0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K

കരുതി പുള്ളി വീണ്ടുംനിന്നു തറയ്ക്കാൻതുടങ്ങി...

എന്തൊക്കെയോ കുറേ തെറിയൊക്കെപ്പറഞ്ഞ് കത്തിക്കയറിയപ്പോൾ അതിനു മറുപടിപറയാനൊരുങ്ങിയ എന്നെ ശ്രീ തടയുകയായിരുന്നു...

അവസാനം,

""...അല്ലേലും തീറ്റകൊടുക്കാന്നല്ലാതെ ഇതിനെക്കൊണ്ടൊന്നും നമുക്കൊരുപയോഗോമില്ല..!!"""_ എന്നുകൂടിയായപ്പോൾ, കോപ്പ്... ഈ കണക്കുപറച്ചിലു കേൾക്കുന്നേലും നല്ലത് എവടേലുംപോയ്‌ ചാവുന്നതാണെന്നുകരുതി ശ്രീയെച്ചൂണ്ടി;

""...എങ്കിശെരി... ഇവനുങ്കൂടി വരുവാണേൽ ഞാമ്പൊയ്ക്കോളാം..!!"""_ എന്നായിഞാൻ...

അതിന്;

""...ഞാനോ..??"""_ പെട്ടെന്നുള്ള ഞെട്ടലിൽ അവൻ തിരിച്ചുചോദിച്ചു...

""...ആം.. നീ തന്നെ..!!"""_ എന്നങ്ങോട്ടു പറഞ്ഞുതീർന്നതും എന്നാലങ്ങനെയാവട്ടേന്നായി തന്തപ്പടി... പക്ഷേയെന്റെ പൊകകണ്ടിട്ടേ ചാകത്തുള്ളൂന്ന് എഴുതിയൊപ്പുവെച്ച് നടക്കുന്ന ചെറിയമ്മയുണ്ടോ വിടുന്നു..??!!

""...അവനു വേറെപണിയുണ്ടിവിടെ... നീയൊരു കാര്യഞ്ചെയ്, മീനൂനേംകൂട്ടി പോവാന്നോക്ക്..!!"""_ ചെറിയമ്മയുടെയാ അഭിപ്രായമെത്തീതും എല്ലാരും പരസ്പരമൊന്നു നോക്കുന്നതുകണ്ടു...

...ഈ തള്ളയെ ഞാനിന്ന്.! ഇവർക്കിതെന്തോത്തിന്റെ
കേടാണെന്നറിയാമ്മേലല്ലോ...
മിക്കവാറും ഇങ്ങനെപോയാൽ ആയുസ്സറാതെ ചാവാനാണ് പെണ്ണുമ്പിളേളടെ വിധി...

ചെറിയമ്മയെനോക്കി ഞാൻ പല്ലിറുമുമ്പോൾ,

""...ഇവളുപറഞ്ഞതു ശെരിയാചേട്ടാ... അന്നു കല്യാണത്തിനു കൊണ്ടോകാത്തതിൽ തന്നെ കൊച്ചിനു നല്ലസങ്കടോണ്ട്... അതിന്റെകൂട്ടത്തിലിനി ഇവന്മാരെ രണ്ടിനേങ്കൂടി മൂന്നാർക്ക് വിട്ടൂന്നറിഞ്ഞാൽ അതിനുവീണ്ടും വിഷമാകും... ഏതുസമയോം വീടുംകോളേജുമായി നടക്കാതെ അവൾക്കുമൊരു ചേഞ്ചൊക്കെ വന്നോട്ടേന്ന്..!!"""_ എന്നുമ്പറഞ്ഞ് അമ്മകൂടി പുള്ളിക്കാരിയെ സപ്പോർട്ടുചെയ്തു...

അതോടെ ഞാൻകൂടുതൽ പരുങ്ങലിലായി...

...മീനാക്ഷിയ്ക്കൊപ്പമൊരു യാത്ര... അതും മൂന്നാറിലേയ്ക്ക്... എനിയ്ക്കതേക്കുറിച്ചു ചിന്തിയ്ക്കാനേ കഴിയുമായിരുന്നില്ല... കോളേജിലോമറ്റോ അറിഞ്ഞാൽ ഞാനവളേംകൂട്ടി ഹണിമൂണിനുപോയെന്നാവും ആ നാറികളു പറഞ്ഞുണ്ടാക്കുക... കോപ്പ്.!

...എന്നാലും മൂന്നാറിലൊക്കെ ഇങ്ങേർക്കാരാ ഇത്രവല്യ ഫ്രണ്ട്സ്..?? ഇനിവല്ല ചിന്നവീട്സെറ്റപ്പുമാവോ..??

അങ്ങനെവല്ലതുമാണേൽ ആ നിമിഷം അമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം... അതുമാത്രംപോര... നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം.!

മനസ്സിൽ പലവിധകണക്കുകൂട്ടലുകൾ നടത്തുമ്പോഴാണ് പുള്ളീടെസ്വരം വീണ്ടുമുയരുന്നത്;

""...ശെരിയാ... മോളുമിവടെ വന്നേപ്പിന്നെ പുറത്തേയ്ക്കെവിടേം പോയിട്ടില്ലല്ലോ... അതിനുംകാണൂലേ ആഗ്രഹങ്ങളൊക്കെ... അതോണ്ടൊരു കാര്യഞ്ചെയ്... നീ മീനുമോളേംകൂട്ടി പോയിട്ടുവാ..!!"""

അതുകേട്ടെങ്കിലും ഇങ്ങേരിതുവരെ ഇതുവിട്ടില്ലേന്നുള്ള മട്ടിലായിരുന്നു ഞാൻ...

ഇവിടെ നഷ്ടപരിഹാരം എത്ര

💬 Comments

View all comments