Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ഡോക്ടർ വിശദീകരിച്ചു...
ശേഷം,
""...ഇൻജെക്ഷനെടുക്കുമ്പോൾ ഈ പൂജയെ സിദ്ധാർഥ് ഒത്തിരി തെറിയുംവിളിച്ചു, തൊഴിയ്ക്കുവേം ചെയ്തു... സാധാരണ കുഞ്ഞിപ്പിളേളരാണ് അങ്ങനൊക്കെ കാട്ടാറ്..!!"""_ അടുത്തുനിന്ന നേഴ്സിനെച്ചൂണ്ടി ഡോക്ടർ കൂട്ടിച്ചേർത്തപ്പോൾ എനിയ്ക്കു വല്യ അത്ഭുതമൊന്നും തോന്നിയില്ല...
അങ്ങനെ
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ എന്നെ വാർഡിലേയ്ക്കു മാറ്റി...
എന്നാൽ വാർഡിലേയ്ക്കു കൊണ്ടുപോകുമ്പോഴാണ് എനിയ്ക്കെന്തു പറ്റീതാന്നും എന്തോത്തിനാ അവിടെക്കൊണ്ടുച്ചെന്നതെന്നുമൊക്കെ ഞാൻ ജോയോടു ചോദിയ്ക്കുന്നത്...
അതിനാദ്യമവനൊന്ന് ഉഴപ്പാൻശ്രെമിച്ചെങ്കിലും ഞാൻ വിടാതെപിടിച്ചപ്പോൾ ഗത്യന്തരമില്ലാതെ നടന്നസംഭവങ്ങളോരോന്നും വിശദീകരിച്ചു...
ജീപ്പിടിച്ചൂന്നും മീനാക്ഷിയുടെബോധോം എന്റെകിളിയുംപോയീന്നും ഞാൻ പരസ്പരബന്ധമില്ലാണ്ടോരൊന്നൊക്കെ പറയുവായ്രുന്നൂന്നുമൊക്കെ...
""...പരസ്പരവിരുദ്ധമായി സംസാരിച്ചെന്നോ..??"""_ വാർഡിലേയ്ക്കുള്ള കോറിഡോറിൽനിന്ന് ഞാൻ സംശയത്തോടെ ജോയെനോക്കി...
""...ആം.! നിനക്ക് അമ്മേനേം ചെറിയമ്മേനേം കാണണോന്നും കീത്തുവിന്റെ കല്ല്യാണമാന്നുമൊക്കെ പറയുവായ്രുന്നു... സത്യത്തിൽ ഞങ്ങളങ്ങുപേടിച്ചുപോയി... പിന്നെ ഡോക്ടറാ പറഞ്ഞേ, ആക്സിഡന്റിന്റെ ഷോക്കിൽപ്പറ്റീതാ... ഒന്നുമയങ്ങിയെഴുന്നേറ്റാൽ മാറിക്കോളുവെന്ന്..!!"""_ അവൻ പറയുമ്പോഴാണെന്റെ നെറ്റിയിലെ മുറിവും കയ്യിലെചതവും ശ്രെദ്ധയിൽപ്പെടുന്നത്...
ഉടനെ ഞാനവനെ നോക്കി;
""...ഇതൊക്കെയാ ആക്സിഡന്റിൽ പറ്റീതാണോ..?? എന്നിട്ടവളെവിടെ..??"""_
വാർഡിലേയ്ക്കു കേറിക്കൊണ്ടു ഞാൻ ചോദിച്ചതും, അവിടെയുണ്ടായ്രുന്ന ബെഡ്ഡിലേയ്ക്കു ചൂണ്ടിയവൻ;
""...ദേ... കിടക്കുന്നു..!!"""_ എന്നു മറുപടിയുംതന്നു...
നോക്കുമ്പോൾ, വെള്ള ബാൻഡേജൊക്കെവെച്ച് നെറ്റിയിലൊരു ചുറ്റിക്കെട്ടുവായി ബെഡ്ഡിൽ ചെരിഞ്ഞിരുന്നെന്നെ നോക്കുന്ന മീനാക്ഷിയെയാണ് കാണുന്നത്...
മുഖത്തും കയ്യിലുമൊക്കെ വേറെയും കുറച്ചുമുറിവുകളുണ്ട്...
ബെഡ്ഡിൽ അവൾക്കുചുറ്റിനുമായി ചേച്ചിയും ജോയുടെ അച്ഛനുമൊക്കെ നിൽപ്പുണ്ടായ്രുന്നു...
എന്നാലവളെക്കണ്ടതും എന്റെ വിധമ്മാറി...
""...എടീ... നായിന്റെമോളേ..!!"""_ പരിസരംമറന്നു വിളിച്ച ഞാൻ മീനാക്ഷിയ്ക്കടുത്തേയ്ക്കു പാഞ്ഞു;
""...എന്നെക്കൊണ്ടോയ് കൊല്ലാന്നോക്കീട്ട് ചാരിയിരുന്നു വിശ്രമിയ്ക്കുന്നോ നീ..?? ഇന്നു തീർത്തുതരാടീ നിന്റെ കഴപ്പത്രേം..!!"""_ പറഞ്ഞതിനൊപ്പം ബെഡ്ഡിലിരുന്ന അവൾടെ കൊരവള്ളിയ്ക്കു കേറിയൊരു പിടുത്തമായ്രുന്നൂ...
""...ഡാ..!!"""_ പെട്ടെന്നാണൊരലർച്ച കേട്ടത്...
നിന്നനിൽപ്പിൽ മീനാക്ഷിയുടെ കഴുത്തിലെ പിടിവിട്ടുപോയ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കട്ടകലിപ്പോടെ നിൽക്കുവാണ് ആരതിയേച്ചി...
ആ അലർച്ചയ്ക്കുശേഷം,
""...ഇതേ...
💬 Comments
View all comments