0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

ഞാമ്പോണ്..!!"""_ തിരിഞ്ഞുനോക്കാതെ മറുപടിപറഞ്ഞ ഞാൻ ബാഗെടുത്തു തോളിലേയ്ക്കിട്ടതും,

""...പോണെന്നോ..?? എങ്ങോട്ട്..??""_ അവളൊന്നുപകച്ചു...

""...നീയിങ്ങനെ ഞെട്ടാൻ നിന്റെ തന്തേടെ കാലിന്റെടയിലേയ്ക്കല്ല, ഞാനെന്റെ വീട്ടിലേയ്ക്കാ പോണെ... മതിയായി എനിയ്ക്കിവിടുത്തെ പൊറുതി..!!"""_ എന്നാലതുകേട്ടതുമവൾ,

""...എടാ... അങ്ങനങ്ങുപോണതു മോശല്ലേ..??"""_ ന്നൊരു ചോദ്യം...

അതുകേട്ടതുമെനിയ്ക്കു വീണ്ടുമങ്ങട് പൊളിഞ്ഞു;

""...അതേ... മോശമാണ്... അല്ലേൽ നീയൊണ്ടാക്കിക്കൊടടീ വണ്ടിപണിയാമ്മേണ്ടി രണ്ടൂന്നുലക്ഷംരൂപ... പറ്റോ നെനക്ക്..??"""_ ഒന്നുചാടിയ ഞാൻ മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോളവിടെ മറുപടിയില്ലായ്രുന്നു...

ഉടനെ,

""...ഞാനപ്പോഴേ നിന്നോടുപറഞ്ഞതാ, പോകാം... പോകാന്ന്... അപ്പൊ നെനക്കല്ലായ്ന്നോ പെറ്റുകിടന്നോളാൻ വയ്യാണ്ടിരുന്നേ..?? എന്നിട്ടിപ്പോൾകണ്ടില്ലേ, ആ പെണ്ണുമ്പിള്ള കിടന്നുചാടീത്..?? തിന്നുമുടിപ്പിയ്ക്കുന്നതും പോരാഞ്ഞ് വണ്ടീംകൊണ്ടിടിപ്പിച്ചേനാ അവരാ ഷോമൊത്തമിറക്കീത്... അനുഭവിച്ചോ..!!"""_ പറഞ്ഞു നാക്കിനു കുറച്ചുറെസ്റ്റ് കൊടുത്തശേഷം,

""...എന്തായാലും ഞാനിറങ്ങുവാ... നെനക്കുവേണേൽ കൂടെവരാം... അല്ലാ, ഇനി വണ്ടിയൊക്കെ ശെരിയാക്കി പതിയേവരുന്നുള്ളുവെങ്കിൽ അതായാലുംമതി... എനിയ്ക്കെന്തായാലും മുഴുത്തു..!!"""_ പറഞ്ഞുമുഴുവിച്ച ഞാൻ മീനാക്ഷിയെയൊന്നമർത്തി നോക്കുമ്പോൾ, എന്തുതീരുമാനമെടുക്കണമെന്നൊരു ബോധ്യവുമില്ലാത്ത അവസ്ഥയിലായ്രുന്നു പുള്ളിക്കാരി...

ആലോചനയ്ക്കൊടുക്കം ഒരെത്തുംപിടിയും കിട്ടാതെ കട്ടിലിലേയ്ക്കിരുന്ന മീനാക്ഷിയെനോക്കി;

""...എന്നാ നീ വരണ്ട... പോർച്ചിലൊരു ബൊലേറോയും ഇന്നോവേംകൂടി കിടപ്പുണ്ട്... അതിന്റെകാര്യത്തിലൊരു തീരുമാനങ്കൂടുണ്ടാക്കീട്ട് മോള് വിളി... ഞാനപ്പോഴേയ്ക്കും വീടുമ്പറമ്പും പണയംവെയ്ക്കാനുള്ള വഴിനോക്കിട്ടേ..!!"""_ ന്ന് പറഞ്ഞ ഞാൻ,

""...എന്നുകരുതി എന്റെയാ തന്തയെക്കൂടി പണയംവെയ്പ്പിയ്ക്കരുത്... വല്യ കൊണവൊന്നുമില്ലേലും നിന്റെപ്പോലെ ഒത്തിരിയൊന്നുമില്ല, അതൊന്നേയുള്ളൂ... അതോണ്ടുപറഞ്ഞതാ..!!"""_ എന്നൊരു മാസ്സ്ഡയലോഗൂടെ കൂട്ടിച്ചേർത്തുകൊണ്ട് തിരിഞ്ഞതും കാണുന്നത്, വാതിലിനരികിൽനിന്നു ഞങ്ങളെ തുറിച്ചുനോക്കുന്ന ആരതിയേച്ചിയെയാണ്...

...ഊമ്പിയോ..??_ ചെറിയൊരു സംശയം...

...ഏയ്‌.! ആദ്യായ്ട്ടല്ലല്ലോ.!

""...എങ്ങോട്ടേയ്ക്കാ..??"""_ കട്ടക്കലിപ്പിലായ്രുന്നു പുള്ളിക്കാരത്തിയുടെയാ ചോദ്യം...

അതിന്,

ഇവളാരടാ ബസ്സിലെ കണ്ടക്ടറോന്നമട്ടിൽ ചേച്ചിയെയൊന്നു നോക്കിയപ്പോൾ,

""...നിന്നോടു ചോദിച്ചതുകേട്ടില്ലേ, ബാഗൊക്കെയായി എങ്ങോട്ടേയ്ക്കാന്ന്..??"""_ അപ്പോൾ സ്വരം ഒന്നുകൂടുറയ്ക്കുവായ്രുന്നു...

പിന്നെയുടക്കാൻ നോക്കിയില്ല,

""...വീട്ടിലേയ്ക്ക്..!!"""_ എന്നവരുടെ മുഖത്തേയ്ക്കുനോക്കാതെ മറുപടിപറഞ്ഞതും,

""...നീയൊരിടത്തേയ്ക്കും പോവൂലാ... ദേ... മര്യാദയ്ക്കിവടെ

💬 Comments

View all comments