Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
ഇല്ലേച്ചീ....കേറിവാ!!"""_ ന്നുള്ള മീനാക്ഷിയുടെ മറുപടിചെന്നതും ആരതിയേച്ചി ചാരിക്കിടന്ന ഡോറുംതുറന്നകത്തേയ്ക്കുവന്നു...
അന്നേരം പുള്ളിക്കാരിയുടെ കയ്യിൽ രണ്ടുബ്ലാങ്കെറ്റുമുണ്ടായിരുന്നു...
""...ഇതാ... ഇതെടുത്തോ... രാത്രീല് നല്ലതണുപ്പാ..!!"""_ ബെഡ്ഡിലേയ്ക്കു ബ്ലാങ്കെറ്റുവെച്ചുകൊണ്ട് പുള്ളിക്കാരി കൂട്ടിച്ചേർത്തപ്പോൾ,
""...ഏയ്... അതിന്റാവശ്യോന്നൂല്ലേച്ചീ... നമുക്കീ തണുപ്പൊക്കെ നല്ലശീലാ..!!"""_ ഞാനൊന്നു പൊങ്ങാനായിശ്രെമിച്ചു...
എന്നാലപ്പോഴേയ്ക്കും കൊണ്ടുവന്നതിൽ വലുതുനോക്കിയൊരു ബ്ലാങ്കറ്റ് മീനാക്ഷി കയ്യിലെടുത്തു കഴിഞ്ഞിരുന്നു...
""...അതുകുഴപ്പമില്ല... വെച്ചോ... ചിലപ്പോളാവശ്യംവന്നാലോ..??"""_ ആക്കിയൊരു ചിരിയോടങ്ങനെപറഞ്ഞ ചേച്ചി മീനാക്ഷിയെനോക്കി,
""...മീനൂന് രാത്രീല് ഫുഡെന്തേലും വേണ്ടിവരോ..??"""_ എന്നുകൂടി ചോദിച്ചപ്പോൾ
ഞാനുംമീനാക്ഷിയും പരസ്പരമൊന്നു നോക്കി...
ഇവരിനി ആക്കിച്ചോദിയ്ക്കുവാണോ എന്നറിയില്ലല്ലോ...
""...ഏയ്..! വേണ്ടചേച്ചീ..!!"""_ അവളു ചമ്മിയഭാവത്തിൽ തലകുലുക്കീതും അവരൊരുചിരിയോടെ പുറത്തേയ്ക്കിറങ്ങി...
അതിനായി കാത്തുനിന്നപോലെ അവരിറങ്ങീതും മീനാക്ഷിപോയാ ഡോറുവലിച്ചടച്ചു...
എന്നിട്ടെന്റെ നേരേതിരിഞ്ഞ്;
""...നെനക്കിപ്പോൾ സമാധാനമായല്ലോ..??"""_ ന്നൊരു ചോദ്യവും...
ശേഷം കൊണ്ടുവന്ന ട്രോളിബാഗ് തുറന്ന് അതിലൊന്നു പരതിക്കൊണ്ട്;
""...വെറുതെ മനുഷ്യനെ നാണങ്കെടുത്താനിറങ്ങിക്കോളും... ഈ ഭക്ഷണങ്കഴിയ്ക്കുന്നതത്ര വല്യതെറ്റാണോ..?? എല്ലാരൂടിയിങ്ങനെ കളിയാക്കാൻ..!!"""_ എന്നൊരു ഡയലോഗും...
പക്ഷേ, അതുപറയുമ്പോൾ മീനാക്ഷിയുടെ കണ്ണുനിറഞ്ഞിരുന്നു...
...ഇതിപ്പിവൾക്കെന്താ പറ്റിയെ..?? കണ്ണു നിറയ്ക്കാൻവേണ്ടി ആരുമൊന്നും പറഞ്ഞില്ലല്ലോ..??
""...അതിന് ആദ്യായ്ട്ടൊന്നുമല്ലല്ലോ നീയിങ്ങനൊക്കെ കേൾക്കുന്നേ... പിന്നെന്താ..??""'_ കണ്ണുതുടച്ച മീനാക്ഷിയെനോക്കി ഞാനതു ചോദിച്ചപ്പോൾ എന്റെ ശബ്ദവും നേർത്തിരുന്നു...
""...അതിനിത്രേന്നാള് നീയല്ലേപറഞ്ഞുള്ളൂ... ഇപ്പതല്ലല്ലോ, നീ പറയുന്നകേട്ടിട്ടാ പെണ്ണുമ്പിള്ളയും കളിയാക്കുന്ന കണ്ടില്ലേ..?? അല്ലേത്തന്നെ എന്നെക്കളിയാക്കാനവർക്കെന്താ അധികാരം..??"""_ മീനാക്ഷി എന്റെനേരേ നിന്നുതെറിച്ചു...
...അപ്പൊ... അപ്പൊ ഞാൻ കളിയാക്കുന്നത് അവൾക്കു വിഷയമല്ലാന്നാണോ..?? എനിയ്ക്കതിനുള്ള അധികാരമുണ്ടെന്നാണോ..??
ഞാൻ കണ്ണുമിഴിച്ചവളെ നോക്കി...
അപ്പോളവൾ തുടർന്നിരുന്നു;
""...ദേ.. അവർക്കറിയില്ല മീനാക്ഷിയെ... എന്റെ മെക്കിട്ടു
കേറാനാങ്ങണംവന്നാൽ ഞാൻ കാലേവാരി നിലത്തടിയ്ക്കും..!!"""_ ബാഗിൽനിന്നും കൈയിലെടുത്ത തുണിയുമായെഴുന്നേറ്റ മീനാക്ഷി, എന്നെയൊന്നു ചെറഞ്ഞുനോക്കിയശേഷം ആരതിയേച്ചി കൊണ്ടേക്കൊടുത്ത ബ്ലാങ്കറ്റിലേയ്ക്കു നോട്ടമിട്ടു...
എന്നിട്ട്;
""...അവൾടമ്മുമ്മേട പൊതപ്പ്..!!"""_എന്നുമ്പറഞ്ഞ് അതെടുത്തെന്റെ നേരേ ഒറ്റയേറും...
💬 Comments
View all comments