Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ഞാനവരെയൊന്നു നോക്കി...
മൂഞ്ചാനായ്ട്ട് എല്ലാത്തിന്റേം നോട്ടമെന്നെത്തന്നെയാണ്... ഒരുമാതിരി ഊമ്പിയമരുന്നായ്പ്പോയി...
പാവയ്ക്കായ്ക്കുപോലും ഇത്രയും കയ്പ്പുകാണില്ല...
ഇതൊക്കെയിവറ്റകള് എവിടെന്നു തപ്പിക്കൊണ്ടുവരുന്നോ ആവോ..??
തുപ്പിയാൽ നാറുമെന്നുള്ളൊറ്റകാരണം കൊണ്ടതിറക്കിയശേഷം
ഉമിനീരുപോലും കുടിച്ചിറക്കാതെ ഞാൻ മീനാക്ഷിയെനോക്കി;
""...ഇതാണോടീ നീ കയ്പ്പെന്നു പറഞ്ഞേ..?? ഇതിനെയൊക്കെ കയ്പ്പെന്നുപറഞ്ഞാൽ ഒർജിനൽകയ്പ്പിനെ നീയെന്തോപറയും..??"""_ ഉളുപ്പെന്നുപറയുന്ന മൂന്നാലക്ഷരം രക്തത്തിൽചാലിയ്ക്കാതെ ജന്മംതന്ന തന്തയെ മനസ്സിൽനമിച്ചുകൊണ്ടു ഞാൻ നിന്നങ്ങുചിതറി...
കുടിച്ചശേഷമൊരു ഭാവമാറ്റവുമില്ലാതുള്ളെന്റെ നിൽപ്പും ആ ഡയലോഗുമെല്ലാം കൂടിയായപ്പോൾ മീനാക്ഷിയ്ക്കൽഭുതം...
എന്നെയത്രയും ചൊറിഞ്ഞ് എന്നെക്കൊണ്ടതു കുടിപ്പിച്ചിട്ട് എനിയ്ക്കൊരു കുലുക്കവുമില്ലെന്നുകണ്ട ജാള്യതയിൽ;
""...എനിയ്ക്കുറക്കം വരണൂ..!!"""_ ന്നുംപറഞ്ഞവൾ തിരിഞ്ഞുകിടന്ന് പുതപ്പെടുത്തു തലവഴിയേമൂടി...
അതുകണ്ടതും അമ്മയുംചേച്ചിയുംകൂടി ഒറ്റച്ചിരി...
കൂടെചിരിച്ചാൽ ചിലപ്പോൾ തുപ്പലുള്ളിലേയ്ക്കിറങ്ങിയാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനതിനു മുതിരാതെ പുറത്തേയ്ക്കുനടന്നു, വല്ല പാറയുംകണ്ടാൽ നാവുകൊണ്ടിട്ടുരയ്ക്കണമെന്ന ചിന്തയോടെ...
അങ്ങനെ വീട്ടിന്റെ മുറ്റത്തേയ്ക്കിറങ്ങിയ ഞാൻ കിണറ്റിന്റെവശം പിടിച്ചുനിന്നാഞ്ഞു തുപ്പാൻതുടങ്ങി...
എന്നാൽ തുപ്പുംതോറും കയ്പ്പുകൂടിയതല്ലാതെ വേറൊരു പ്രയോജനവുംകണ്ടില്ല...
അപ്പോഴാണ്;
""...അതേ... കയ്ച്ചിട്ട് കിണറ്റിൽചാടാനാണോ പ്ലാൻ..??"""_ ന്നൊരു ചോദ്യംകേൾക്കുന്നത്...
വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ആരതിയേച്ചിയാണ്...
അവരുടെ മുഖത്തൊരു കള്ളച്ചിരിയുമുണ്ട്...
എനിയ്ക്കു കയ്ച്ചിട്ടിറങ്ങി പോന്നതാണെന്ന് പുള്ളിക്കാരിയ്ക്കു മനസ്സിലായെന്നുകണ്ടതും ഞാനൊന്നു പ്ലിങ്ങി...
""...അതേ... അവളൊരു പൊട്ടത്തിയായോണ്ട് നിന്റയടവൊക്കെ അവളുടടുത്തു നടന്നൂന്നുവരും... എന്നാ നമ്മളെയാക്കൂട്ടത്തിൽ കൂട്ടണ്ടാട്ടോ..!!"''"_ ഒരാക്കിയ ചിരിയോടെയാണ് പുള്ളിക്കാരിയത്രയും പറഞ്ഞത്...
അതിന്,
""...കയ്പ്പെന്നുപറയുമ്പോൾ അതിനുകുറച്ചു മര്യാദയൊക്കെ വേണ്ടേ..??
ഇതൊരുമാതിരി... പാവം മീനാക്ഷി, ഒത്തിരി കയ്ച്ചെന്നുതോന്നുന്നു..!!"""_ എന്നുംപറഞ്ഞു നൈസിനുമുങ്ങാൻ തുടങ്ങീപ്പോൾ,
""...ഓഹോ.! എന്നാലീ കയ്ക്കാത്ത മനുഷ്യനൊരു ലഡ്ഡുതരാന്നുകരുതി വന്നതാ ഞാൻ... ഇനീപ്പൊ വേണോ..??"""_ വീണ്ടും ചുണ്ടുകൾ കടിച്ചമർത്തിക്കൊണ്ടുള്ള ചിരി...
വേണോന്നുപറഞ്ഞാൽ മാനംപോകും... വേണ്ടാന്നുപറഞ്ഞാൽ ഇനീം കയ്പ്പ് സഹിയ്ക്കേണ്ടിവരും...
എന്തോചെയ്യും..??
""...ഓ.! കൂടുതലാലോചിച്ചു തലപുണ്ണാക്കണ്ട... കഴിച്ചോ..!!"""_ കയ്യിൽകരുതിയിരുന്ന ലഡ്ഡുവെനിയ്ക്കുനേരേ നീട്ടി...
എന്നാലതുമേടിയ്ക്കാതെ ഞാൻ നിന്നു പരുങ്ങിയപ്പോൾ;
💬 Comments
View all comments