0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

ചിരിച്ചു...

""...ദേ... വണ്ടിയവിടെ ചവിട്ട്..!!"""_ അവൾ പറഞ്ഞതത്ര സുഖിയ്ക്കാത്ത ഭാവത്തോടെ റോഡ് സൈഡിലായിക്കണ്ട വലിയ ബേക്കറിയിലേയ്ക്കു ചൂണ്ടിക്കൊണ്ട് ഞാൻപറഞ്ഞതും മീനാക്ഷി വണ്ടി സ്ലോയാക്കി...

""...നീയിരിയ്ക്ക്... ഞാമ്പോയി മേടിച്ചിട്ടുവരാം..!!"""_ അവൾടെ ഡെബിറ്റ്കാർഡ് കയ്യിലുള്ള ധൈര്യത്തിൽ സീറ്റ്ബെൽറ്റുമഴിച്ച് ഞാൻ പുറത്തേയ്ക്കിറങ്ങി...

അവിടെന്ന് അതുമിതുമൊക്കെയായി കുറച്ചു പലഹാരങ്ങളുംവാങ്ങി ഞാൻ കാറിലേയ്ക്കു തിരിച്ചുകേറുമ്പോൾ മീനാക്ഷി എന്നേയും പ്രതീക്ഷിച്ചിരിയ്ക്കുവായ്രുന്നു...

""...ഇതെന്താ രണ്ടുകവറ്..??"""_ എന്റെ കയ്യിലേയ്ക്കുനോക്കിയ പെണ്ണിന് സംശയമായി...

""...ഇത് കുഞ്ഞിന്..!!"""_ പറഞ്ഞുകൊണ്ടു വണ്ടിയിലേയ്ക്കു കേറിയ ഞാൻ ഒരെണ്ണമവളെ കാണിച്ചശേഷം ബാക്ക്സീറ്റിലേയ്ക്കു വെച്ചു...

""...അപ്പൊ മറ്റേതോ..??"""_ അവൾ രണ്ടാമത്തെ കവറിലേയ്ക്കു ചൂണ്ടി...

""...നെനക്കു വെശക്കൂലേ..?? പണ്ടത്തെപ്പോലെ തോന്നുമ്പോത്തോന്നുമ്പൊ അടുക്കളേക്കേറി കട്ടുതിന്നാനൊന്നും പറ്റീന്നുവരില്ല..!!"""_ ഞാനൊന്നു സ്വരംകടുപ്പിച്ചശേഷം രണ്ടാമത്തെ കവറും ബാക്സീറ്റിലേയ്ക്കു വെച്ചു...

മീനാക്ഷിയാണേൽ അപ്പോളത്രേം എന്റെ മുഖത്തുനിന്ന് നോട്ടംമാറ്റാതിരിയ്ക്കുവായ്രുന്നു...

ഉണ്ടക്കണ്ണുകൾ പെരുപ്പിച്ചുപിടിച്ചുള്ള അവൾടെ നോട്ടംകണ്ടതും എന്താന്നഭാവത്തിൽ ഞാൻ പുരികമുയർത്തി...

""...ഒരുമ്മ തരോ..??"""_ ചുണ്ടിൽ തൊട്ടുകാണിച്ചശേഷം അതായ്രുന്നു മറുപടിയായിവന്ന ചോദ്യം...

""...വീട്ടിൽചെല്ലട്ടേ... മൊത്തത്തിൽ ഞാനൊരുമ്മ തരുന്നുണ്ട്.. ഇപ്പോത്തരാന്നിന്നാൽ ചെലപ്പോ സമയത്ത് വീട്ടിലെത്തില്ല..!!"""_ മറുപടിയായി ഞാൻ ചിരിച്ചതും,

""...അയ്യടാ.! അത്രയ്ക്കൊന്നുമ്മേണ്ട... ഇത്രേം വണ്ടിയോടിച്ച ക്ഷീണം ഞാനുറങ്ങിതീർത്തിട്ട് അതേക്കുറിച്ച് ചിന്തിയ്ക്കാം..!!"""_ വീണ്ടുമൊരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ടവൾ വണ്ടിയെടുത്തു...

""...മിന്നൂസേ... നീ ആരതിയേച്ചിയെ വിളിച്ചിരുന്നോ..?? നമ്മളിങ്ങു പോന്നകാര്യം പറഞ്ഞോ..??"""_ അതിനിടയിലാണ് ഞാനതുതിരക്കീത്...

""...ഏയ്.. ഫുൾ സസ്പെൻസിൽ നിർത്തിയേക്കുവാ... ഇനീപ്പോ അവിടെച്ചെന്നിട്ടു വിളിയ്ക്കാം..!!"""_ അവള് ഇതൊന്നുമൊരു വിഷയമേയല്ലാത്ത മട്ടിൽ പറഞ്ഞു...

അപ്പോഴേയ്ക്കും പോക്കറ്റ്റോഡ് താണ്ടിയ വണ്ടി വീടിന്റെ ഗേയ്റ്റിനുമുന്നിലെത്തിയിരുന്നു...

തുറന്നുകിടന്ന ഗേയ്റ്റിലൂടെ വണ്ടി അകത്തേയ്ക്കു കേറുമ്പോൾ എന്റെകണ്ണുകൾ ചുറ്റുപാടിലുമായി നെട്ടോട്ടമോടി...

...അതേ.! രണ്ടുവർഷങ്ങൾക്കുശേഷം വീണ്ടും ഞാനെന്റെ സ്റ്റാർട്ടിങ് പോയിന്റിലെത്തിയിരിയ്ക്കുന്നു...

ഒരിയ്ക്കൽ ഇവിടെവെച്ചെല്ലാം ഉപേക്ഷിച്ചിറങ്ങീതാ ഞാൻ...

ഇന്ന്

💬 Comments

View all comments