0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

എന്റെ ഡോക്ടറൂട്ടി 22 Ente Docterootty Part 22 | Author : Arjun Dev | Previous Parts



ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി...

""...ബ്രേക്ക്‌ ചവിട്ടടീ... എടീ മൈരേ... ബ്രേക്ക്‌ചവിട്ടാൻ..!!"""_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു...

ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി...

""...എന്താടാ..??"""_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി...

""...തേങ്ങ... തേങ്ങ..!!"""_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു...

""...തേങ്ങയോ..??"""_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു...

""...ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!"""

""...തേങ്ങയല്ല... നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും... ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!"""_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു...

ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്...

അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി...

മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി...

അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!

...ഓഹ്.! ഓർമ്മയായ്രുന്നല്ലേ... പേടിച്ചുപോയി.!

ആ ഭാവത്തിൽ പൊട്ടനെപ്പോലിരുന്നുകൊണ്ട് ഞാനവളെനോക്കി ഇളിച്ചുകാട്ടി...

""...എടാ... നീ ഓക്കേയല്ലേ..?? കുഴപ്പമെന്തേലുമുണ്ടോ..??"""_ അപ്പോഴും കാര്യം വ്യക്തമാകാതിരുന്ന മീനാക്ഷി എന്റെ ചുമലിൽത്തട്ടി...

""...ഏയ്‌.! ഞാഞ്ചുമ്മാ എന്തൊക്കെയോ ഓർത്തപ്പൊ... കുഴപ്പോന്നുവില്ല..."""_ ഒരു വെകിളിച്ചിരിയോടെ അത്രയുമ്പറഞ്ഞ ഞാൻ,

""...എടീ... വണ്ടി... വണ്ടി ഞാനോടിയ്ക്കണോ..??"""_ ന്നു കൂടി കൂട്ടിച്ചേർത്തു...

""...ഓ.! ഇപ്പഴെങ്കിലും ചോദിയ്ക്കാന്തോന്നീലോ... ഇനീപ്പൊ വേണ്ട... ഇത്രേന്നേരം ഓടിയ്ക്കാങ്കിലേ ഇനിയോടിയ്ക്കാനും എനിയ്ക്കറിയാം..!!"""_ ഗിയർ ഷിഫ്റ്റ്‌ചെയ്യുന്നതിനിടെ അവളെന്നെയൊന്നാക്കി...

""...അതുപിന്നെ നീയെന്നെ വിളിയ്ക്കാഞ്ഞിട്ടല്ലേ..?? വേണേ വിളിയ്ക്കണായ്രുന്നു... നീ ഒതുക്കിനിർത്ത്... ബാക്കി ഞാനോടിയ്ക്കാം..!!"""

""...ഏയ്‌.! അതുകുഴപ്പോല്ലടാ...

💬 Comments

View all comments