Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
വെട്ടിവിഴുങ്ങാൻ നിനക്കുളുപ്പുണ്ടോടീ മറ്റവളേ..??"""_ എന്നുംചോദിച്ചു ഞാനും നിന്നുതെറിച്ചു...
""...എന്നാലിനി ഞാനൊന്നും കഴിയ്ക്കണില്ല... പോരേ..??"""_ കൊതിക്കെറുവോടെ പറഞ്ഞ് മീനാക്ഷി തിരിച്ചുപോകാനൊരുങ്ങീതും ചേച്ചിയുടെ പിടിവീണു;
""...ആഹാ.! മീനുവെണീറ്റോ... എന്നാലിരിയ്ക്കൂട്ടോ... ഞാൻ ചായയെടുക്കാം..!!"""_ അടുക്കളയിൽനിന്നും എത്തിനോക്കി ചേച്ചിയതുപറഞ്ഞതും മീനാക്ഷിതിരിഞ്ഞെന്നെയൊരു നോട്ടം...
ഞാനെന്തേലും പറയുവോന്നറിയാനായി...
ഞാനാണെങ്കിൽ ചായകുടിയ്ക്കുന്ന തിരക്കിലായതിനാൽ ചൊറിയാൻമറന്നുംപോയി...
ഞാനൊന്നും മിണ്ടുന്നില്ലെന്നുകണ്ടപ്പോൾ ചെറിയൊരു ധൈര്യമൊക്കെവന്ന മീനാക്ഷി എന്റെമുഖത്തേയ്ക്കു നോക്കിക്കൊണ്ടുതന്നെ എതിരെകിടന്ന കസേരയിലേയ്ക്കൂർന്നിരുന്നു...
എന്നാലവൾക്കുവന്നത് ചായയായിരുന്നില്ല...
പകരം,
""...ദാ... മോളിതു കഴിയ്ക്ക്..!!"""_ എന്നുപറഞ്ഞൊരു പ്ളേറ്റിലേയ്ക്ക് ഇഡ്ഡലിയും ബൗളിലേയ്ക്ക് സാമ്പാറുംപകർന്ന് അവൾടെ മുന്നിലേയ്ക്കുവെച്ച അമ്മ, ശേഷമെന്റെ നേരേതിരഞ്ഞ്;
""...സിദ്ധൂന് കാപ്പിയെടുക്കട്ടേ..??''"'_ എന്നനുവാദം ചോദിയ്ക്കുമ്പോലെ ചോദിച്ചപ്പോൾ ഞാനും തലകുലുക്കി...
അവരു തിരിഞ്ഞങ്ങുപോയപ്പോൾ,
""...അതെന്താ നിന്നോടുമാത്രം പെർമിഷനൊക്കെ ചോദിച്ചേ..?? എന്റടുക്കൊന്നും ചോദിച്ചില്ലല്ലോ..!!"""_ മുന്നിലിരുന്ന പ്ളേറ്റിനേയും എതിരേയിരുന്ന എന്നേയും മാറിമാറിനോക്കിയായിരുന്നു മീനാക്ഷിയുടെ സംശയം...
അതിന്,
""...ഇപ്പോളിതു വേണ്ടെന്നുമ്പറഞ്ഞ് അതൊണ്ടോയ് തിരിച്ചുകൊടുത്താൽ ഇനിയെപ്പൊ ഫുഡെടുത്താലും നിന്നോടും പെർമിഷൻചോദിയ്ക്കും..!!"""_ ഞാൻ ആക്കിച്ചിരിച്ചു...
എന്നാൽ പൊട്ടത്തിയ്ക്കതു മനസ്സിലായില്ല...
കുറച്ചുനേരം സാമ്പാറിൽകുതിർത്ത ഇഡ്ഡലിയും കൈയിൽവെച്ചിരുന്ന് എന്തൊക്കെയോ ചിന്തിച്ചു...
പിന്നെയോർക്കാതെ അതങ്ങു വായിലേയ്ക്കു വെച്ചപ്പോൾ അവളെത്തന്നെ നോക്കിയിരുന്ന ഞാൻ വെട്ടിച്ചിരിച്ചുപോയി...
അതുകണ്ടതും കക്ഷിയും അത്യാവശ്യം വൃത്തിയായൊന്നു ചമ്മി...
""...മ്മ്മ്.! മൂഞ്ച്... മൂഞ്ച്... ഇനിയതു തിരികെക്കൊടുത്താൽ ആ പ്ളേറ്റുകൊണ്ടവര് തലതല്ലിപൊളിയ്ക്കും..!!"""_ അവൾടെ ചമ്മിയയിരുപ്പും ഭാവവുമൊക്കെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു...
കേൾക്കേണ്ടതാമസം തലകുനിച്ചിരുന്ന് ആള് വെട്ടിവിഴുങ്ങാനും തുടങ്ങി...
അപ്പോഴേയ്ക്കും ചേച്ചിയെനിയ്ക്കുള്ള ബ്രേക്ക്‌ഫാസ്റ്റും കൊണ്ടുത്തന്നു...
അതുകഴിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് ജോക്കുട്ടച്ഛൻ കേറിവരുന്നത്...
പുള്ളിയെക്കണ്ട് ഞാനൊന്നു വെളുക്കെച്ചിരിച്ചതും,
""...ആഹാ.! രണ്ടാളുമെഴുന്നേറ്റോ..?? എന്നിട്ടുറക്കോക്കെ എങ്ങനുണ്ടായിരുന്നു..??"""_ അതും ചോദിച്ചുകൊണ്ട് പുള്ളി കസേരവലിച്ചിട്ട് ഞങ്ങളടുത്തായിരുന്നു...
അതിന് ലെവനതു കേട്ടോന്നൊന്നു
തിരിഞ്ഞുംമറിഞ്ഞും നോക്കിയിട്ടാണ് കുഴപ്പമില്ലായിരുന്നൂന്നു ഞാൻ മറുപടികൊടുത്തത്...
കേട്ടെങ്കിലാ നാറി വീണ്ടും
💬 Comments
View all comments