0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.5K

കാണുന്നതോ, കാലനക്കാനാകാതെ എഴുന്നേറ്റിരുന്നു നിലവിളിയ്ക്കുന്ന മീനാക്ഷിയേയും...

അപ്പോൾത്തന്നെ;

""...എന്താ മോളേ..??"""_ ന്നും ചോദിച്ച് അകത്തേയ്ക്കു കേറിയ ചെറിയമ്മ അപ്പോഴാണ് മീനാക്ഷിയുടെ കാലിൽക്കിടക്കുന്ന എന്നേയും അവളുടെ കാലിലേയ്ക്ക് എന്നെവെച്ചമർത്തുന്ന ശ്രീയേയുംകാണുന്നത്...

ഉടനെ ചോദ്യംവന്നു;

""... നെനക്കെന്താടാ ഇതിനുള്ളിൽ കാര്യം..??"""_ ന്ന്...

കേട്ടപാതി എന്റെ കഴുത്തിൽനിന്നും പിടിവിട്ടുകൊണ്ട് എന്നേയും പിടിച്ചെഴുന്നേൽപ്പിച്ചു പുറത്തേയ്ക്കുനടന്ന ശ്രീ ചെറിയമ്മയെനോക്കി;

""...ചുമ്മാ..!!"""_ യെന്നു ചുമൽകൂച്ചിക്കൊണ്ടു മറുപടിപറയുമ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു...

അപ്പോഴും വിശ്വാസംവരാതെ ഞങ്ങളെനോക്കിയിരുന്ന മീനാക്ഷിയ്ക്ക് എന്താണ് നടന്നതെന്നുപോലും മനസ്സിലായ്ട്ടില്ലായ്രുന്നു...

പാവം... ഉണ്ടക്കണ്ണും മിഴിച്ച് നോക്കിയിരുന്ന അവളെയും ആക്കിച്ചിരിച്ചുകൊണ്ടു താഴേയ്ക്കിറങ്ങുമ്പോൾ തന്തപ്പടി പതിവിനു വിപരീതമായി ഹോളിലിരിയ്ക്കുന്നു...

ഞങ്ങളെക്കണ്ടതും അങ്ങേർ;

""...ബാക്കിയുള്ളോരൊക്കെ എവിടെടാ..??"""_ ന്നൊരു ചോദ്യം...

അതിനുടനേ ശ്രീ മുകളിലേയ്ക്കുനോക്കി;

""...അമ്മേ... വല്യമ്മേ... ഒന്നിങ്ങോട്ടുവന്നേ... ദേ വല്യച്ഛൻ വിളിയ്ക്കുന്നു..!!"""_ ന്നു വിളിച്ചുപറഞ്ഞതും,

""...വരുമ്പോളെല്ലാരേം വിളിച്ചോ... ഒരു പ്രധാനപ്പെട്ട കാര്യമ്പറയാനുണ്ട്..!!"""_ എന്നു തന്തച്ചാരുതന്നെ കൂട്ടിച്ചേർക്കുവായ്രുന്നു...

ഇനി പുതിയതെന്തു മൈരാണോ വരാമ്പോണേന്നുള്ള സംശയത്തോടെ ഞാനങ്ങേരെത്തന്നെ നോക്കിനിൽക്കെ ബാക്കിയുള്ളവർ ചുറ്റും വന്നുകൂടുന്നതും ഞാനറിഞ്ഞു...

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments