0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K

ചമ്മിനാറിയിരുന്ന അവളുമെന്നെ നോക്കി, അതിനു ഞാനിപ്പെന്താ ചെയ്തേന്ന ഭാവത്തിൽ...

""...ഓഹ്.! അതൊന്നും സാരമില്ല... ഒരു ചായയൊക്കെ കുടിയ്ക്കാം..!!"""_ കേട്ടുനിന്ന പുള്ളിക്കാരി ചെറുചിരിയോടെപറഞ്ഞ് അകത്തേയ്ക്കു പോകാൻതുടങ്ങീതും പുള്ളിചോദിച്ചു;

""...അപ്പനും അമ്മയുവൊക്കെ എവിടാടീ..??"""_ ന്ന്...

അതിനു തിരിഞ്ഞുനോക്കാതെ,

""...അപ്പുറത്തേയ്ക്കു പോയി... ഇത്രേന്നേരം ഇവരേം നോക്കിയിരിപ്പായ്രുന്നു... നിങ്ങളു വരുമ്പഴേയ്ക്കുമാ വരിക്കപ്ലാവിലെ ചക്കയിടാമെന്നു പറഞ്ഞിട്ടിപ്പോങ്ങടിറങ്ങീതേയുള്ളൂ..!!"""_ പറയുമ്പോൾ ഒന്നുമൂളിയശേഷമവൻ;

""...കൊച്ചൊറങ്ങിയോടീ..??"""_ എന്നയടുത്ത ചോദ്യമിട്ടു...

അതുകേട്ടതും അകത്തേയ്ക്കുപോയ പെണ്ണുമ്പിള്ള പാഞ്ഞുപറത്തി തിരിച്ചുവന്നു...

എന്നിട്ട്;

""...ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... പാതിരാത്രിമുഴുവൻ മനുഷ്യനെയുറക്കാതെ കണ്ണുംമിഴിച്ചു കിടന്നിട്ട് നേരംവെളുത്തപ്പോൾ സുഖവൊറക്കത്തിലാ... കാണുമ്പോളെനിയ്ക്കു വിറഞ്ഞുവരുവാ... ഈശ്വരാ... ഇതു കഴിഞ്ഞജന്മത്തില് വല്ല കള്ളനുമായിരുന്നോ ആവോ..??"""_ എന്നൊരു ഡയലോഗ്...

""...അതു പകലുറങ്ങുന്നോണ്ട് രാത്രിയുറക്കം കുറയുന്നതാ... പരമാവധി കുഞ്ഞുങ്ങളെ പകലുറക്കാതെ നോക്കണം..!!"""_ അത്രയുംനേരം വായുംമൂടിയിരുന്ന മീനാക്ഷിയാണതു പറഞ്ഞത്...

ആഹാ..! ഡോക്ടറുണർന്നല്ലോ എന്നൊരു പുച്ഛഭാവത്തോടെ ഞാനവളെ നോക്കിയശേഷം, എന്നിട്ടു ഞാനെപ്പൊ കിടന്നാലും ഉറങ്ങുന്നുണ്ടല്ലോന്നു സ്വയംപറയുകയും ചെയ്തു...

മീനാക്ഷിയാ പറഞ്ഞതുകേട്ടതും മറ്റേപുള്ളിക്കാരി ബെഡ്റൂമിലേയ്ക്കു പോയിരുന്നു...

കുറച്ചുസമയം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിലുംകേട്ടു...

...ഈശ്വരാ.! ഈ വായ്നോക്കി കുഞ്ഞുങ്ങളെ പകലുറക്കരുതെന്നു പറഞ്ഞതിന് ആ പെണ്ണുമ്പിള്ള കുഞ്ഞിനെ നുള്ളിയൊണത്തീന്നാ തോന്നണേ.!

""...നിനക്കിതെന്തോത്തിന്റെ കഴപ്പാടീ മുടിഞ്ഞവളേ..?? ആ പാവമവിടെക്കിടന്നുറങ്ങി പോയേനേ... എനിയ്ക്കേണിവെച്ച് മുഴുത്തപ്പോൾ അവളിറങ്ങിയേക്കുവാ കുഞ്ഞിനിട്ടു പാരപണിയാൻ..!!"""_ മറ്റാരും കേൾക്കാതെ രഹസ്യമെന്നോണം ഞാൻ മീനാക്ഷിയോടു മുറുമുറുത്തു...

""...അതിനു ഞാനെന്തോചെയ്തു..?? സത്യവല്ലേ പറഞ്ഞത്... പകലുറങ്ങിയാ രാത്രിയുറക്കം കുറയും..!!"""

""...ദേ... ഈ ഇരുപ്പിലു ഞാനൊന്നു പൊട്ടിച്ചാൽ രാത്രീന്നോ പകലെന്നോയില്ലാതെ നീയുറങ്ങും കാണണോ..??"""_ ചോദ്യംചെന്നതേ മീനാക്ഷിയെന്നെ തുറിച്ചുനോക്കി...

എന്നാലെന്തേലും മറുപടിയെത്തുന്നതിനു മുന്നേ മറ്റേകക്ഷി കരഞ്ഞുമറിയുന്ന കുഞ്ഞുമായി ഇറങ്ങിവന്നു...

അതുകണ്ടതും,

""...നിനക്കിതെന്തിന്റെ സൂക്കേടായ്രുന്നു..?? അതവിടെക്കിടന്നുറങ്ങില്ലായിരുന്നോ..??"""_ എന്നവൻ ചോദിയ്ക്കുവേംചെയ്തു...

അതിന്,

""...അങ്ങനെ

💬 Comments

View all comments