Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
ആ ചേച്ചിപറഞ്ഞു;
""...പേടിയ്ക്കണ്ട... ചക്കകൊണ്ടിട്ടതാ... നിങ്ങളു വരുന്നതുകൊണ്ട് ചക്കവറുക്കണോന്നൊക്കെ പറയുന്നുണ്ടായിരുന്നു... ചക്കവറുത്താൽ കഴിയ്ക്കില്ലേ..??"""_ ചോദ്യംകേട്ടതും ആദ്യം മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി, കഴിക്കുമെന്നു പറയട്ടേന്നമട്ടിൽ...
എന്നാൽ, ഇതൊക്കെ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു..?? മുനിസിപ്പാലിറ്റിയിലെ വേസ്റ്റെടുക്കുന്ന ലോറിപോലെ ഇവിടെയെന്തുംപോകും എന്നായിരുന്നെന്റെ മനസ്സിൽ...
അന്നേരം പിന്നാമ്പുറത്താരുടെയോ സംസാരംകേൾക്കാൻ തുടങ്ങി...
കൂട്ടത്തിലൊരു കാർന്നോത്തി ചക്ക അടുക്കളപ്പുറത്തേയ്ക്കു കൊണ്ടുവെയ്ക്കുന്നതും കണ്ടു...
""...അവരു വന്നിട്ടെവിടേടീ..??"""_ ചോദിച്ചുകൊണ്ടൊരു കാരണവർ അങ്ങോട്ടേയ്ക്കു വന്നപ്പോൾ,
""...ദേ... ഇരുന്നു ചായകുടിയ്ക്കുന്നു..!!"""_ എന്നുംപറഞ്ഞാ ചേച്ചി ഞങ്ങളെ ചൂണ്ടിക്കാണിച്ചു...
ഒരു ലുങ്കിയും തോളിലൊരു തോർത്തുമിട്ടുനിന്ന അത്യാവശ്യം നല്ല ആരോഗ്യധൃഡഗാദ്രനായ മൂപ്പീന്നിനെക്കണ്ട ഞാനൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു...
അതിനു പുള്ളിയുമെന്നെനോക്കി ചിരിച്ചശേഷം ആ ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;
""...വന്നിട്ടു ചായയാണോടീ മോളേ കൊടുത്തേ... നിനക്കാ കപ്പപുഴുങ്ങീതെടുക്കരുതോ..??"""_ എന്നൊരു ചോദ്യം...
അപ്പോഴേയ്ക്കും പുള്ളീടെഭാര്യയാണെന്നു തോന്നുന്നു ആ കാർന്നോത്തി, അവരുമങ്ങോട്ടുവന്നു...
ഞങ്ങളെനോക്കി വെളുക്കെചിരിച്ചോണ്ട്,
""...യാത്രയൊക്കെ എങ്ങനുണ്ടായ്രുന്നു..??"""_ എന്നു ചോദിച്ചു...
അതിന്, കുഴപ്പമില്ലായിരുന്നു എന്നെവിടേം തൊടാത്തമട്ടിൽ മറുപടികൊടുക്കുമ്പോൾ,
""...അവരതിനു ഹോട്ടലീന്നു കഴിച്ചിട്ടാ വന്നേന്നുപറഞ്ഞു... അതോണ്ടാ ചായ കൊടുത്തേ..!!"""_ ചേച്ചിയുടെമറുപടി...
""...ഹോട്ടലീന്നു കഴിച്ചോ..?? അതെന്തിനാ..??”""_ കാർന്നോരുടെ അടുത്തചോദ്യം... അതിനാ ചേച്ചി;
""...എനിയ്ക്കറിയാമ്പാടില്ല... അതൊക്കെ ദേ അങ്ങോട്ടുചോദിയ്ക്ക്..!!"""_ എന്നുംപറഞ്ഞു ജോയ്ക്കുനേരേ കണ്ണുകൂർപ്പിച്ചു...
...ഈശ്വരാ.! ഇവനിനി വീണ്ടുമാ ഫ്ലാഷ്ബാക്ക് ആവർത്തിയ്ക്കോ..?? മീനാക്ഷിയ്ക്കു മുള്ളാമ്മുട്ടീട്ടാണ് ഹോട്ടലീക്കേറിയേന്നു പറഞ്ഞാൽ ഇവരുടെമുന്നിലും നാറീതുതന്നെ.!
ആ ആശങ്കയിൽ മീനാക്ഷിയെ നോക്കുമ്പോൾ കക്ഷിയും നാറിപ്പോകുമോന്നുള്ള പേടിയിലിരിയ്ക്കുവാണ്...
എന്നാലെന്തോ ഭാഗ്യത്തിനവൻ പെണ്ണുമ്പിള്ളയോടു മനസ്സുതുറന്നതുപോലെ അവരോടു തുറന്നില്ല...
""...ഇവടത്തെ അച്ഛനുമമ്മയുമാണോ..??"""_ വായ്ക്കൊരു റെസ്റ്റുകിട്ടീപ്പോൾ മീനാക്ഷിചോദിച്ചു...
ഇനി മുള്ളിയകേസ് ചികഞ്ഞെടുക്കാതിരിയ്ക്കാൻ വിഷയം മാറ്റിയതാണോന്നറിയില്ല...
""...അതേ... ഇവിടത്തെ തന്നെയാ..!!"""_ പുള്ളിയൊരു ചിരിയോടെ പറഞ്ഞശേഷം ഓരോരോ കുശലങ്ങൾ ചോദിയ്ക്കാൻതുടങ്ങി...
ആക്കൂട്ടത്തിൽ അച്ഛന്റെയും അമ്മയുടേം കീത്തുവിന്റേം അവളുടെ
💬 Comments
View all comments