Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ഇതൊരാശൂത്രിയാ... അടുത്തൊക്കെയാൾക്കാരുണ്ട്, അതോണ്ടാ ചിന്തയോടെവേണം സംസാരിയ്ക്കാൻ..!!"""_ ഒന്നുനിർത്തിയിട്ട്;
""...അവളെ തല്ലുന്നതും തെറിവിളിയ്ക്കുന്നതുമൊക്കെ നിങ്ങളുമാത്രമുള്ളപ്പോൾ മതി... മറ്റുള്ളവരുടെ മുന്നിൽവെച്ചു വേണ്ടാന്ന്..!!"""_ അതുകൂടി കൂട്ടിച്ചേർക്കുമ്പോൾ എന്റെ പ്രവർത്തിയോടുള്ള അനിഷ്ടംമുഴുവനുമാ മുഖത്തു പ്രകടമായിരുന്നു...
പക്ഷേ ഒത്തില്ല...
""...അതുപറയാൻ നീയേതാ..??"""_ ഒരു നിമിഷമെന്നിലെ വിന്റേജ് സിദ്ധുവുണരുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി...
""...നീയേ... നിന്റെ പാടുനോക്കിയൊന്നു പോയേടീ... ഞാനാരോടെ എന്തോകാട്ടണോന്നെന്നെ ഉപദേശിയ്ക്കാൻ നീയാരാ..?? രണ്ടുദിവസം വീട്ടിക്കേറ്റിക്കിടത്തി തിന്നാനൊണ്ടാക്കി തന്നെന്നുവെച്ച്, കെട്ടിയോനേം അവന്റെ വീട്ടുകാരേം ഭരിയ്ക്കുമ്പോലെ എന്നെഭരിയ്ക്കാൻ വന്നാലുണ്ടല്ലോ... തലമണ്ട ഞാൻ തല്ലിപൊട്ടിയ്ക്കും..!!"""_ ഞാൻ നിന്നുവിറച്ചു...
കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ എന്നെനോക്കിനിന്ന ചേച്ചിയുടെ കണ്ണുകളൊരുനിമിഷം നിറയുന്നതുകണ്ടു...
അത്രയുംനേരം ചേച്ചീന്നുമാത്രം വിളിച്ചുകേട്ട എന്റെനാവീന്ന് ഇങ്ങനെയൊന്നവര് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടാവണം പാവത്തിന്റെ കണ്ണൊന്നുനിറഞ്ഞു തുളുമ്പീതും...
അപ്പോഴേയ്ക്കും ജോക്കുട്ടനും അച്ഛനുംചേർന്ന് ചേച്ചിയെ എന്തൊക്കെയോ പറഞ്ഞു സമാധാനിയ്ക്കുന്നതിനുള്ള ശ്രെമംതുടങ്ങിയിരുന്നു...
എന്നാലാസമയം എനിയ്ക്കതൊന്നുമൊരു വിഷയമേയായിരുന്നില്ല...
തലപൊളിഞ്ഞതും കയ്യെടുക്കാൻ വയ്യാത്തതും എനിയ്ക്കല്ലേ... അപ്പൊ ഞാനെന്തിനാ വല്ലവന്റേം വാക്കുകേൾക്കുന്നത്..??!!
""...മോനേ... നീയൊന്നടങ്ങ്... അവള് നിന്നോടുള്ള സ്നേഹങ്കൊണ്ടു പറഞ്ഞതല്ലേ..!!"""_ ചേച്ചിയെ പിടിച്ചവിടിരുത്തിയശേഷം
ജോക്കുട്ടന്റച്ഛൻ മരുമോളെ സപ്പോർട്ടുചെയ്തുകൊണ്ടിടയ്ക്കു കേറി...
എന്നാലതുകേട്ടതും,
""...ഓഹ്.! താൻകൂടുതല് മൈരൊന്നും പണയണ്ട... ഞാനിപ്പൊയിങ്ങനെ ഊമ്പിത്തെറ്റി കവച്ചുകിടക്കുന്നേന് നിങ്ങളൊറ്റൊരുത്തനാ കാരണക്കാരൻ..!!"""_ പറഞ്ഞ ഞാൻ;
""...അപ്പോഴേ തലേക്കൈയ്യുംവെച്ച് പറഞ്ഞതല്ലേ ഞാൻ, ഇവളെക്കൊണ്ടൊരു പറിയുമോടിയ്ക്കാൻ പറ്റത്തില്ലാന്ന്... എന്നിട്ടു നിങ്ങളുകേട്ടോ..?? കഴപ്പിറങ്ങി കൊടുത്തതല്ലേ..?? അനുഭവിച്ചോ... ഇനി വണ്ടിപണിയാനെന്നുമ്പറഞ്ഞ് മൂഞ്ചിക്കൊണ്ടുവന്നാ മുണ്ടുപൊക്കി കാണിച്ചുതരോന്നല്ലാതെ അഞ്ചിന്റെ പൈസയെന്റേന്നു കിട്ടൂന്നു പ്രതീക്ഷിയ്ക്കണ്ട..!!"""_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ പൊളിയുന്നതിന്റെ മാക്സിമത്തിലാരുന്നൂ ഞാനപ്പോൾ...
ഒന്നാമതേ ദേഹംനൊന്താൽ പ്രാന്താകുന്നയെനിയ്ക്ക് പുറംചൊറിയാനൊന്ന് കയ്യനക്കാൻ കഴിയാത്തവസ്ഥ കൂടിയാകുമ്പോൾ നിങ്ങൾക്കൂഹിയ്ക്കാമല്ലോ...
ഞാനോവറാവും.! അതിനി ഏതു മൈരന്മാര് പറഞ്ഞാലും ശെരി.!
അങ്ങനെയാക്കലിപ്പിൽ ഇനിയാരുടെ നെഞ്ചത്തുകേറണമെന്നു ചിന്തിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെവക
💬 Comments
View all comments