Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
നോക്കിക്കോൾണം..!!"""_ അവനോർമ്മിപ്പിയ്ക്കുമ്പോലെ പറഞ്ഞപ്പോൾ തികട്ടിവന്ന ദേഷ്യം പുറത്തുകാണിയ്ക്കാതെ തലകുലുക്കിക്കൊണ്ടു ഞാൻ പിന്നിലെഡോറുവഴി അകത്തേയ്ക്കുകേറി...
മീനാക്ഷിയപ്പോഴേയ്ക്കും മുന്നിലൂടെ ബസ്സിൽക്കയറി സീറ്റുംപിടിച്ചിരുന്നു...
ബസ്സുമുന്നിലേയ്ക്കെടുത്തപ്പോൾ സ്റ്റെപ്പിൽനിന്നും അവനെ കൈവീശിക്കാണിച്ച് അകത്തേയ്ക്കു കയറിയപ്പോൾ മീനാക്ഷിയിരിയ്ക്കുന്ന സീറ്റൊഴികെ ബാക്കിയെല്ലാം ഫുള്ള്...
""...താനെന്തിനാ നിൽക്കുന്നേ..?? അവിടേയ്ക്കിരിയ്ക്കെടോ..!!"""_ മീനാക്ഷിയിരുന്ന സീറ്റിലേയ്ക്കുചൂണ്ടി കണ്ടക്ടർപറഞ്ഞു...
ഇരുന്നില്ലേൽ ചിലപ്പോൾ മൂന്നാറുവരെ നിൽക്കേണ്ടിവന്നാലോന്നു ചിന്തിച്ചപ്പോൾ ഇരിയ്ക്കുന്നതാണു നല്ലതെന്നുതോന്നി...
അങ്ങനെയാണ് മീനാക്ഷിയുടെ സീറ്റിലേയ്ക്കിരിയ്ക്കുന്നത്...
തിരിഞ്ഞോന്നുനോക്കി ഞാനാണെന്നുകണ്ടതും പട്ടിവിലപോലും തരാതവൾ കഴുത്തുവെട്ടിച്ചു പുറത്തേയ്ക്കുനോക്കിയിരുന്നു...
ഓഹ്..! വിൻഡോസീറ്റു കിട്ടിയതിന്റെ അഹങ്കാരവാണോ..??
""...മാറ്... എനിയ്ക്കുവേണം വിൻഡോസീറ്റ്..!!"""_ കൊച്ചുകുട്ടികൾടെകൂട്ട് ഞാനവളോടാവശ്യപ്പെട്ടു...
""...ഇവടിപ്പൊ ഞാനിരുന്നുപോയി... നീ വേറെവിടേലും പോയിരിയ്ക്ക്..!!"""_ എന്നായിരുന്നതിനവൾടെ മറുപടി...
ഏറ്റില്ലെന്നു കണ്ടതും;
""...നിന്നോടു മര്യാദയ്ക്കുമാറാമ്പറഞ്ഞാ നീ കേൾക്കത്തില്ലല്ലേ..?? എഴുന്നേറ്റുമാറടീ..!!"""_ ഞാനൊന്നു വിരട്ടിക്കൊണ്ടവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചു...
""...ദേ... എന്റെ മേത്തുതൊട്ടാൽ ഞാങ്കടിയ്ക്കും..!!"""_ കടിയ്ക്കാനെന്നപോലെ വായുംതുറന്നുവന്ന മീനാക്ഷിപെട്ടെന്ന് ഓപ്പോസിറ്റുള്ള സീറ്റിലേയ്ക്കു നോക്കിശേഷമടങ്ങി...
പിന്നെ ശബ്ദംതാഴ്ത്തി;
""...ദേ... അവടിരിയ്ക്കുന്ന പിള്ളേരൊക്കെ നോക്കുവാ... മര്യാദയ്ക്കിരീടാ..!!"""_ എന്നൊരു ഡയലോഗും...
ആദ്യമതവൾടെ അടവാണെന്നു കരുതിയെങ്കിലും നോക്കിയപ്പോൾ സംഗതിശെരിയാണ്...
മൂന്നുകോളേജുപിള്ളേരാണ്...
ഞങ്ങളെനോക്കി എന്തൊക്കെയോ പറയുകേം ചിരിയ്ക്കുവേമൊക്കെ ചെയ്യുന്നുണ്ട്...
കോപ്പ്.! മാനംപോയി.!
""...എന്താ..?? ഇപ്പൊ വിൻഡോസീറ്റുവേണ്ടേ..??"""_ ഞാനൊന്നടങ്ങീന്നു കണ്ടപ്പോൾ അവളെന്നെയാക്കി ചോദിച്ചു...
""...വേണം... മാറ്...!!"""_ പറഞ്ഞതും,
""...അയ്യടാ.! അത്രയ്ക്കങ്ങടു സുഖിയ്ക്കുവോന്നുമ്മേണ്ട..!!"""_ അവളൊറ്റ ചിരിയായിരുന്നു...
അതോടെനിയ്ക്കു പൊളിഞ്ഞുകേറി...
""...മര്യാദയ്ക്കു മാറ്... അല്ലേ ഞാനിപ്പൊ കണ്ടക്ടർടടുക്കെ പറഞ്ഞുകൊടുക്കും..!!"""_ ഞാനവളെ ഭീഷണിപ്പെടുത്തി...
""...പിന്നേ... ഇതു നിന്റച്ഛൻ മേടിച്ചുകൊടുത്ത സീറ്റല്ലേ..?? ഒന്നുപോടാ..!!"""
""...ആഹാ.! എന്നാലേ ഇതിനകത്തു കാർഡൊന്നുമെടുക്കൂല... ടിക്കറ്റുകിട്ടണേൽ കാശുതന്നെ കൊടുക്കണം... എനിയ്ക്കു വിൻഡോസീറ്റുതന്നില്ലേൽ നെനക്കു ടിക്കറ്റെടുക്കാനെനിയ്ക്കു ചിലപ്പോൾ തോന്നീന്നുവരില്ല... ബസ്സേന്നിറക്കിവിട്ടാൽ തിരിച്ചുപോകാനുള്ള വഴിയൊക്കെയറിയാമെങ്കിൽ അവടത്തന്നിരുന്നോ..!!"""_ ഞാനതു പറഞ്ഞുകേട്ടതും കക്ഷീടെ മുഖമൊക്കെ ചെറുതായി...
അത്രയുംനേരം മുഖത്തുണ്ടായിരുന്ന
💬 Comments
View all comments