Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
എഴുന്നള്ളത്തല്ല..??"""
""...ഓ.! അങ്ങനേങ്കിലങ്ങനെ... അതിനു നെനക്കിപ്പെന്താ..?? നീ കൊറേ മൊടക്കുവർത്താനോക്കെ പറയാന്നോക്കീലോ... എന്നിട്ടെന്തായി..?? ഞാനെല്ലാം കേട്ടായ്രുന്നു..!!"""_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടു...
""...അത്.. അതു ഞാനൊരുവിധോക്കെ പറഞ്ഞുസമ്മതിപ്പിച്ചതാ... നീകൂടി താല്പര്യമില്ലെന്നു പറഞ്ഞേല് പോകേണ്ടിവരൂലായ്രുന്ന്..!!"""
""...എന്നാലേ എനിയ്ക്കു താല്പര്യോണ്ട്... ഞാനേ... ഞാനിപ്പോരു ട്രിപ്പുമൂഡിലാ... ആതിരയോടൊക്കെ വിളിച്ചിട്ട് മൂന്നാർക്കു പോകാമ്പോവുവാന്നും പറഞ്ഞുപോയി..!!"""_ തലകുനിച്ചുപിടിച്ച് അതുകൂടിപറഞ്ഞതും ആ നിമിഷമവളെ തട്ടിക്കളഞ്ഞാലോന്നു പോലും ഞാൻ ചിന്തിച്ചുപോയി...
...ഇനിയാ തന്തയില്ലാത്തോളുമാര് എന്നെക്കാണുമ്പോൾ ഹണിമൂണിനുപോയേന്റെ ട്രീറ്റുചോദിയ്ക്കോ ആവോ..??
""...അയ്യോ.! സമയമ്പോയി... ഇനിയെന്തൊക്കെ എടുക്കണം..?? ചാർജർ... പവർബാങ്ക്... ഹെഡ്സെറ്റ്..!!"""_ പെട്ടെന്ന് സ്വയംപറഞ്ഞുകൊണ്ട് ഓരോന്നോരാന്നായി അവൾ ബാഗിലേയ്ക്കു കയറ്റി...
അപ്പോഴേയ്ക്കും ശ്രീ റൂമിലേയ്ക്കു കേറിവന്നു...
""...ഡാ... എന്തായി..?? പെട്ടെന്നാവട്ടേ... ദേ വല്യച്ഛനവിടെ കയറുപൊട്ടിയ്ക്കുന്നു..!!"""_ കേട്ടതും മീനാക്ഷി;
""...അയ്യോ.! എന്നാ ഞാനിപ്പൊപ്പോയി കുളിച്ചേച്ചുവരാം... സിദ്ധൂ... പെട്ടെന്നു റെഡിയാവ്..!!"""_ എന്നുമ്പറഞ്ഞ് ടവലും കബോഡിൽനിന്നും ഉടുത്തുമാറാനുള്ള ഡ്രസ്സുമായി അവൾ ബാത്ത്റൂമിലേയ്ക്കു കേറി...
ശ്രീയെ കേൾപ്പിയ്ക്കാനായി വീണ്ടുമിവളെന്നെ ഞോണ്ടിയതാണോ..??
ചിന്തയിലാണ്ടു നിന്നപ്പോഴാണ്;
""...മ്മ്മ്.! നിന്റെ മീനൂട്ടി നല്ല ഉൽസാഹത്തിലാണല്ലോ..??"""_ അവൾടെ വെപ്രാളവും പരവേശവുമൊക്കെ കണ്ടിട്ടാവണം ഒരാക്കിയ ചിരിയോടെ ശ്രീയതുചോദിച്ചത്...
""...അവൾടെ ഉൽസാഹമൊക്കെ തീർത്തുകൊടുക്കുന്നുണ്ട് ഞാൻ... അവിടെച്ചെല്ലട്ടേ..!!"""_ അലമാരയുടെ താഴത്തെ ഷെൽഫിൽ മടക്കിക്കയറ്റിയ ബാഗ്പാക്ക് ഞാൻ പുറത്തെടുത്തു...
""...എന്നിട്ടവടെ ചെല്ലുമ്പോൾ നിന്റുൽസാഹം കൂടരുത്..!!"""_ വീണ്ടുമൊരാക്കിയ ചിരിയോടെ അലമാരയിൽനിന്നും എന്റെ ഡ്രസ്സുകളെടുത്ത് കട്ടിലിലേയ്ക്കിട്ടുകൊണ്ടവൻ മറുപടിപറഞ്ഞു...
""...എന്താന്ന്..??"""_ അവനെടുത്തു കട്ടിലിലേയ്ക്കിട്ട ഡ്രസ്സുകൾ ഫോൾഡുചെയ്തു ബാഗിലേയ്ക്കു കയറ്റുന്നതിനിടയിലാണ് ഞാനത് തിരിച്ചുചോദിയ്ക്കുന്നത്...
""...അല്ലാ... മൂന്നാറൊക്കെയല്ലേ... നല്ലതണുപ്പായിരിയ്ക്കും... ആ തണുപ്പത്തിനി നിന്റെ ഉത്സാഹങ്കൂടുവാണേൽ എന്നെ വല്യച്ഛാന്നുവിളിയ്ക്കാനും ആളാവുമെന്നു പറയുവായിരുന്നു..!!"""_ ഒന്നമർത്തിച്ചിരിച്ചുകൊണ്ട് ഡ്രസ്സ് പാക്കുചെയ്യാൻ അവനുമെന്നെ ഹെല്പുചെയ്തു...
""...അതിനു നിന്റെതന്തയല്ല ഞാൻ... നല്ലസ്സലു ബിരിയാണി
💬 Comments
View all comments