Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
ചോദ്യത്തിനു മീനാക്ഷിയ്ക്കു പലയാവർത്തി സമ്മതമായിരുന്നു...
അവൾടെ സമ്മതംകിട്ടീതും പുള്ളി റെസ്റ്റോറന്റിലേയ്ക്കു വണ്ടികയറ്റി...
അകത്തേയ്ക്കു കയറിയപാടെ മുന്നിലെ കൗണ്ടറിൽനിന്ന പെൺകുട്ടിയോടു മീനാക്ഷി ബാത്ത്റൂംചോദിയ്ക്കകയും അതിനുമറുപടിയായി അവൾചൂണ്ടിയ ഭാഗത്തേയ്ക്കായി ഓടുകയുംചെയ്തു...
""...നിനക്കു ഫ്രഷാവുകേന്നുംവേണ്ടേ..??"""_ അവിടെക്കണ്ട ടേബിളിനുമുന്നിലെ ചെയർ വലിച്ചിട്ടിരുന്നയെന്നോടവൻ ചോദിച്ചു...
അതിന്,
""...വേണ്ട..!!"""_ന്ന് ഒറ്റവാക്കിലായിരുന്നെന്റെ മറുപടി...
""..ചേട്ടാ... ഇവടെ മൂന്നുകാപ്പി..!!"""_ അടുത്തൂടെപ്പോയ വെയ്റ്റർപയ്യനോടു പറഞ്ഞിട്ടു പുള്ളിയും എനിയ്ക്കെതിരെയുള്ള ചെയറിലേയ്ക്കിരുന്നു...
കാപ്പിയല്ലടാ കൊപ്പേ കോഫിയെന്നു പറയാനൊരുങ്ങിയതാണെങ്കിലും കേട്ടപാടെ ആ പയ്യനകത്തെയ്ക്കു പോകുന്നതു കണ്ടതുകൊണ്ട് ശ്രെമമുപേക്ഷിച്ചു...
അഞ്ചുമിനിറ്റിനുള്ളിൽ കോഫിയെത്തി...
ആ കോഫിയെടുക്കുമ്പോൾത്തന്നെ ശ്രീയുടെ കോളുംവന്നു;
""...എന്തായെടാ..?? അങ്ങെത്തിയോ..??"""_ കോളറ്റൻഡ് ചെയ്തപാടെ ശ്രീയുടെചോദ്യം...
അതിനുമറുപടിയും പറഞ്ഞു കുറച്ചുനേരം സംസാരിച്ചശേഷമാണവൻ കോളുകട്ടാക്കീത്...
അപ്പോഴേയ്ക്കും ചെവിയിലേയ്ക്കു ഫോണുംഫിറ്റാക്കി മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു...
""...ഇല്ല ചെറീമ്മേ... അങ്ങനൊന്നുവില്ല... ഇല്ല... ഞങ്ങളിപ്പോളൊരു റെസ്റ്റോറന്റിലിരിയ്ക്കുവാ... ഞാനങ്ങുചെന്നേച്ചു വിളിയ്ക്കാം... ശെരി..!!"""_ കോളുകട്ടുചെയ്ത് ഒരു ചിരിയോടെ അവളുമെന്റരികിലേയ്ക്കിരുന്നു...
""...നിങ്ങളിങ്ങനെ വീട്ടീന്നു മാറിനിൽക്കുന്നതിത് ആദ്യവായ്ട്ടാണോ..??"""_ ഞങ്ങളെ മാറിമാറിനോക്കിയൊരു പുഞ്ചിരിയോടവൻ തിരക്കി...
""...അതെന്താ അങ്ങനെചോയ്ച്ചേ..??"""_ മീനാക്ഷിയായിരുന്നു മറുചോദ്യം ചോദിച്ചത്...
നോമിനുപിന്നെ അൾട്ടിമേറ്റ് പുച്ഛമായിരുന്നല്ലോ...
""...അല്ല... വീട്ടീന്നിങ്ങനെ കോളുവരുന്നകണ്ടു ചോദിച്ചെന്നേയുള്ളൂ..!!"""_ കാരണംവ്യക്തമാക്കുമ്പോൾ അവന്റെമുഖത്ത് അപ്പോഴുമാ പുഞ്ചിരിയുണ്ടായിരുന്നു...
""...ഓഹ്.! അങ്ങനൊന്നുവില്ല... പിന്നെ മാരേജുകഴിഞ്ഞശേഷം ഞങ്ങളാദ്യായ്ട്ടാ ഇങ്ങനൊരു ട്രാവെലിങ്... അപ്പോളതിന്റെ ചെറിയൊരുപേടിയുണ്ട് വീട്ടുകാർക്ക്..!!"""_ ചെറുചിരിയോടെ മറുപടിപറഞ്ഞയവൾ മുഖംചെരിച്ചെന്നെ തുറിച്ചൊരുനോട്ടം...
""...നല്ലതാ..!!"""_ അവനുമൊന്നു ചിരിച്ചു...
പാവത്തിനറിയില്ലല്ലോ, വിളിച്ചുതിരക്കുന്നത് ഏതേലുമൊന്ന് ജീവനോടുണ്ടോന്നറിയാനുള്ള അന്വേഷണാർത്ഥമാണെന്ന്...
""...അല്ല... കൊച്ചിനു കാപ്പിവേണ്ടേ..??ദേണ്ടിരിക്കുന്നു..."""_ കൈയിലിരുന്ന കോഫിയൂതി കുടിച്ചുകൊണ്ടവൻ അപ്പുറത്തിരിക്കുന്ന കോഫി ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു...
""...അതുപിന്നെ... ആക്ച്വലി എനിയ്ക്കു നല്ല വെശപ്പുണ്ട്..!!"""_ മടിച്ചുമടിച്ചവൾ പറഞ്ഞതും കോഫിയും തൊണ്ടയിൽവെച്ചു ഞാൻ വിക്കിപ്പോയി...
അതിട്ടു നെറുകംതലയിലേയ്ക്കു കയറുകേംചെയ്തു...
""...കുഴപ്പോന്നുവില്ലല്ലോ..??"""_ ചുമച്ചുപോയ എന്നെനോക്കി പുള്ളിയാണതു ചോദിച്ചത്...
""...ഹേയ്...
💬 Comments
View all comments