0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K

അച്ഛൻ കാര്യമവതരിപ്പിച്ചു കഴിഞ്ഞശേഷം;

""...അല്ലവിടെവരെപ്പോകാൻ മോൾക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..??"""_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,

""...എനിയ്ക്കെന്തു ബുദ്ധിമുട്ടാഅങ്കിൾ..?? ഒരുപ്രശ്നോമില്ല..!!"""_ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി...

...പുന്നാരമോള്.! കിട്ടിയവസരം പരമാവധി ഉപയോഗപ്പെടുത്തുവാ.!

ഞാൻ മനസ്സിൽപറഞ്ഞങ്ങനെ നിന്നപ്പോൾ;

""...ഞാനപ്പോഴേ പറഞ്ഞില്ലേ, മോൾക്കതൊന്നും ബുദ്ധിമുട്ടാവില്ലാന്ന്... ഒരുകാര്യഞ്ചെയ്... മോളുപോയ്‌ റെഡിയാക്..!!"""_ അമ്മ കൂട്ടിച്ചേർത്തപ്പോൾ ശെരിയമ്മേന്നുംപറഞ്ഞു മീനാക്ഷി മേലേയ്ക്കോടുന്ന ശബ്ദംകേട്ടു...

""...ഇനി നീ തിരിഞ്ഞോ..!!"""_ പരിഹാസംകലർന്ന ശബ്ദത്തോടെ ചെറിയമ്മപറഞ്ഞപ്പോൾ തന്തപ്പടി തുടർന്നു;

""...ഇപ്പൊ അവൾക്കൊരു പ്രശ്നോമില്ലെന്നു ബോധ്യായല്ലോ... ഇനിപ്പോയി റെഡിയാക്... ബസ്സ്സ്റ്റാൻഡിൽ ശ്രീക്കുട്ടൻ കൊണ്ടുവിടും..!!"""_ അതുകൂടിപറഞ്ഞു
പുള്ളിയും റൂമിലേയ്ക്കു പോയപ്പോൾ അമ്മയും പിന്നാലെപോയി...

അതോടെ ഞാൻ ചെറിയമ്മേടെ നേരേതിരിഞ്ഞു;

""...സത്യത്തിലെനിയ്ക്കറിയാമ്പാടില്ലാത്തോണ്ടു ചോദിയ്ക്കുവാ... നിങ്ങക്കിതെന്തോത്തിനാ കേടാ പെണ്ണുമ്പിള്ളേ..?? ഞാനെന്താ നിങ്ങടെ തരോ, എന്നെയിങ്ങനെ ഊക്കിക്കളിയ്ക്കാൻ..??
എന്നെക്കാണുമ്പോൾ നിങ്ങക്കു വേറെന്തേലുമൊക്കെയായ്ട്ടു തോന്നുന്നുണ്ടോ..??"""_ ചോദിച്ചതും ശ്രീയിടപെട്ടു;

""...എന്താടാ കാര്യം..??"""

""...അതു നീ നിന്റെയീ തള്ളയോടുചോദിയ്ക്ക്... മനുഷ്യനെ എങ്ങനൊക്കെ ഉപദ്രവിയ്ക്കാന്നു ഗവേഷണംനടത്തുവാ തെണ്ടി..!!"""_ ഒന്നുംമിണ്ടാതെ എന്നെനോക്കി ആക്കിച്ചിരിയോടെനിന്ന ചെറിയമ്മയ്ക്കുനേരേ കണ്ണുതുറിപ്പിച്ചശേഷം ഞാനും റൂമിലേയ്ക്കു വെച്ചുപിടിച്ചു...

റൂമിൽചെന്നുകയറുമ്പോൾ കാണുന്നത്, പോകാനുള്ള സാധനങ്ങളൊക്കെ സെറ്റുചെയ്യുന്ന തിരക്കിൽനിൽക്കുന്ന മീനാക്ഷിയെയാണ്...

അവൾടെയാ മെറൂൺ ട്രോളിബാഗിലേയ്ക്ക് തുണികളെല്ലാം വാരിനിറച്ചിട്ട് ഇനിയെന്തെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കക്ഷി...

എന്നിട്ട് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ചാടിപ്പിടഞ്ഞുപോയി അലമാരയിൽനിന്നും മേക്കപ്പ്സെറ്റുമെടുത്ത് തന്റെ ചെറിയ ഹാൻഡ്ബാഗിലേയ്ക്കു കയറ്റി...

എനിയ്ക്കതൊക്കെ കണ്ടിട്ട് വിറഞ്ഞു കേറുവായിരുന്നു...

മേക്കപ്പ്സെറ്റും ബാഗിലേയ്ക്കുവെച്ച് തിരിഞ്ഞ മീനാക്ഷികാണുന്നത് അവളെത്തുറിച്ചുനോക്കി നിൽക്കുന്നയെന്നെയാണ്...

""...നീയെന്താ റെഡിയാവുന്നില്ലേ..?? എന്റെ പാക്കിങ്ങൊക്കെ കഴിഞ്ഞൂട്ടോ..!!"""_ പറഞ്ഞുകൊണ്ടെന്നെ നോക്കീതും,

""...വല്ലവീട്ടിലേം ബെഡ്ഡേഫങ്ഷന് കേട്ടപാതി കേൾക്കാത്തപാതി ചാടിപ്പുറപ്പെടാൻ ഉളുപ്പുണ്ടോടീ മൈരേ..??"""_ ന്നായിരുന്നു അതിനുള്ളയെന്റെ മറുപടി...

""...അതുപിന്നെ നിന്റച്ഛനത്രേം നിർബന്ധിയ്ക്കുമ്പോൾ ഞാനെങ്ങനാ പറ്റത്തില്ലാന്നു പറക..?? അതോണ്ടു സമ്മതിച്ചു..!!"""

""...ഞഞ്ഞായി.! അല്ലാണ്ട് വെറുതെകിട്ടുന്നതു വെട്ടിവിഴുങ്ങാനുള്ള

💬 Comments

View all comments