Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
വേണേ നീകുറച്ചുകൂടി മയങ്ങിയ്ക്കോ... ഇനി ഒത്തിരിദൂരമില്ലല്ലോ..!!"""_ ഒരു പുഞ്ചിരിയോടെ അതുപറയുന്നതിനൊപ്പം അവളെന്റെ കവിളിലൊരു കുത്തുകൂടി വെച്ചുതന്നു...
""...മിന്നൂസേ..!!"""_ അവൾവീണ്ടും വണ്ടി സ്പീഡിലാക്കിയതും ഞാൻ ശബ്ദംതാഴ്ത്തി അവളെവിളിച്ചു...
""...മ്മ്മ്..??"""
""...നമുക്കങ്ങ് തിരിച്ചുപോയാലോടീ..??"""_ ശ്രെദ്ധയോടെ വണ്ടിയോടിയ്ക്കുന്ന മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി ഞാൻചോദിച്ചു...
""...കുറച്ചുങ്കൂടി ചെന്നിട്ട് പോയാപ്പോരേ..??"""_ അവൾ ചുണ്ടുകൾ കടിച്ചമർത്തി...
""...എടീ... നീ തമാശകള... എന്തോ എനിയ്ക്കാകെയൊരു മടുപ്പ്... പഴയതൊക്കാലോയ്ക്കുമ്പോ ഒരുവല്ലായ്ക.. നമുക്ക് തിരിച്ചുപോവാം..??"""_ അവൾടെ സാരിയ്ക്കുമുകളിലൂടെ തുടയിൽ ചുരണ്ടിക്കൊണ്ട് കുഞ്ഞുപിള്ളേരെപ്പോലെ ഞാൻകൊഞ്ചി...
""...കൂടെ ഞാനുള്ളപ്പോഴോ ബാലാ..??"""_ അങ്ങനേംചോദിച്ച് എന്നെനോക്കി ഒരിയ്ക്കൽക്കൂടിയവൾ പുഞ്ചിരിയ്ക്കുമ്പോൾ, അവളുടെയാ ചിരിയിൽ, ആ കണ്ണുകളിൽ വല്ലാത്തൊരു മാന്ത്രികതയുണ്ടായ്രുന്നു...
...നിന്നെ ഞാൻ ആർക്കെങ്കിലും വിട്ടുകൊടുക്കോടാന്നൊരു ഭാവം.!
""...അതേ... ഏതേലും നല്ലൊരു ബേക്കറികണ്ടാൽ വണ്ടിനിർത്തണേ..!!"""_ അവളുടെ ഉണ്ടക്കണ്ണുകളിലെ വശ്യതയിൽനിന്നും രക്ഷപ്പെടാനെന്നോണം ഞാൻ വിഷയം മാറ്റുകയായ്രുന്നു...
...അല്ലേച്ചിലപ്പോൾ എനിയ്ക്കവളെ ഈ ഇരുപ്പിലുമ്മവെയ്ക്കാൻ തോന്നിപ്പോകും.!
അതെവിടെച്ചെന്നു നിൽക്കോന്ന് ഊഹിയ്ക്കാനും കഴിയൂല.!
""...ഓ വേണ്ട.! എനിയ്ക്കു വിശക്കുന്നില്ല..!!"""_ ഇടതുകൈ സ്റ്റീറിങ്ങിൽനിന്നും വേർപെടുത്തി സാരിയ്ക്കുമുകളിലൂടെ വയറിലൊന്നുഴിഞ്ഞുകൊണ്ട് അവൾപറഞ്ഞതും ഞാൻ കക്ഷിയെനോക്കി പല്ലുകടിച്ചു...
""...എടീ കോപ്പേ... നെനക്കു ഞണ്ണുന്നകാര്യല്ല പറഞ്ഞത്... ഒരു കുഞ്ഞുള്ള വീട്ടിലേയ്ക്കാണ് ചെന്നുകേറുന്നത്... അപ്പോളെന്തേലും മേടിച്ചിട്ടുപോണ്ടേ... ഞാനതാ ഉദ്ദേശിച്ചേ..!!"""
""...ഓഹ്.! അതുശെരിയാ ല്ലേ..?? ഞാനതോർത്തില്ല..!!"""_ ഒരു ചമ്മിയചിരിയോടെ പറഞ്ഞശേഷം പെണ്ണെന്നെനോക്കി അബദ്ധംപറ്റീന്ന ഭാവത്തിൽ കണ്ണുകൾ ചെറുതാക്കി...
""...കുട്ടൂസേ... വന്നുവന്ന് നെനക്കിപ്പൊ വല്ലാത്ത കാര്യവിചാരമൊക്കെ വന്നിട്ടുണ്ടല്ലോ... സത്യമ്പറേടാ നീയെന്റെ ലെയ്സുവല്ലതും കട്ടുതിന്നുന്നുണ്ടോ..??"""_ കള്ളച്ചിരിയോടെ ചോദിയ്ക്കുന്നതിനിടയിൽ എൻഎച്ചിൽനിന്നും തിരക്കുകുറഞ്ഞ റോഡിലേയ്ക്കവൾ വണ്ടിതിരിച്ചു...
""...പക്ഷെ എനിയ്ക്കതത്ര ഇഷ്ടപ്പെടുന്നൊന്നുമില്ലാട്ടോ... വായിലുവരുന്നത് ആളുംതരവും നോക്കാതെ തോന്നിയപോലെ വിളിച്ചുപറയുന്ന ആ പൊട്ടൻ സിത്തൂനെയാ എനിയ്ക്കിഷ്ടം..!!"""_ എന്റെ തുറിച്ചുള്ളനോട്ടം ശ്രദ്ധിക്കാത്തപോലെ പെണ്ണ് വീണ്ടും കോന്ത്രമ്പല്ലുകാട്ടി
💬 Comments
View all comments