0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K

വെച്ചുകീറി;

""...കഴിഞ്ഞാഴ്ച കോളേജിൽച്ചെന്നപ്പോഴേ പ്രിൻസിപ്പാൾ പറഞ്ഞു, ലീവാക്കരുതെന്ന്... അതോണ്ടെന്തായാലും അവളേങ്കൊണ്ടു നാടുചുറ്റി ആ കൊച്ചിന്റെ ഭാവിതൊലയ്ക്കാൻ ഞാനുദ്ദേശിയ്ക്കുന്നില്ല..!!"""_ ഡയലോഗടിച്ചതിനു പിന്നാലെ ചെറിയമ്മയെനോക്കി ചുണ്ടുകടിച്ചു കളിയാക്കാനും ഞാൻമറന്നില്ല...

അന്നവരടിച്ച ഡയലോഗ് റിട്ടേൺചെന്നതാണെന്നു മനസ്സിലായതും കക്ഷിയുടെ മുഖംകടുത്തു...

""...അതിനു മീനുവേച്ചിയ്ക്ക് രണ്ടുമൂന്നു ദിവസത്തേയ്ക്കു ഓഫാന്നൊക്കെ ചേച്ചി പറയണകേട്ടല്ലോ..!!"""_ അത്രയുംനേരം കീത്തൂനോടു കുശുകുശുത്തുനിന്ന ശ്രീക്കുട്ടി കീറാമുട്ടിയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പ്രതീക്ഷിച്ചിരുന്നില്ല...

...മൈര്.! ഈ തള്ളയ്ക്കും മോൾക്കും സ്വന്തംവീട്ടിൽക്കിടന്നൂടേ..?? ഇങ്ങോട്ടേയ്ക്കുവന്നെന്തോത്തിനാ എന്റെകോത്തിലാപ്പു കേറ്റണേ..?? ഇങ്ങനെപോകുവാണേൽ വൈകാതെയെല്ലാത്തിനേം കഴുത്തിനുപിടിച്ചു പുറത്തുകളയും ഞാൻ...

""...നീയെന്താടാ സിത്തൂ മറുപടിയൊന്നും പറയാത്തേ..??"""_ നേരത്തേ കളിയാക്കിയതിനു തിരിച്ചടിച്ചുകൊണ്ടുള്ള ചെറിയമ്മേടെചോദ്യം...

അതിന്,

""...ക്ലാസ്സ്‌... ക്ലാസ്സില്ലെന്നവളു പറഞ്ഞോ..??"""_ ഒരുവിധത്തിൽ ഞാനൊപ്പിച്ചു...

മറുപടിയായി അവരൊരു വല്ലാത്തചിരിയോടെ അതേയെന്നർത്ഥത്തിൽ തലകുലുക്കുവേംചെയ്തു...

അതോടെ ഞാനവസാനത്തെയടവു പ്രയോഗിയ്ക്കാൻതന്നെ തീരുമാനിച്ചു;

""...അല്ലേത്തന്നെ അവളുവരോന്നൊന്നും എനിയ്ക്കുതോന്നുന്നില്ല... അവൾക്കീ ട്രിപ്പുപോണേലൊന്നും വല്യതാല്പര്യമില്ലെന്നാ പറഞ്ഞിട്ടുളേള..!!"""_ എന്നാക്കി ഞാൻ...

ഉടനെ തന്തപ്പടിയുടെ അടുത്ത ഉത്തരവെത്തി;

""...എന്നാലൊരു കാര്യഞ്ചെയ്... മീനുമോളെയിങ്ങുവിളി... അവൾക്കു പോകാൻ താൽപര്യമുണ്ടോന്നു ചോദിയ്ക്കാലോ..!!"""_ പുള്ളി പറഞ്ഞുനിർത്തിയതും അതിനെ ശെരിവെച്ചുകൊണ്ട് അമ്മ മീനാക്ഷിയെ നീട്ടിവിളിച്ചു...

""...നീയൊരു കാര്യഞ്ചെയ്... തിരിഞ്ഞുനിയ്ക്ക്... അല്ലേനീ കണ്ണുരുട്ടി മോളെപ്പേടിപ്പിയ്ക്കും..!!"""_ എന്നുപറഞ്ഞുകൊണ്ടു ചെറിയമ്മ വീണ്ടുമതിനിടയിക്കേറി ഉടക്കുപിടിച്ചപ്പോൾ ശബ്ദമില്ലാതെ പരട്ടത്തള്ളേന്നു വിളിച്ചു പ്രാകിക്കൊണ്ടാണെങ്കിലും ഗത്യന്തരമില്ലാതെനിയ്ക്കു തിരിഞ്ഞുനിൽക്കേണ്ടി വന്നു...

""...ആ.! മോളേ നീയിങ്ങിറങ്ങിവന്നേ... നെനക്കുനാളെ ഡ്യൂട്ടിയില്ലേ..??"""_ അച്ഛന്റെ ശബ്ദമുയർന്നു...

അതിനുപിന്നാലെ മീനാക്ഷി താഴേയ്ക്കിറങ്ങിവരുന്നത് പാദസരത്തിന്റെ കിലുക്കത്തിലൂടെ ഞാനറിഞ്ഞു...

""...ഇല്ലച്ഛാ... എന്താകാര്യം..??"""_ അവൾടെ തിരിച്ചുള്ളചോദ്യം...

അതിന്;

""...നാളെ എന്റെഫ്രണ്ടിന്റെ കൊച്ചുമോന്റെ ആദ്യത്തെപിറന്നാളാ... അവന്റെ കല്യാണത്തിനോ പങ്കെടുക്കാമ്പറ്റീല്ല... കൊച്ചിന്റെ പിറന്നാളിനെങ്കിലും പോകാന്നുവെച്ചപ്പോൾ നാളെയർജന്റായൊരു ഓപ്പറേഷനുണ്ട്... അപ്പൊ നിങ്ങൾക്കു രണ്ടുപേർക്കൂടി പോകാവോന്നറിയാനാ മോളോടുചോദിച്ചേ... മൂന്നാറിലാസ്ഥലം... അതോണ്ടു മോൾക്കുവരാൻ ബുദ്ധിമുട്ടാവോന്നിവൻ പറഞ്ഞു...!!"""_

💬 Comments

View all comments