0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6.6K
തന്തയുള്ളോരു ചിലപ്പോ തല്ലീന്നൊക്കെയിരിയ്ക്കും… അതിനു ബുദ്ധിമുട്ടുള്ളവരു വിളിയ്ക്കാൻ പോകരുത്..!!””” “”...എന്നാപ്പിന്നെ ഇനി ഞാനുമങ്ങനെ ചെയ്യാം… ഒരുദിവസമെത്ര തവണയാടാ നീയെന്റച്ഛനു വിളിയ്ക്കുന്നെ..??””” “”...ആ.! അതുപോലെയാണോ അവൻ വിളിയ്ക്കുന്നത്..?? ഞാനെന്റെ മിന്നൂസിനെ സ്നേഹത്തോടെ വിളിയ്ക്കുന്നതല്ലേ…!!””” ഞാൻ പറഞ്ഞുനിർത്തിയതും അവൾ കലിപ്പെടുത്ത് എന്നെ പിടിച്ചുതള്ളിയിട്ട്, എന്റെ ലോക്കുപൊട്ടിച്ച് പുറത്തിറങ്ങി... “”...മിണ്ടാതെ പൊക്കോട്ടോ ചെക്കാ നീ… കറിക്കത്തിയാ കയ്യിലിരിയ്ക്കുന്നെ… ഒന്നങ്ങോട്ടു വെച്ചുതരും ഞാൻ..!!””” “”...ദേ വീണ്ടും ഭീക്ഷണി.! നീ കാണിയ്ക്കുമ്പോ ആഹാ… ഞാൻ കാണിച്ചാൽ ഓഹോ…!! അല്ലേടീ ഡോക്ടറൂട്ടീ..??””” “”...നീ പറയുവല്ലല്ലോ, ചെയ്യുവല്ലേ ചെയ്യുന്നത്… ഞാൻ പറയുന്നല്ലേയുള്ളൂ… എന്തായാലും ഓരോദിവസോം ഓരോരോ കാരണവും കണ്ടുപിടിച്ചോണ്ടു വന്നോണം തല്ലുണ്ടാക്കാൻ… കുറച്ചു ദിവസായ്ട്ട് വല്യകുഴപ്പമില്ലാതെ പോകുവായ്രുന്നു… അപ്പഴാ അവന്റെ…””” “”...പിന്നെ… എന്റെ മുന്നിൽവെച്ച് എന്റെ ദേവസേനേനെ അപമാനിയ്ക്കാൻ നോക്കിയാൽ ഈ ബാഹുബലി കയ്യുംകെട്ടി നോക്കിനിൽക്കുമെന്നു കരുതിയോടീ..?? ജയ് മഹിഷ്മതി..!!”””_ ഞാനൊരു വെകിടച്ചിരിയോടെ ചോദിച്ചപ്പോൾ സംഗതി പെണ്ണിന് സുഖിച്ചെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായെങ്കിലും അതങ്ങനെയങ്ങ് സമ്മതിച്ചുതരാനൊരു വിഷമമുണ്ട് കള്ളിയ്ക്ക്…. അതുകൊണ്ടുതന്നെ ചിരികോട്ടിക്കൊണ്ടാണ് അടുത്തത് എടുത്തിട്ടത്... “”...അത്രയ്ക്കു സ്നേഹമുണ്ടായ്ട്ടാണോ ആ ആശയെന്നെ അത്രേം പേരുടെമുന്നിൽ അങ്ങനൊക്കെപ്പറഞ്ഞപ്പോൾ നോക്കിക്കൊണ്ട് നിന്നേ..??""" അവളെന്നെ നോക്കി പുരികമുയത്തിക്കൊണ്ട് ചോദിച്ചു… “”...അതേ… അവരോടൊരു കാര്യോമില്ലാതെ തല്ലുണ്ടാക്കാൻ പോയതാരാ..?? എന്റെ മിന്നൂസ്.! അത്രേമാള് നോക്കി നിയ്ക്കുവാണെന്നൊന്നും ചിന്തിയ്ക്കാതെ വായിത്തോന്നീതൊക്കെ പറഞ്ഞതാരാ..?? എന്റെ മിന്നൂസ്.! അവരെയത്രേം നാണങ്കെടുത്തീട്ട് പിന്നെ സോറിപറയാൻ ചെല്ലുമ്പോൾ അവരങ്ങനൊക്കെ ചെയ്തത് അത്രവലിയ തെറ്റാണോ..?? ഇപ്പോ ആശേച്ചീടെ സ്ഥാനത്ത് നീയായിരുന്നെങ്കി അവിടപ്പോ യുദ്ധം നടക്കൂലാരുന്നോ..?? അങ്ങനൊക്കെ വെച്ചുനോക്കീപ്പോ പ്രശ്നമവടെ സോൾവ് ചെയ്യുന്നതാണ് നല്ലതെന്നുതോന്നി… അതോണ്ടല്ലേ ഞാൻ കൂടുതലായൊന്നും മിണ്ടാതെ വിളിച്ചോണ്ടുവരാൻ നോക്കിയെ… അപ്പൊ ദേ

💬 Comments

View all comments