0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K

...ഓഹ്.! മീനാക്ഷി പണിതുടങ്ങീ.!

""...നിങ്ങളു ഹോട്ടലീന്നു കഴിച്ചെന്നുപറഞ്ഞിട്ട് ആ കൊച്ചിന് നന്നായ്ട്ടു വെശക്കുന്നുണ്ടെന്നു തോന്നുന്നല്ലോ..??!!"""_ ആ ചേച്ചിയെന്നേയും ജോയേയും മാറിമാറി നോക്കിയപ്പോൾ അവനത്ഭുതത്തോടെ മീനാക്ഷിയ്ക്കു നേരേ കണ്ണുതുറിപ്പിച്ചു...

വിശപ്പോ..?? എന്നമട്ടിൽ.!

സത്യത്തിലപ്പോഴാണ് ഞങ്ങളെല്ലാമവളെ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നു പോലും കക്ഷിയ്ക്കു മനസ്സിലാകുന്നത്...

ഉടനെ മുഖമുയർത്തിയെല്ലാരേം നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു...

അതോടെന്റെ കണ്ണുകളും നിറഞ്ഞു...

അവിടെന്നും ഇവിടെന്നും കയ്യിൽകിട്ടിയതൊക്കെ പെറുക്കി വായിൽക്കുത്തിക്കയറ്റി കവിളുരണ്ടും പെരുപ്പിച്ച് ശ്വാസംവിടാൻ പറ്റാണ്ടിരിയ്ക്കുവാണ് ശവം...

പോരാത്തേനപ്പോഴും മുറുക്കിന്റെ ബാക്കികഷ്ണം കയ്യിലുമിരിപ്പുണ്ടായിരുന്നു...

ഒന്നു സ്ഥലമൊഴിഞ്ഞിട്ടുവേണം അതൂടെ കുത്തിക്കയറ്റാൻ...

...കുണ്ടിച്ചിയ്ക്കമോള്.! മനുഷ്യനെ പറയിപ്പിയ്ക്കാനായ്ട്ട് കച്ചകെട്ടിയിറങ്ങിയേക്കുവാ... നാശംപിടിയ്ക്കാൻ... അവരൊക്കെയാണെങ്കിൽ നോക്കുവേം ചെയ്യുന്നുണ്ട്...

കോപ്പ്.! ഒരന്യവീട്ടിൽപോയാൽ എങ്ങനെ പെരുമാറണമെന്നുപോലും ഈ പൊലയാടിയ്ക്കറിയത്തില്ലേ ആവോ..??
ഡോക്ട്രാണ് പോലും, അവരാതി.!

""...അത്... അതുപിന്നെ വെശന്നിട്ടൊന്നുവല്ല... ഇവൾക്കു സ്വീറ്റ്സിനോടു ഭയങ്കരഇൻട്രസ്റ്റാ... അതാണ്‌..!!"""_ ഒരു ചമ്മിയഭാവത്തിൽ ഞാനവരെനോക്കി പറഞ്ഞിട്ടു മീനാക്ഷിയ്ക്കു നേരേ കണ്ണുരുട്ടിയപ്പോൾ ഞാനതിനെന്തോ ചെയ്തെന്ന ഭാവമായിരുന്നു അപ്പോഴുമവൾക്ക്...

...വല്ലവീട്ടിലുംവന്നു കുടുംബത്തിന്റെ മാനംകളയണ്ടല്ലോന്നു കരുതീട്ടാണ്... അല്ലാരുന്നേൽ കാലേവാരി ഞാൻ തെങ്ങിലടിച്ചേനെ.!

""...അതിനിപ്പെന്താ..?? ഒരു കുഴപ്പോമില്ല... മോള് കഴിയ്ക്ക്...!!"""_ മീനാക്ഷിയെ സപ്പോർട്ടുചെയ്തുകൊണ്ടാ ചേച്ചിപറഞ്ഞശേഷം ജോയുടെ നേരേതിരിഞ്ഞു;

""...ഒരു കണക്കിനീ കൊച്ചിവിടെയുള്ളത് നന്നായല്ലേ..?? തക്കുടൂനുവേണ്ടി മേടിച്ചുകൂട്ടീത് കഴിയ്ക്കാനൊരാളായല്ലോ..!!"""_ കുഞ്ഞിനെ ചൂണ്ടിക്കൊണ്ട് അവരങ്ങനെപറഞ്ഞതും പകുതിലഡ്ഡുവും കടിച്ചുകൊണ്ടു മീനാക്ഷിയെന്നെ നോക്കി...

അവര് കളിയാക്കീതാണോന്നു പുള്ളിക്കാരിയ്ക്കും ഡൗട്ടായെന്നു തോന്നുന്നു...

ഉടനെ ഞാനവളോടു ചേർന്നിരുന്നു,

""...വെള്ളമെന്തേലും ചോദിയ്ക്കണോ..?? തൊണ്ടയിറുകി പടമായാൽ പത്രത്തിലൊക്കെവരും... നാട്ടുകാരതു കോമഡിയാക്കുവേം ചെയ്യും..!!"""_ അതുകേട്ടതും ഇനി ഞാൻ
കളിയാക്കീതാണെന്നു കരുതീട്ടാണോന്നറിയില്ല, എന്നെ രൂക്ഷമായൊന്നു നോക്കി ചായക്കപ്പു കയ്യിലെടുത്തു...

അപ്പോഴാണ് പുറത്തെന്തോ സാധനംവീഴുന്ന ശബ്ദംകേട്ടത്...

ഉടനെ മീനാക്ഷി മിഴിച്ചുകൊണ്ടെന്റെ മുഖത്തേയ്ക്കുനോക്കി, ഞാനെന്തോ ചെയ്തപോലെ...

ഒരുപക്ഷേ അതുകണ്ടിട്ടാവണം

💬 Comments

View all comments