Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
സീനില്ല..!!"""_ ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു...
""...ശെരി... എന്നാൽ ഞാമ്പോയി കഴിയ്ക്കാനെന്തൊക്കെ ഉണ്ടെന്നു നോക്കീട്ടുവരാം..!!"""_ പറഞ്ഞതും പുള്ളിയെഴുന്നേറ്റു കൗണ്ടറിന്റെഭാഗത്തേയ്ക്കു നടന്നു...
ഉടനെ ഞാൻ മീനാക്ഷീടെനേരേ തിരിഞ്ഞു;
""...നെനക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാടീ മൈരേ..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്... രാത്രീല് നെനക്കൊപ്പമല്ലേ ഞാനും ഫുഡുകഴിച്ചേ... എന്നിട്ടെനിയ്ക്കു വെശപ്പായില്ലല്ലോ... ഫുഡിനുശേഷമവൻ മേടിച്ചുതന്ന സ്നാക്സും നീയല്ലേ വെട്ടിവിഴുങ്ങീത്..??എന്നിട്ടും വെശപ്പോ..??"""
""...ഡെയ്ലി കഴിയ്ക്കുന്ന നേരത്തെനിയ്ക്കു ഫുഡുകിട്ടീലേൽ വെശക്കും..!!"""_ മുഖത്തേയ്ക്കുനോക്കാതെ ഫോണിൽകുത്തിക്കൊണ്ടായിരുന്നു മറുപടി...
""...അങ്ങനാണേൽ നെനക്കേതുനേരോം വെശപ്പായ്രിയ്ക്കോലോ..??"""_ ആക്കിയുള്ള എന്റെയാചോദ്യത്തിന് മുഖമുയർത്തിയൊന്നു നോക്കീതല്ലാതെ മറുപടിയൊന്നുംപറഞ്ഞില്ല...
അതോടെ ഞാൻതുടർന്നു;
""... അതല്ലേലും നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുവല്ലേ..?? ഡോക്ടറാണുപോലും ഡോക്ടർ... പറഞ്ഞിട്ടെന്താ പല്ലുപോലും തേയ്‌ക്കാണ്ടു കേറ്റാനിരിയ്ക്കുന്നു... ശ്ശെ..! അവനൊക്കെന്തോ
കരുതീട്ടുണ്ടാവും..??"""
""...ഞാൻ ബ്രെഷൊക്കെചെയ്തു..!!"""_ എന്റെചോദ്യത്തിനു ശബ്ദംതാഴ്ത്തിയവൾ മറുപടിപറഞ്ഞതും എനിയ്ക്കുപൊളിഞ്ഞു കേറി,
""...ഓഹ്.! ദീർഘവീക്ഷണം.! അതെങ്ങനാ..."""_ വീണ്ടുമവളെ ചൊറിയാനായി പറഞ്ഞുതുടങ്ങീത് അവൻ തിരിച്ചുവരുന്നതുകണ്ടതോടെ ഞാൻ വിഴുങ്ങി...
""...ഇവടിപ്പോൾ പൊറോട്ടയും കപ്പയും അപ്പവുമേ ആയിട്ടുള്ളൂ... ദോശയോ പുട്ടോ വേണമെങ്കിലൊരു പത്തുമിനിട്ടു വെയിറ്റുചെയ്യണമെന്നു പറഞ്ഞു... പൊറോട്ടയോ കപ്പയോ മതിയോ..??"""_ തിരിച്ചുവന്നവൻ മീനാക്ഷിയോടു ചോദിച്ചു...
അവളതിനു തലകുലുക്കീതും പുള്ളിയെന്റെ നേർക്കുനോക്കി...
വിശക്കുന്നില്ലാന്നും പറഞ്ഞു തെറിവിളിച്ചിട്ട് രണ്ടുസെക്കന്റുപോലുമാകാത്തതിനാൽ ഞാൻ, എനിയ്ക്കൊന്നും വേണ്ടാന്നു പറഞ്ഞൊഴിഞ്ഞു...
ഒന്നു നിർബന്ധിച്ചെങ്കിലും ഞാനെന്റെ തീരുമാനംമാറ്റാൻ തയ്യാറായില്ല...
...ഇത്രേംരാവിലെ ഇത്രേം ഐറ്റംസോ..?? നമ്മടവിടെ ഈനേരത്ത് ഹോട്ടലുതുറക്കണോ വേണ്ടേന്നു മൊതലാളി ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല...
ഇനി ഇന്നലത്തേതു ചൂടാക്കിത്തരുന്നതോ മറ്റോ ആവോ..??
അപ്പോഴേയ്ക്കും അപ്പുറത്തെ ടേബിളിൽ കപ്പേംമീൻകറിയും കൊണ്ടുവെച്ചതുകണ്ട് മീനാക്ഷി അതിലേക്കുതന്നെ നോക്കുന്നതു കണ്ടതും അവൻ അതുതന്നെ അവൾക്കായും ഓഡർചെയ്തു...
ഓർഡർ ചെയ്‌തയുടനെ ഫുഡെത്തീതും മീനാക്ഷി പരിസരംമറന്നു...
ചുറ്റുമുള്ളതൊന്നും മൈൻഡാക്കാതെയുള്ള മീനാക്ഷിയുടെ കഴിപ്പുകണ്ടപ്പോൾ മൂപ്പർക്കും ചിരിവന്നോന്നൊരു സംശയം...
കോപ്പത്തി.! നാണങ്കെടുത്താനായി തുനിഞ്ഞിറങ്ങിയേക്കുവാ...
💬 Comments
View all comments