടുനടന്നേ..??"""_ എന്നെ തിരിച്ചുഞെട്ടിച്ചുകൊണ്ട് മീനാക്ഷിതിരക്കി...

ഇവളെന്നെ കളിയാക്കുന്നതാണോ അതോ അവളുമാർക്കിട്ടൂതുന്നതോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ മീനാക്ഷിതുടർന്നു;

""...എന്റെ സിദ്ധൂ... നിന്നെത്തേച്ചിട്ടുപോയവളെ പരിചയപ്പെടണോന്ന് ഞാനുമൊന്നു കരുതീരുന്നതാ... പക്ഷേ, ഇപ്പൊത്തോന്നുന്നു വേണ്ടീരുന്നില്ലാന്ന്... ഇതുപോലുള്ളേന്റെയൊക്കെ പിന്നാലെ നടക്കാൻ നാണവില്ലേടാ നിനക്ക്..?? ഛെ..!!"""_ അവളു തലയിൽ കൈവെച്ചതു പറഞ്ഞപ്പോൾ സംഗതിയെനിയ്ക്കുമങ്ങട് ഹരംകേറി...

""...ഇനീപ്പതു പറഞ്ഞിട്ടുകാര്യവില്ല... കഴിഞ്ഞതുകഴിഞ്ഞു..!!"""_ പോകുന്നിടംവരെ പോട്ടേന്നുകരുതി ഞാനുമവൾക്കു ബാക്അപ്പ്ചെയ്യാൻ തീരുമാനിച്ചതും,

""...എടാ... എന്നാലുമിത്രേം ശോകംപിടിച്ചൊരു പെണ്ണിനെയൊക്കെ നിനക്കെങ്ങനെയാടാ ഇഷ്ടായേ..?? ഇച്ചിച്ചി ബേ..!!"""_ ലെക്ഷ്മിയെ ചൂണ്ടി അങ്ങനെപറഞ്ഞ് മീനാക്ഷി ഓക്കാനിച്ചപ്പോൾ, ലെക്ഷ്മിയാണോ അതോ അവൾടെശവമാണോ എന്റെമുന്നിൽ നിൽക്കുന്നത് എന്നെനിയ്ക്കു സംശയമില്ലാതില്ലായ്രുന്നു...

""...ഓ.! നീയാര്..?? ഭൂലോകരംഭയോ..?? എന്തായാലും നിന്നെക്കാളും കൊള്ളാമിവള്..!!"""_ ലെക്ഷ്മിയ്ക്കു സപ്പോർട്ടായി കൂടെനിന്നവൾ പറഞ്ഞതും,

""...എന്നിട്ടു കുട്ടീടെ സ്പെക്സെവിടാ..?? കണ്ണുപിടിയ്ക്കുന്നില്ലേൽ അതെടുത്തുവെയ്ക്ക് കുട്ടീ..!!"""_ എന്നതിനു റിപ്ലൈയുംകൊടുത്തു മീനാക്ഷിയെന്റെ നേരേതിരിഞ്ഞു...

എന്നിട്ട്;

""...ഇതേതാടാ..??"""_ ന്ന് ആ പറഞ്ഞവളെ ചൂണ്ടിയൊരുചോദ്യം...

അതിന്;

""...അതു കാര്യവാക്കണ്ട... കുരയ്ക്കത്തേയുള്ളൂ...
കടിയ്ക്കാനുള്ള പല്ല് പണയത്തിലാ..!!"""_ ഞാനും വിട്ടില്ല...

ഉടനെ മീനാക്ഷി നിന്നൊറ്റച്ചിരി...

എന്നിട്ടു ചോദിച്ചു;

""...അതെന്താ സ്വർണ്ണംകെട്ടീതാണോ..??"""

""...ഈ മഞ്ഞനിറത്തിലുള്ളതൊക്കെ സ്വർണ്ണമാവോ..??"""_ എന്റെ തിരിച്ചുള്ളയാ ചോദ്യംകൂടിയായപ്പോൾ മീനാക്ഷി വീണ്ടുംനിന്നു പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി...

""...വാടീ... പോവാം..!!"""_ കേട്ടുമുഴുത്തപ്പോൾ ലെക്ഷ്മി കൂട്ടുകാരികളേയും വിളിച്ചിട്ടവിടെനിന്നും വലിയാനൊരുങ്ങി...

എന്നിട്ടും മീനാക്ഷിവിട്ടില്ല;

""...ഇവന്റേന്ന് ഓസ്സിനു കുറേത്തിന്നില്ലേ... അതൊക്കെ റീഫണ്ട് ചെയ്തിട്ടു പോയാമതി..!!"""_ എന്നായി അവൾ...

...അയ്യേ.! ഇവളെന്നെക്കാളും കൂതറയായ്രുന്നോന്നു തോന്നിപ്പോയ നിമിഷം...

ഞാനവളെ തുറിച്ചുനോക്കുമ്പോൾ കക്ഷി കൈയുംനീട്ടി നിൽക്കുവായ്രുന്നു

💬 Comments

View all comments