Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
മുടിയൊതുക്കിനിന്ന ഞാൻ കണ്ണാടിയിലൂടവളെ തറപ്പിച്ചുനോക്കി...
""...ഡാ..!!"""_ പെട്ടെന്നാണ് ശ്രീയുടെ ശബ്ദംകേട്ടത്...
ഞാൻ വെട്ടിത്തിരിഞ്ഞു വാതിൽക്കലേയ്ക്കു നോക്കീതും അവൻ പാഞ്ഞകത്തേയ്ക്കു കേറിവന്നു...
അവന്റെയാ വരവുകണ്ട മീനാക്ഷിയുമൊന്നു പകച്ചുപോയി...
ഉടനെ കിടന്നുരുണ്ടപ്പോൾ മാറിപ്പോയ ചുരിദാർടോപ്പിനെ അഡ്ജസ്റ്റുചെയ്തു പിടിച്ചവൾ തുടകളെമറച്ചു...
""...നെനക്കിവളെ കൂട്ടിക്കൊണ്ടുവരാൻ കാത്തിരിയ്ക്കുന്നതിനൊരു കുരുവുമില്ലല്ലേടാ മൈരേ..?? എന്നെ കാത്തുനിയ്ക്കാനാണ് നെനക്കു കടിയല്ലേ..??"""_ ചോദിച്ചുടൻ കരണംതീർത്തൊന്നു തന്നിട്ട് എന്നെവലിച്ചു കട്ടിലിലേയ്ക്കെറിഞ്ഞു...
ചെന്നുവീണത് കൃത്യം മീനാക്ഷിയുടെ മേലെയും...
അവളെയുംപിടിച്ച് കട്ടിലിലേയ്ക്കമർന്നപ്പോൾ പെണ്ണ് അടിയിൽക്കിടന്ന് പുളയുന്നുണ്ടായ്രുന്നു...
""...ചോദിച്ചേനുത്തരമ്പറേടാ കോപ്പേ... എനിയ്ക്കെന്തേലും കുഷ്ടമുണ്ടോ..??എന്നെക്കൂടിക്കൂട്ടിയാൽ നെനക്കെന്താ..??""" _ ചോദിച്ചശേഷം വീണ്ടുമെന്നെ പിടിച്ചുയർത്തിയ അവൻ കഴുത്തിനുകുത്തിപ്പിടിച്ച് മീനാക്ഷിയുടെ തുടയുടെമേൽ വെച്ചമർത്തി...
""...എടാ... കാല്... ന്റെ കാല്... ആഹ്..!!"""_ എന്നൊക്കെപ്പറഞ്ഞ് അവളുകരയാൻ തുടങ്ങിയെങ്കിലും ആരു മൈൻഡാക്കുന്നു..??
""...നീ... നീ എന്നോടിത്രേംദിവസം പെണങ്ങി നടക്കാനൊക്കായോ..??"""_ എന്റെ കഴുത്തിൽവീണ്ടും വിരലമർത്തിക്കൊണ്ട് ചോദിച്ച ശ്രീ, മുഖമുയർത്തി മീനാക്ഷിയെ നോക്കിയശേഷം;
""...നീയല്ലേടീ പറഞ്ഞുതിരിപ്പിച്ച് ഇവനെ എന്റോടെ മിണ്ടാതാക്കീത്..??"""_ എന്നു കൂട്ടിച്ചേർത്തപ്പോൾ,
""...ഞാനാരോടും മിണ്ടരുതെന്നൊന്നും പറഞ്ഞിട്ടില്ല... നിങ്ങളുമിണ്ടുവോ മിണ്ടാണ്ടിരിയ്ക്കുവോ എന്തോ ആയ്ക്കോ... ആദ്യമെന്റെ കാലേന്നുമാറ് രണ്ടുങ്കൂടി... എനിയ്ക്ക് നോവുന്നു..!!"""_ അവൾ വേദന കടിച്ചമർത്തുന്ന സ്വരത്തോടെപറഞ്ഞു....
""...നെനക്കെന്റോടെ മിണ്ടണോങ്കിൽ നീ വന്നുമിണ്ടണം... അല്ലാതെ ഞാനല്ല വരേണ്ടിയത്..!!"""_ ഇടയ്ക്കൊന്നു ശ്വാസംകിട്ടിയപ്പോൾ ഞാൻപറഞ്ഞു...
അതിനുടനേ;
""...ഓഹ്.! അങ്ങനെ.! പെണ്ണൊക്കെ കിട്ട്യപ്പൊ നീ വല്യ കൊണാണ്ടറ്... ഞാന്നിന്റോടെവന്നു മിണ്ടണമല്ലേടാ നായേ..??"""_ എന്നുംചോദിച്ചവൻ എന്റെ കഴുത്തിലമർത്തിക്കൊണ്ടു തലപിടിച്ച് മീനാക്ഷീടെ തുടയിലിടിച്ചു...
അതോടെ മീനാക്ഷിയുടെ നിലവിളിയുച്ഛത്തിലായി;
""...യ്യ്യോ.! ആരേലുമോടിവായോ.! ന്റെ... ന്റെ കാലുപോയേ..!!"""_ എന്നൊക്കെപ്പറഞ്ഞു തുടങ്ങിയയവൾ ഒടുക്കം;
""...ചെറീമ്മേ... അമ്മേ... ഓടിവാ... ഓടിവാ... ന്നെ കൊല്ലുവാന്നേ..!!"""_ എന്നുവരെ പറഞ്ഞെത്തീതും ആദ്യം ചെറിയമ്മയും പിന്നെയമ്മയുമായി റൂമിലേയ്ക്കു കേറിവന്നു...
💬 Comments
View all comments