0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

ഓരോന്നൊക്കെയാലോചിച്ച് എനിയ്ക്കാകെ പ്രാന്താകുവായ്രുന്നു...

എന്നാലപ്പോഴും ഒന്നും സംഭവിയ്ക്കാത്തമട്ടിൽ പുറത്തെകാഴ്ചകളും കണ്ടിരിയ്ക്കാൻ അവൾക്കെങ്ങനെ സാധിച്ചൂന്നാണ് എനിയ്ക്കിപ്പോഴും മനസ്സിലാകാത്തത്...

വണ്ടി വീടിന്റെ ഗേറ്റുകടന്നകത്തേയ്ക്കു കയറീതും കുഞ്ഞിന്റെ നീണ്ടനിലവിളി കേൾക്കാമായ്രുന്നു...

വീടിനുമുന്നിലായി വണ്ടിനിർത്തിയപ്പോൾ ചേച്ചി ചവിട്ടിത്തുള്ളിയ്ക്കൊണ്ട് അകത്തേയ്ക്കുപോയി...

വണ്ടിയിൽനിന്നും ഇറങ്ങിയപാടെ തലചെരിച്ച് തെങ്ങിന്റെ നെഞ്ചത്തായ്രുന്ന ജീപ്പിലേയ്ക്കൊന്നു പാളിനോക്കാൻ ഞാൻമറന്നില്ല...

നേരമിരുട്ടിത്തുടങ്ങിയതിനാലും കാണുന്നത് പിൻഭാഗമായതിനാലും മുറിവിന്റെആഴമോ തുന്നലിന്റെഎണ്ണമോ മനസ്സിലാക്കാൻ വർക്കിച്ചന് കഴിഞ്ഞുമില്ല...

...മീനാഷീ... ദേ ഡീ നിന്റെ താജ്മഹല്.!

എന്നും മനസ്സിൽപ്പറഞ്ഞുകൊണ്ട് മുഖമവൾടെനേരേ തിരിച്ചതും, അത്രയുംനേരമെന്നേയും നോക്കിനിന്നയവൾ പെട്ടെന്ന് കഴുത്തുവെട്ടിച്ചു...

പക്ഷേ അപ്പോഴേയ്ക്കുമെന്റെ ശ്രദ്ധതിരിച്ചുകൊണ്ട് ചേച്ചി:

""...നീ എന്തോത്തിനാടാ കിടന്നുനിലവിളിയ്ക്കുന്നേ..?? ഞാനെന്നാ ചത്തുപോയീന്നു കരുതിയോ..??"""_ ന്നുംചോദിച്ച് കുഞ്ഞിനോടൊറ്റ ചാട്ടം...

ഞങ്ങളോടുള്ള കലിപ്പാണ് കുഞ്ഞിനോടു തീർക്കുന്നതെന്നു മനസ്സിലായതും ജോ ചാടിയിടയ്ക്കുകേറി;

""...നീയെന്നാത്തിനാടീ കൊച്ചിന്റെനേരെ ചാടുന്നത്..?? അവനു വിശക്കുന്നുണ്ടാവും..!!""

""...ഞാൻനിന്നോടു പലവട്ടം പറഞ്ഞിട്ടുണ്ട്, എന്നെയുപദേശിയ്ക്കാൻ വരല്ലെന്ന്... എന്താ ഒരുനേരമൊന്നും കഴിച്ചില്ലേലെന്നാ ആകാശമിടിഞ്ഞു വീഴോ..?? ഇതതല്ല... നല്ല രണ്ടെണ്ണം കിട്ടാത്തെന്റെ കൊറവാ... മോന്തയ്ക്കിട്ടൊന്നു കൊടുക്കുവാവേണ്ടത്... നശൂലം..!!"'""_ അവസാനംപറഞ്ഞ നശൂലത്തിൽനിന്നുതന്നെ അതാ കൊച്ചിനോടുള്ളതല്ലെന്നു സമ്പൂർണ്ണമായി ബോധ്യംവന്നതുകൊണ്ടും സമാധാനിപ്പിയ്ക്കാൻചെന്ന ജോക്കുട്ടനും ആവശ്യത്തിനു മേടിച്ചുകൂട്ടുന്നതുകൊണ്ടും ഇനിയവിടെനിൽക്കുന്നതു പന്തിയല്ലെന്നമട്ടിൽ ഞാൻപതുക്കെ റൂമിലേയ്ക്കുവലിഞ്ഞു...

പിന്നാലെ മീനാക്ഷിയുമുണ്ട്...

അപ്പോഴും താഴെയോരോന്നുപറഞ്ഞ് പുള്ളിക്കാരി അവനോടും കുഞ്ഞിനോടും ചിതറുവായ്രുന്നു...

ഞാൻമെല്ലെ റൂമിലേയ്ക്കു വലിയുമ്പോൾ, അമ്മ വന്ന് മീനാക്ഷിയോടെന്തൊക്കെയോ ചോദിച്ചു...

ഒരുപക്ഷേ, രോഗവിവരമായ്രിയ്ക്കും...

അതുകാര്യമാക്കാതെ റൂമിലെത്തിയ ഞാൻ, അലമാരയിലും കസേരയിലും മറ്റുമായിക്കിടന്നിരുന്ന എന്റെല്ലാ ഡ്രസ്സുംവലിച്ചുവാരി ബാഗിൽക്കേറ്റി...

ഇനിയെന്തു മറ്റേതെന്നുപറഞ്ഞാലും മതിയിവടത്തെ പൊറുതി...

ഇപ്പൊ കയ്യുംതലയുമേ പോയിട്ടുള്ളൂ... ഇനിമിവടെനിന്നാൽ ഉള്ളജീവനും കട്ടപ്പുറത്താവും...

എന്തിനാ വെറുതെ..??!!

""...നീയിതെന്താ കാട്ടുന്നേ..??"""_ അവസാനത്തെ ജീൻസും ബാഗിലേയ്ക്കു കുത്തിയമർത്തുമ്പോഴാണ് അമ്മയോടുള്ള സംസാരോങ്കഴിഞ്ഞു റൂമിലേയ്ക്കു കയറിവന്ന മീനാക്ഷിയുടെചോദ്യം...

""...കണ്ടൂടേ..??

💬 Comments

View all comments