Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
എന്നെ ഉറക്കാതിരുന്നിട്ട് ആരും സുഖായ്ട്ടുറങ്ങണ്ട... ഒണന്നിരുന്നാ മതി..!!"""_ അതായിരുന്നവളുടെ മറുപടി...
...അടിപൊളി.! മീനാക്ഷിയേ... നീ മാത്രമല്ലെടീ ഈ പെണ്ണുമ്പിള്ളയും സൈക്കോയാ... അതോണ്ടു നീയൊന്നു കരുതിയിരുന്നോ...
അവരുടെ കോപ്രായംകണ്ട ഞാൻ മനസ്സിൽപറഞ്ഞു...
അപ്പോഴേയ്ക്കും,
""...ഓ.. ഓ.. ഓ.. പപ്പേടെ ചക്കരയിങ്ങുവാ... കരയണ്ടാട്ടോ..!!"""_ എന്നും കൊഞ്ചിച്ചുകൊണ്ട് ജോ കുഞ്ഞിനെവാങ്ങി തോളത്തേയ്ക്കിട്ടു രണ്ടുകുലുക്ക്...
ഇനി കുലുക്കിയപ്പോൾ അകത്തൂടുള്ള കണക്ഷൻ വിട്ടുപോയിട്ടാണോന്നറിയില്ല, കരച്ചിലുനിന്നു...
""...നോക്കിയ്ക്കാണ്... ഇതാണെനിയ്ക്കു ദേഷ്യംവരുന്നേ... ഞാനടുത്തുചെന്നാൽ
അപ്പൊക്കരയും... എന്നാലിവനെ കണ്ടാൽ പിന്നെ വാപൊളിയ്ക്കത്തുവില്ല..!!"""_ പുള്ളിക്കാരി കൊതികുത്തിക്കൊണ്ടു ഞങ്ങളെനോക്കി പറഞ്ഞതും;
""...സ്വഭാവം നന്നാവണമെടീ..!!"""_ ന്നായിരുന്നു അതിനവന്റെ മറുപടി...
അതുകേട്ടെന്തോ പറയാമ്മന്ന അവരെനോക്കി,
""...അതു ചിലകുഞ്ഞുങ്ങളങ്ങനാ ചേച്ചീ... അവർക്കച്ഛന്മാരോടാ കൂടുതലിണക്കം..!!"""_ ന്നുമ്പറഞ്ഞു പ്രശ്നംവഴിമാറ്റി മീനാക്ഷിതുടർന്നു;
""...എന്റെ മമ്മിയെപ്പോഴുംപറയും കുഞ്ഞിലേയൊന്നും ഞാനെന്റെ പപ്പേടടുക്കേന്നു മാറില്ലായ്രുന്നെന്ന്..!!"""_ ലേശം അഭിമാനത്തോടെതന്നെ അവളതു കൂട്ടിച്ചേർത്തപ്പോൾ;
""...ഏത്..?? ആ രാജീവിന്റടുക്കേന്നോ..?? അപ്പൊ നീ പാലുകുടിച്ചതും അവന്റേന്നുതന്നേ..??"""_ എന്നൊരു പുച്ഛത്തോടെ മീനാക്ഷിമാത്രം കേൾക്കച്ചേചോദിച്ചതും അവൾടെ മുഖമിരുണ്ടു...
""...പെൺകുഞ്ഞുങ്ങള് അച്ഛന്റടുക്കേന്നു മാറാത്തതു സ്വാഭാവികം... എന്നുവെച്ച് ഇവനെന്താ..?? ഒരു ചവിട്ടുവെച്ചുകൊടുക്കുവാ വേണ്ടേ..!!"""_ അവന്റെ കയ്യിലിരുന്ന് കിള്ളിക്കിള്ളി ചിരിയ്ക്കാൻതുടങ്ങിയ കുഞ്ഞിനെനോക്കി ആ പെമ്പറന്നോത്തി പറയുന്നതുകേട്ടപ്പോൾ ഒരു ചവിട്ടവൾക്കിട്ടു വെച്ചുകൊടുക്കാനാ എനിയ്ക്കു തോന്നിയെ...
...ആഹ്.! പിന്നെന്റെ തന്തച്ചാരുടെ ടീംസാവുമ്പോൾ ഇത്രയൊക്കെ സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചാമതി.!
""...അയ്യോ... ഞാൻ ചായയെടുക്കാൻ മറന്നു..!!"""_ ഒന്നാലോചിച്ചശേഷം പറഞ്ഞുകൊണ്ടാ പുള്ളിക്കാരിയകത്തേയ്ക്കു പോയപ്പോൾ കുഞ്ഞുവീണ്ടുമുച്ഛത്തിൽ ചിരിയ്ക്കാൻതുടങ്ങി...
ഇനിയാ പെമ്പറന്നോത്തിപോയ സന്തോഷമാണോ ആവോ..??
""...എന്തായിവന്റെ പേര്..??"""_ മീനാക്ഷി തിരക്കി...
അതിന്,
""...സെയിൻ.! ഞങ്ങള് തക്കുടൂന്നു വിളിക്കും..!!"""_ എന്നു മറുപടികിട്ടിയപ്പോൾ, ഇതെന്തുപേരെന്നു ഞാനാലോചിച്ചു നിൽക്കേ,
""...ആഹാ... നല്ല പേരാണല്ലോ..!!"""_ എന്നുംപറഞ്ഞു മീനാക്ഷിയാ കുഞ്ഞിനെ ചിരിച്ചുപേടിപ്പിച്ചു...
""...ദേ... നോക്കിയേ... ആ
💬 Comments
View all comments