Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
അവൻ തമ്പ്സ്അപ്പ് കാണിച്ച് ഓക്കേസിഗ്നൽ വെച്ചപ്പോഴേക്കും അവരെ അത്രയുംനേരം നോക്കിനിന്ന ഞങ്ങളും അറിയാതെയൊന്നു ദീർഘനിശ്വാസം വിട്ടുപോയി...
അത്രയുംനേരം ഒരു വാക്കുപോലും മിണ്ടാതെ സ്വയംമറന്ന് അവരെത്തന്നെ നോക്കിനിന്ന ഞങ്ങള് അവൻ ഓക്കേപറഞ്ഞതോടെ തമ്മിലൊന്നുനോക്കി...
""...കണ്ടോ... കണ്ടു പഠി.! ഇങ്ങനെയാണ് പെമ്പിള്ളേരുടെ നമ്പറുമേടിയ്ക്കുന്നത്..!!"""_ അവള് എനിയ്ക്കിട്ടൊന്നു കൊട്ടി...
""...ഓ.! എനിയ്ക്കതിനാരുടേം നമ്പരൊന്നും വേണ്ടായേ... ഇനീപ്പൊ വേണോങ്കിത്തന്നെ അതൊപ്പിച്ചുതരാനെന്റെ ക്രൈംപാർട്ട്ണർ കൂടെയുള്ളപ്പോൾ ഞാനെന്തിനാ ഇങ്ങനെകിടന്നു കഷ്ടപ്പെടണം..??"""
""...ഉവ്വ.! നല്ലതാടാ.! എന്നെയിങ്ങനെ നീ ഊറ്റിയുറിഞ്ചുന്നതൊക്കെ മുകളിലൊരാളിരുന്ന് കാണുന്നുണ്ട്... അതോർത്താൽ കൊള്ളാം..!!"""
""...എന്തേയ്..?? ഫ്ളാറ്റിന്റെമേല് നിന്റെ തന്തവന്നിരിപ്പുണ്ടോ..??"""_ അറിയാതെ വായിന്നു വീണുപോയതാണെങ്കിലും എന്റെയെന്തോ ഭാഗ്യത്തിനതവൾ ശ്രെദ്ധിച്ചില്ല...
പകരം,
""...ദേടാ ചെക്കാ... നോക്കിയേ, കൊറേ പെമ്പിളേളര് വരുന്നു..!!"""_ എന്നെ ചുരണ്ടിവിളിച്ചവൾ റോഡിലേയ്ക്കു വിരൽചൂണ്ടി...
""...പെമ്പിള്ളോരോ..?? എവടെ..??"""_ ചോദിച്ചത് പെണ്ണുങ്ങളെ കണ്ടോളാൻ വയ്യാഞ്ഞിട്ടുള്ള കൊതികൊണ്ടൊന്നുവല്ല...
അവൾടെ തന്തയ്ക്കുവിളിച്ചതവള് ശ്രെദ്ധിയ്ക്കാഞ്ഞതിലുള്ള എക്സൈറ്റ്മെന്റിലായ്രുന്നു...
എന്നാൽ,
""...പ്ഫ.! അവന്റൊരാക്രാന്തം.! ഒന്നുപതുക്കെ നോക്കെടാ തെണ്ടീ..!!"""_ ന്നും പറഞ്ഞവൾ മുട്ടുകേറ്റിയെന്റെ വയറിലൊന്നുകൂടി ഇടിച്ചു...
ഉടനെ,
""...ഓ.! കൊള്ളാവുന്ന പിള്ളേരെക്കാണുമ്പോ ആമ്പിള്ളേരൊന്നു നോക്കും... അതിനസൂയപ്പെട്ടിട്ടു കാര്യമില്ല മോളേ... പിന്നെ, നെനക്കിച്ചിരി സൗന്ദര്യം കുറഞ്ഞുപോയത് എന്റെ കുറ്റമല്ലല്ലോ..!!"""_ ഞാനൊരു കള്ളനോട്ടത്തോടെ തട്ടിവിട്ടതും, സ്ലോമോഷനിൽ തലതിരിഞ്ഞുവരുന്നതു ഞാൻകണ്ടു...
""...അല്ല.! പറഞ്ഞപോലെ ഇതെന്താസംഭവം..?? കുറേ കൂടൊക്കെണ്ടല്ലോ കയ്യിൽ..??"""_ തിരിഞ്ഞുവന്ന തലയെ പൂർണ്ണമായും തിരിയാൻ സമ്മതിയ്ക്കാതെ നേരേയാക്കി ഞാൻ ചോദിച്ചതും,
""...എടാ നോക്കിയ്ക്കേ... ദേ ബസ്റ്റാന്റിന്റെ അടുത്തൂന്നും കൊറേയെണ്ണം വരുന്നു..!!"""_ അവൾവീണ്ടും കൈചൂണ്ടിക്കൊണ്ട് പറഞ്ഞു...
""...ഇതുങ്ങളൊക്കെ ഇതെവിടുന്നായീ രാത്രീല്..?? എല്ലാത്തിന്റേം കയ്യിലുമുണ്ടല്ലോ കൂട്... ആ ടീ ദേ പൂക്കടേടെ മുന്നിലും കൊറേയെണ്ണം..!!"""_ സംഗതിയുടെ കിടപ്പുമനസ്സിലാകാതെ ഞാനോരോന്നു പറഞ്ഞതും,
""...ആ.! അങ്ങന വരട്ടേ.!
💬 Comments
View all comments