0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K

ചോദിയ്ക്കണമെന്നൊരു തീരുമാനത്തിലെത്താതെ നിൽക്കുമ്പോഴാണ് അങ്ങേരുടെയൊരു മൂന്നാറ് യാത്ര...

""...സിദ്ധൂ..!!"""_ ഉടനേകേട്ടു, നല്ലത്യാവശ്യം ഉച്ഛത്തിലൊരു വിളി...

അതോടെ നഷ്ടപരിഹാരം പെന്റിങ്‌ലിസ്റ്റിലായി...

""...നിന്നോടുപറഞ്ഞതു കേട്ടോ... മീനൂനേംകൂട്ടി പോയിട്ടുവരാൻ..!!"""_ ഡോക്ടർ ഗോവിന്ദനാഥിന്റെ അന്ത്യശാസനം...

അതിന്,

""...അവളെ നാടുകാണിയ്ക്കാനാണെങ്കിൽ ഞാന്തന്നെ പോണോന്നെന്താ നിർബന്ധം..?? ഒരുകാര്യഞ്ചെയ്... ഇവനേമവളേംകൂടി പറഞ്ഞുവിട്..!!"""_ ശ്രീയെച്ചൂണ്ടി ഞാനെന്റെ ഉപായമരുളി...

കേട്ടപാടെ;

""...നീ നിന്റെ തന്തേനെ പറഞ്ഞുവിടടാ..!!"""_ ന്നായിരുന്നു അവന്റെ മറുപടി...

പറഞ്ഞുകഴിഞ്ഞാണ് താനെന്താണു പറഞ്ഞതെന്നുള്ള ബോധ്യമവനുവരുന്നത്...

അതോടെ പുള്ളിക്കാരന്റെ മട്ടുമാറി;

""...അതല്ല... ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതല്ല..!!"""_ എല്ലാരേയും മാറിമാറിനോക്കി ക്ഷമാപണമെന്നനിലയ്ക്കവൻ പറയാനായി ശ്രെമിച്ചു;

""...ഇവന്റെ പെണ്ണുമ്പിള്ളേംകൂട്ടി ഞാനാണോ പോവേണ്ടത്..?? ഇവനല്ലേ പോവേണ്ടത്..?? അങ്ങനെ നോക്കീപ്പോ..."""

""...ശെരിയാ..! അവളേംകൊണ്ടുപോകേണ്ടതവനല്ല... നിന്റെ പെണ്ണിനേങ്കൊണ്ടു നീതന്നെ പോയാമതി... അല്ലേത്തന്നെ കല്യാണം കഴിഞ്ഞിട്ടു നിങ്ങളെയിതുവരെ അങ്ങോട്ടു വിരുന്നിനു വിട്ടില്ലാന്നുംപറഞ്ഞവൻ എന്നും തെറിവിളിയായിരുന്നു..!!"""_ എന്റെ തന്തപ്പടിവീണ്ടും പിടിച്ചിടത്തുതന്നെ തിരിച്ചുപിടിച്ചു...

അതോടെ ഞാനടുത്തയടവു പുറത്തെടുത്തു;

""...അതിന് ഇവടന്നവിടെവരെ വണ്ടിയോടിയ്ക്കാനൊന്നും എനിയ്ക്കു പറ്റത്തില്ല...!!"""_ പ്രതീക്ഷയോടെയാണതു പറഞ്ഞുനോക്കിയതെങ്കിലും,

""...നീ വണ്ടിയെടുക്കണ്ട... ബസ്സിനുവിട്ടോ... ഇവടന്നു മൂന്നാറിലേയ്ക്കൊറ്റ ബസ്സുണ്ട്... ഇന്നുവൈകുന്നേരത്തു കേറിയാൽ നാളെരാവിലെയവിടെത്തും... അവിടെ അടിമാലിയിലിറങ്ങിയാൽ മതി... ആരെയെങ്കിലുമങ്ങോട്ടേയ്ക്കു വിടാൻ ഞാമ്പറഞ്ഞേക്കാം..!!"""_ എന്നുംപറഞ്ഞ് വീണ്ടുമയാളെന്നെ ഒതുക്കിക്കളഞ്ഞു...

അപ്പോഴേയ്ക്കും അമ്മയുമിടപെട്ടു;

""...അതുമതി... അല്ലേലുമിവൻ വണ്ടീങ്കൊണ്ടിറങ്ങുന്നതു കാണുന്നതേ എനിയ്ക്കുപേടിയാ... പോരാത്തേനാ കൊച്ചിനേംകൊണ്ടുപോയാൽ ഏതേലും കുഴീക്കൊണ്ടു തള്ളിയിടില്ലെന്നാരുകണ്ടു...??"""_ എന്നുകൂടി പറഞ്ഞപ്പോഴാണ് അബദ്ധംപറ്റീതു മനസ്സിലായത്...

കോപ്പ്... വണ്ടിയെടുത്താൽ മതിയായിരുന്നു...

""...അയ്യേ... ബസ്സേലോ..??"""_ മനസ്സിലുണ്ടായതു പുറത്തുകാണിയ്ക്കാതെ ചോദിച്ചശേഷം ഞാൻതുടർന്നു;

""...കണ്ട ബസ്സേല് വലിഞ്ഞുതൂങ്ങാനൊന്നും എനിയ്ക്കു പറ്റത്തില്ല... അതുമവളേംകൊണ്ട്... അല്ലേത്തന്നെ അവൾക്കുനാളെ കോളേജുണ്ട്..!!"""_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോഴാണ് അടുത്ത ഐഡിയ മനസ്സിലേയ്ക്കു വരുന്നത്...

ഏതുകോപ്പനാടാ പറഞ്ഞത്, എനിയ്ക്കു ബുദ്ധിയില്ലാ ഞാൻവെറും ക്ണാപ്പനാണെന്ന്... കണ്ടോയെന്റെ ബുദ്ധിയെന്നമട്ടിൽ ഞാനങ്ങോട്ടു

💬 Comments

View all comments