0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6.6K
തുടുത്ത കവിളിലൊന്നു പിച്ചി... “”...ഓ.! ഞാഞ്ചെയ്യുന്നേനുമാത്രേ കുറ്റമുള്ളല്ലോ… ബാക്കിയുള്ളോർക്കൊക്കെ എന്തുവേണേലും കാണിയ്ക്കാം… പിന്നെ ഞാനെന്തൊക്കെ പറഞ്ഞാലും ആവശ്യമുള്ള കാര്യത്തിനല്ലേ പ്രതികരിച്ചുള്ളൂ… അല്ലാതെ ചിലരെപ്പോലെ വെറുതെ തല്ലുകൂടി പോലീസ് സ്റ്റേഷനിലൊന്നും കേറുന്നില്ലല്ലോ..??”””_ കവിളേൽപിടിച്ചിരുന്ന കൈ തട്ടിമാറ്റിയശേഷം അവളെന്നെ കലിപ്പിച്ചൊന്നു നോക്കിയപ്പോൾ എന്റെവായ പിന്നേമടഞ്ഞു... “”...അല്ലേലുമെനിയ്ക്കറിയാം ഈ കാണിയ്ക്കുന്ന പാവത്താൻ ചമയലൊക്കെ എന്നെ സോപ്പിടാനുള്ള അടവാണെന്ന്… പുറത്തേയ്ക്കിറങ്ങിയാൽ ഭാവംമാറും… പിന്നെ പണ്ടത്തേതിനേക്കാളും കഷ്ടമാ... ആ പേടികൊണ്ടാ കുറച്ചുനേരം വൈകുമ്പോ എന്റെ നെഞ്ചുകാളുന്നേ… ഒരാവശ്യോമില്ലാത്ത കാര്യത്തിന് പൊക്കോളും തല്ലുപിടിയ്ക്കാൻ… എന്നിട്ടുവന്നേക്കുവാ, എന്നെയുപദേശിയ്ക്കാൻ..!!”””_ മുഖംകോട്ടിക്കൊണ്ട് അതുപറയുന്നതിനിടയിൽ മുഖത്തേയ്ക്കുവീണ മുടിയിഴകളെ അവൾ കയ്യുടെ പുറംഭാഗംകൊണ്ട് മാടിയൊതുക്കാനും മറന്നില്ല... “”...ഞാനെപ്പോഴാടീ ആവശ്യമില്ലാത്ത കാര്യത്തിന് തല്ലുപിടിയ്ക്കാമ്പോയേ..??””” പാത്രങ്ങൾ അടുക്കിവെച്ചിട്ട് അരിയാനായി പച്ചക്കറികളും പാത്രത്തിലേയ്ക്കിട്ട് കത്തിയെടുക്കാൻ നോക്കുന്നതിനിടയിൽ ഞാനവളുടെ കൈയ്ക്കുപിടിച്ച് എന്റെ മുന്നിലേയ്ക്കു നിർത്തി… “”...മെനിഞ്ഞാന്ന് തീയേറ്ററിൽവെച്ച് അവനോടു തല്ലുണ്ടാക്കീത് പിന്നെ ഭയങ്കരാവശ്യോള്ള കാര്യമായ്രുന്നല്ലോ..!!”””_ അവളെന്നെനോക്കി കണ്ണുകൂർപ്പിച്ചപ്പോൾ ഞാനവളെ രണ്ടു കാലുകൾക്കുള്ളിലായി ലോക്ക് ചെയ്തിരുന്നു... “”...അതാവശ്യമില്ലാത്ത കാര്യോ..?? ആ നാറി നിന്നെക്കേറി തോണ്ടീട്ടല്ലേടീ പുല്ലേ ഞാൻതല്ലിയേ..?? എന്നിട്ടതിനും എനിയ്ക്കായോ കുറ്റം..??”””_ ഞാനവൾടെ കഴുത്തിനുപിന്നിൽ രണ്ടുകൈകൂട്ടി കോർത്തുപിടിച്ച് എന്റെ മുഖത്തോട് മുഖമടുപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ മീനാക്ഷിയുടെ കണ്ണൊന്നു തിളങ്ങി... “”...ഞാനപ്പോത്തന്നെ അവനെ തല്ലീതാണല്ലോ… അവൻ സോറീമ്പറഞ്ഞു… പിന്നെ പോയി തല്ലീതെന്തിനാ..??””” “”...നീ തല്ലിയെന്നുമ്പറഞ്ഞ് എനിയ്ക്കു തല്ലിക്കൂടേ..??””” “”...പിന്നേ… അല്ലാതെ തല്ലുണ്ടാക്കാൻ വേറെ കാരണമൊന്നും കിട്ടാഞ്ഞിട്ടല്ല..!!””” “”...ആടീ.! നാട്ടുകാർടെ മുന്നിക്കിടന്ന് ആ നാറിയെ തല്ലാഞ്ഞിട്ടെനിയ്ക്കു പിന്നെ കൈ തരിക്കുവായ്രുന്നല്ലോ..!!””” “”...ആർക്കറിയാം ഇല്ലാന്ന്... അങ്ങനെയാണെങ്കി കഴിഞ്ഞമാസം തല്ല്കൂടിതോ..?? അന്നെന്നെയാരും തൊണ്ടിയിട്ടല്ലല്ലോ..??””” “”...അതുപിന്നെ അവനെന്റെ തന്തയ്ക്കു വിളിച്ചിട്ടല്ലേ..!!””” “”...ഓഹോ.! അച്ഛനു വിളിച്ചാലുടനെ തല്ലുവാ വേണ്ടേ..??””” “”...ആ

💬 Comments

View all comments