Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
കീത്തുവും ശ്രീക്കുട്ടിയും സോപാനത്തിന്മേൽ ഇരിയ്ക്കുവാണ്...
ഞാൻ ചെന്നങ്ങോട്ടു കയറിയതും അമ്മയിറങ്ങിവന്ന്;
""...നിനക്കു വിളിച്ചാലെന്താടാ ഫോണെടുത്തൂടേ..??"""_ ന്നൊറ്റ ചീറല്...
കാര്യം മനസ്സിലാകാതെ ഞാൻ ചെറിയമ്മയെ നോക്കിയപ്പോൾ;
""...എടാ... മീനുമോളെവിടെ..?? അവളിന്നു നിന്റൊപ്പമാ തിരിച്ചുവരുന്നേന്നു പറഞ്ഞിട്ട്... അവളെവിടെ..??"""_ എന്നൊരു ചോദ്യം...
അന്നേരമാണെനിയ്ക്കു വെളിവുവീഴുന്നത്...
കേട്ടപാടേ വീട്ടുമുറ്റത്ത് ഓഫ്ചെയ്തുനിർത്തിയ വണ്ടിയുമെടുത്ത് ഞാൻ കോളേജിലേയ്ക്കു പാഞ്ഞു...
അതിനിടയ്ക്ക് ഇടതുകയ്യാൽ പോക്കറ്റിൽനിന്നും ഫോണെടുത്തു നോക്കിയപ്പോൾ അമ്മയുടേം ചെറിയമ്മേടേം കുറേ മിസ്സ്ഡ്കോൾസല്ലാതെ മീനാക്ഷിയുടെ വിളിയൊന്നും വന്നിട്ടുണ്ടായില്ല...
...കോപ്പ്.! ഏതുനേരത്താന്തോ മറക്കാൻ തോന്നിയേ..?? സ്വയംപ്രാകിക്കൊണ്ടു ഞാൻ ആക്സിലറേറ്റർ തിരിച്ചു...
കോളേജിനുമുന്നിലെത്തി നോക്കുമ്പോൾ കോളേജുഗേറ്റു പൂട്ടിയെടുത്തിരിയ്ക്കുന്നു...
ഇനി എവിടെപ്പോയി തിരയുമെന്നോർത്തപ്പോൾ ആദികേറി...
നേരേ അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേയ്ക്കു ചെന്നു...
ആരുടെയോ ഭാഗ്യത്തിന് കക്ഷി അവിടുണ്ടായ്രുന്നു...
ബാഗിനെ മടിയിലിരുത്തി, അതിനേയും കെട്ടിപ്പിടിച്ച് വെയ്റ്റിങ്‌ഷെഡ്ഡിന്റെ മൂലയിലെ തൂണിൽ ചാരിയിരിയ്ക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ആദ്യമായി എനിയ്ക്കൊരു സന്തോഷമുണ്ടായി...
""...മീനാക്ഷീ..!!"""_ വിളിച്ചതും ഞെട്ടിത്തിരിഞ്ഞൊരു നോട്ടമായ്രുന്നു...
മുഖംകണ്ടപ്പോഴേ മനസ്സിലായി, പേടിച്ചുകിടുങ്ങിയുള്ള ഇരുപ്പായ്രുന്നെന്ന്...
ഞാനാണെന്നു കണ്ടതും ബാഗും കയ്യിലെടുത്തവൾ ഓടിപ്പിടഞ്ഞെന്റെ അടുക്കലേയ്ക്കു വന്നു...
""...ഫോണിന്റെ... ഫോണിന്റെ ബാറ്ററി തീർന്നു..!!"""_ പേടിച്ചസ്വരത്തിൽ ഫോണുയർത്തിക്കാട്ടി അവൾപറഞ്ഞു...
ശേഷം;
""...നീ... നീയെന്താ ലേറ്റായേ..??"""_ കൂട്ടിച്ചേർത്തപ്പോൾ,
""...ഞാന്നിന്റെകാര്യം മറന്നുപോയി... തിരിച്ചു വീട്ടിലെത്തിയപ്പോളാ ഓർക്കണേ..!!"""_ അതായിരുന്നെന്റെ മറുപടി...
അതുകേട്ടതും മീനാക്ഷി കുറച്ചുനേരമെന്റെ മുഖത്തേയ്ക്കു നോക്കിനിന്നശേഷം വണ്ടിയിലേയ്ക്കു കയറിയിരുന്നു...
പിന്നെ തിരിച്ചുള്ളവരവിലോ വീട്ടിലെത്തിയശേഷമോ അവളെന്നോടൊരക്ഷരം മിണ്ടിയില്ല...
വൈകിയകാരണം വീട്ടുകാർ ചോദിച്ചപ്പോൾ അവളെന്തൊക്കെയോ മുടന്തൻ ന്യായംപറഞ്ഞ് അതൊഴിവാക്കി...
രാവിലെ ലക്ഷ്മിയെ തളിയ്ക്കാൻ കട്ടയ്ക്കു കൂടെനിന്നിട്ട് കാര്യംകഴിഞ്ഞപ്പോൾ ഞാനൊഴിവാക്കിയെന്നും പറഞ്ഞവാക്കുപോലും പാലിച്ചില്ലെന്നും മീനാക്ഷിയ്ക്കു തോന്നിക്കാണുവോ..??
കോപ്പ്... മോശമായ്പ്പോയി.!
അന്നുരാത്രിയിൽ ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്കു കയറിവന്ന മീനാക്ഷിയോട് ഞാനൊരു സോറിപറഞ്ഞെങ്കിലും അതിനവൾ പട്ടിവിലപോലും
💬 Comments
View all comments