0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

കാശുമേടിയ്ക്കാൻ...

""...അതൊന്നുമ്മേണ്ടടീ... കഴിഞ്ഞില്ലേ... നീ തല്ക്കാലംപോകാൻ നോക്ക്..!!"""_ അവളെ പറഞ്ഞുവിടാനുള്ള ധൃതിയിൽ ഞാൻപറഞ്ഞു...

ഇനിയും അവളവിടെനിന്നാൽ അന്നുതിന്നതുവരെ വിരലിട്ടു കക്കിപ്പിയ്ക്കാനുമാ സാധനം മടിയ്ക്കില്ലല്ലോ...

""...ഓ.! നെനക്കുവേണ്ടേ വേണ്ട... അപ്പൊ ഞാമ്പോണു... വൈകുന്നേരം കാത്തുനിയ്ക്കോലോ ല്ലേ..??"""_ തിരിഞ്ഞുപോകാനായി ചെരിഞ്ഞുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും കോപ്പത്തി മുതലെടുക്കുവാന്നെനിയ്ക്കു ബോധ്യപ്പെട്ടു...

അവളുമാരുടെ മുന്നില്
എതിരുപറയത്തില്ലെന്നു മീനാക്ഷിയ്ക്കറിയാം...

അതാണാ ചിരിയുടെയർത്ഥം...

എന്നാലും;

""...എനിയ്ക്കു നേരത്തേപോണം... നീ ബസ്സേലങ്ങു വാ..!!"""_ ന്നു പറഞ്ഞൊഴിവാകാൻ ശ്രെമിച്ചെങ്കിലും ഏറ്റില്ല...

""...എനിയ്ക്കിവടന്നു ബസ്സേലു വരാനറിയില്ലടാ... അതോണ്ടല്ലേ... പ്ളീസ്സ്... ന്റെ ചക്കര നിയ്ക്കണേടാ..!!"""_ എന്നെനോക്കി പറഞ്ഞുകൊണ്ടവൾ റിവേഴ്സിൽ നടന്നപ്പോൾ, ഇതൊക്കെ ലെക്ഷ്മിയും മറ്റവളുമാരും കേൾക്കുന്നുണ്ടല്ലോന്നുള്ള കിരുകിരുപ്പ് എനിയ്ക്കുമുണ്ടായി....

""...കാത്തുനിൽക്കാനൊന്നും പറ്റില്ല... വേണേല് കളികഴിഞ്ഞുവരാം... ഇറങ്ങിനിന്നാ മതി..!!"""_ മറുപടിപറഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ ലക്ഷ്മിയേയും കൂടെനിന്നവളുമാരേം ഒന്നു തുറിച്ചുനോക്കാനും ഞാൻമറന്നില്ല...

സത്യത്തിൽ അന്നാദ്യമായി മീനാക്ഷിയുടെയാ ചൊറിസ്വഭാവവും ലുക്കും കൊണ്ടെനിയ്ക്ക് ഉപയോഗമുണ്ടായി...

അത്രയുംനാൾ കാണുന്നിടത്തൊക്കെയിട്ട് കളിയാക്കുവേം കുത്തുവാക്കുകൾ പറഞ്ഞ് ചിരിയ്ക്കുകയും ചെയ്തിരുന്ന ലക്ഷ്മിയ്ക്കും ടീംസിനും ഇങ്ങനൊരടി, അതവരു സ്വപ്നത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...

പ്രണയംനടിച്ചു കൂടെനടന്ന് അവനെ പരമാവധി പൊളന്നുതിന്നിട്ട് ഒടുക്കം ഞാൻനിന്നെന്റെ ബെസ്റ്റുഫ്രണ്ടായ്ട്ടേ കണ്ടിട്ടുള്ളൂന്നു പറഞ്ഞുപോയവൾക്കു തിരിച്ചൊന്നു കൊട്ടിവിടാൻ മീനാക്ഷിവേണ്ടിവന്നു...
എനിയ്ക്കൊട്ടും ദഹിയ്ക്കാത്ത അവൾടെ സ്വഭാവംവേണ്ടിവന്നു...

ക്ലാസ്സിലിരിയ്ക്കുമ്പോൾ മുഴുവനും എന്റെചിന്ത അതേക്കുറിച്ചായ്രുന്നു...

അങ്ങനൊരുവിധം ക്ലാസ്സുംതീർത്ത് ഉച്ചയ്ക്കുശേഷമുള്ള പ്രാക്ടിയ്ക്കൽസെക്ഷനും കഴിഞ്ഞ ഞാൻ ഗ്രൗണ്ടിൽനിന്നും അവന്മാർ നേരമ്പോയെന്നും പറഞ്ഞു വിളിച്ചയുടനെ ഇറങ്ങിയോടുവായ്രുന്നു...

അന്നേരമെന്തോ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല...

വീട്ടിൽപ്പോലുംപോകാതെ നേരേ ഗ്രൗണ്ടിലേയ്ക്കെത്തുമ്പോൾ അവടെ പ്രാക്ടീസ് സെക്ഷനാരംഭിച്ചു കഴിഞ്ഞിരുന്നു...

ഉടനെ കളിയ്ക്കാനുമിറങ്ങി...

സന്ധ്യയോടടുത്തപ്പോൾ കളിയുംനിർത്തി വീട്ടിൽച്ചെന്നപ്പോഴാണ് അമ്മയും ചെറിയമ്മയും കൂട്ടിലിട്ട വെരുകിനെപ്പോലെ സിറ്റ്ഔട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു കാണുന്നത്...

രണ്ടും തകൃതിയായി ആരെയൊക്കെയോ വിളിയ്ക്കുന്നുമുണ്ട്...

💬 Comments

View all comments