Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
നാളെ കോളേജിൽ ഓണാഘോഷോന്നാടാ തോന്നണെ.!!"""_ അവളെന്തോ വല്യസംഭവം കണ്ടുപിടിച്ചഭാവത്തിൽ എന്റെനേരേ തിരിഞ്ഞു...
""...അടിപൊളി.! എന്നാ നാളെ ബസ്റ്റോപ്പിപ്പോയ്നിന്നാ കൊറേ വട കിട്ടുമല്ലേടി മുന്നൂസേ..??"""_ ഓരോളത്തിനങ്ങു പറഞ്ഞപ്പോൾ അതിന്റെ ഭവിഷ്യത്തിനെ കുറിച്ചോർത്തില്ല...
""...പ്ഫ.! പട്ടീ... വാടായിങ്ങട്..!!"""_ ഒന്നുചീറിയിട്ട് എന്നേയും പിടിച്ചുവലിച്ച് അകത്തേയ്ക്കുകേറിയ മീനാക്ഷി, ബാൽക്കണിയിലേയ്ക്കുള്ള ഡോറടച്ചു...
""...ഛേ.! കളഞ്ഞു.! ഞാൻ കണ്ടുതീർന്നില്ലടീ..!!"""_ അതിനവളെ കൊഞ്ചിക്കൊണ്ടു നോക്കീതും,
""...ആ.! അത്രേക്കെ മതി.! കൂടുതലായാലേ കുട്ടൂസിനിയും വഴിതെറ്റും..!!"""_ അതുംപറഞ്ഞവൾ എന്നേയുംവലിച്ച് ബെഡ്റൂമിലേയ്ക്കു കേറി...
""...കഷ്ട്ടോണ്ട്ട്ടോ മിന്നൂസേ... എന്നെ വിളിച്ചോരോന്നൊക്കെ കാട്ടിത്തന്നിട്ടിങ്ങനെ കാണിയ്ക്കുന്നതു ശെരിയല്ല..!!""" _ ഞാൻനിന്നു ചിണുങ്ങിനോക്കിയെങ്കിലും അവളതിനൊട്ടും വിലതന്നില്ല...
ആ ദേഷ്യത്തിന്, അവളെടുത്തിട്ടുവന്ന ഡ്രെസ്സുകൾ ഞാൻ കാണുന്നില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഡോക്ടർടെ മനസ്സലിഞ്ഞില്ല...
അതോടെ സർവഅടവും തോറ്റപോരാളിയായി ഞാൻ ലിവിങ്റൂമിലേയ്ക്കു ചെന്ന് ടീവിയുംഓണാക്കി സോഫയിലിരുന്നു...
കുറച്ചുനേരം ബലംപിടിച്ചൊക്കെ നടന്നെങ്കിലും, അവസാനം പതിവുപോലെ അവളെന്റെ പിണക്കത്തിനുമുന്നിൽ അടിയറവ്പറഞ്ഞു...
എന്നെ കള്ളക്കണ്ണിലൊന്നു നോക്കിയിട്ട്
മീനാക്ഷി തന്നെപോയി ബാൽക്കണിതുറന്നു...
അതുകണ്ടതും ഞാനൊരുചിരിയോടെ ചാടിയെണീറ്റ് അങ്ങോട്ടോടി...
കൂട്ടത്തിൽ മീനാക്ഷിയെ കെട്ടിപ്പിടിച്ചൊരുമ്മയും കൊടുത്തു...
""...ദേ.! അഞ്ചുമിനിറ്റ് തരും... അതിനുമുന്നേ
കൊത്തിപ്പെറുക്കീട്ട് കോഴി കൂട്ടിൽകേറിക്കോണം... കേട്ടല്ലോ..!!"""
""...കേട്ടേ..!!""" _ അവൾ ഗൗരവത്തിൽപറഞ്ഞതും ഞാൻതലകുലുക്കി സമ്മതിച്ചുകൊണ്ട് ബാൽക്കണിയിലിറങ്ങി...
സംഗതി രണ്ടുപേർക്കും അറിയാവുന്ന സത്യമായതിനാൽ അതിനും കൂടുതൽ ചോദ്യോത്തരങ്ങളൊന്നും ഉണ്ടായില്ല...
ചെല്ലില്ലെന്നവൾക്കുമറിയാം വിളിയ്ക്കില്ലെന്ന് എനിയ്ക്കുമറിയാം...
എന്തായാലുമെന്നോടൊപ്പം മീനാക്ഷിയുംവന്ന് പഴയപടിനിന്നു...
പിന്നെ കണക്കെടുക്കലായ്രുന്നു, ഞങ്ങൾ രണ്ടാളുംകൂടി അതിലെപോയ കിളികൾക്കെല്ലാം മാർക്കിട്ടു...
ഞാനൽപം മോഡേണായി ഡ്രസ്സ് ചെയ്തവർക്ക് മാർക്ക് കൂടുതൽനൽകിയപ്പോൾ മീനാക്ഷി മാർക്ക് മുഴുവനും മാന്യമായി ഡ്രെസ്സിട്ടവർക്കായിരുന്നു...
അതല്ലേലും നമ്മളങ്ങനെയാണല്ലോ...
എന്തായാലും ഒന്നിനെയും വിടാതെ വായിനോട്ടം മുറയ്ക്ക് നടന്നുകൊണ്ടിരുന്നു....
കോളേജിലൊക്കെ വമ്പിച്ച ആഘോഷമാണെന്നു തോന്നുന്നു...
💬 Comments
View all comments