0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K

നിന്റെ തോന്നിവാസംകാട്ടിയാൽ നാണക്കേടീ കുടുംബത്തിനാ..!!"""_ ഒന്നുനിർത്തിയ ശേഷം ചെറിയമ്മവീണ്ടും തുടർന്നു;

""...പിന്നറിയാലോ... നിന്റച്ഛന്റെ ഏറ്റോമടുത്ത ചങ്ങാതിയാത്... അതോണ്ടവിടെക്കിടന്നെന്തേലും വേലത്തരംകാണിച്ചാൽ ഉടനേ അച്ഛനറിയും... പിന്നെന്തൊക്കെയാ സംഭവിയ്ക്കുകേന്നു ഞാമ്പറേണ്ടല്ലോ..?? അതോണ്ടു നല്ല കുട്ടിയായി നിൽക്കണംട്ടോ..!!"""_ തള്ളയെന്നെ വീണ്ടും പേടിപ്പിച്ചു...

കാര്യമേറെക്കുറേ വ്യക്തമായതോടെ ഞാൻ തലയുംകുലുക്കി പുറത്തേയ്ക്കിറങ്ങി...

എല്ലാരോടും യാത്രപറഞ്ഞു വണ്ടിയിലേയ്ക്കു കേറുമ്പോൾ ഇന്നോവയുടെ പിൻസീറ്റിൽ മീനാക്ഷി സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു...

ഞാനുംകൂടി വണ്ടിയിലേയ്ക്കു കയറീതും ശ്രീ വണ്ടിയെടുത്തു...

ഉടനെ മീനാക്ഷി കൈപുറത്തേയ്ക്കിട്ട് അവർക്കൊക്കെ റ്റാറ്റ കാണിയ്ക്കാനും തുടങ്ങി...

""...കയ്യെടുത്തകത്തിടാൻ പറേടാ... അല്ലേ വല്ലവണ്ടീം കൊണ്ടുപോവും... പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!"""_ അവൾടെ കൂത്തുകണ്ടു ഞാൻ ശ്രീയോടുപറഞ്ഞു...

അതുകേട്ടിട്ടാവണം കക്ഷി കയ്യകത്തേയ്ക്കിട്ടു...

പിന്നെ കെഎസ്സ്ആർടിസി ബസ്സ്സ്റ്റാൻഡിലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും ശ്രീയും വായൊഴിയാതെ വർത്താനം പറഞ്ഞുകൊണ്ടേയിരുന്നു...

കുറച്ചുനാളുകൾക്കു ശേഷമല്ലേ മിണ്ടുന്നത്...

അതിന്റെ കുറവുതീർക്കണമല്ലോ...

എന്നാലതിനിടയിൽ മീനാക്ഷിയുമാരെയൊക്കെയോ വിളിയ്ക്കുന്നുണ്ടായിരുന്നു...

മൂന്നാറിലേയ്ക്കു ട്രിപ്പുപോകുവാണ്...

മൂന്നാലുദിവസം കഴിഞ്ഞേ വരുള്ളൂന്നൊക്കെ തള്ളിമറിയ്ക്കുവായിരുന്നു കക്ഷി...

""...ശ്രീക്കുട്ടാ... എനിയ്ക്കൊരുകുപ്പി വെള്ളംവേണം..!!"""_ ബെസ്സ്സ്റ്റാൻഡിലെത്തീതും പുറത്തിറങ്ങി ചുറ്റുംനോക്കിയായിരുന്നു അവൾടാവശ്യം...

""...വെള്ളംമാത്രം മതിയോ..?? വേറെ കഴിയ്ക്കാൻ സ്നാക്സെന്തേലും വേണോ..??"""_ ശ്രീയുടെ ചോദ്യംകേട്ടതും അവളെന്നെനോക്കി...

വേണംന്നു പറഞ്ഞാൽ തെറിയുറപ്പാണല്ലോ... അതോണ്ടാവും മറുപടിയൊന്നും പറയാതിരുന്നത്...

എന്നാലവൻ വെള്ളംമേടിയ്ക്കുന്ന കൂട്ടത്തിൽ ബനാനചിപ്പ്സും കേക്കും വേറെന്തൊക്കെയോ സ്നാക്സുമൊക്കെ വാങ്ങി...

""...ഇതുമതിയാവൂലേ..??"""_ മേടിച്ചസ്നാക്സവൾക്കു കൊടുത്തുകൊണ്ടു
ചോദിച്ചപ്പോൾ പാവ തലകുലുക്കുമ്പോലെ തലകുലുക്കുവേം ചെയ്തു...

എന്നാലെനിയ്ക്കപ്പോഴും മനസ്സിലാകാതിരുന്നത് മീനാക്ഷിയോടു കട്ടക്കലിപ്പോടെനടന്ന ശ്രീയ്ക്കെന്താ ഇപ്പോളൊരു മാറ്റംന്നായിരുന്നു...

""...ദേ.. ഡാ... അതു മൂന്നാർക്കുള്ള വണ്ടിയാ... വാ..!!"""_ മീനാക്ഷിയുടെ കയ്യിലിരുന്ന ട്രോളിബാഗും മേടിച്ചുകൊണ്ട് ശ്രീയാ ബസ്സിനുനേരേ ഓടിയപ്പോൾ ഞങ്ങളുമവനെ പിൻചെന്നു...

""...ഡാ... കൈയില് കാശൊക്കെണ്ടല്ലോ... നൈറ്റെവിടേലും നിർത്തുമ്പോൾ ഫുഡ്മേടിച്ചു കഴിച്ചോണം... പിന്നവളേം

💬 Comments

View all comments