0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

""...പോവുവാന്നോ..?? എങ്ങനെ..?? ആ ചേച്ചിപറഞ്ഞതോർമ്മേണ്ടല്ലോ, മുറ്റത്തിറങ്ങിയാലവര് കാലുവെട്ടും... കാലില്ലേൽപ്പിന്നെ നടക്കാനൊന്നും പറ്റത്തില്ല... ഭയങ്കരപാടാ... അതോണ്ട് വേണ്ടാത്തപണിയ്ക്കൊന്നും നിയ്ക്കണ്ട..!!"""

""...അതേ... നിന്റൊപ്പമിവടെ രണ്ടുദിവസന്നിന്നാൽ നീയോരോ പരീക്ഷണങ്ങളൊക്കെ നടത്തിനോക്കും... അങ്ങനെ തലപോണതിലുംമെച്ചമാ ഒരുകാല് പോണെ..!!"""_ മറുപടി പറയുന്നതിനൊപ്പം കയ്യിലിരുന്നബാഗ് കട്ടിലിലേയ്ക്കുവെച്ച് കണ്ണാടിയുടെ നേരേതിരിഞ്ഞ ഞാൻ;

""...രാത്രിയാവട്ടേ... ആരുമറിയാതെ ഞാനിവടെന്നു ചാടും... നോക്കിയ്ക്കോ..!!"""_ എന്നുമ്പറഞ്ഞു മുടിയൊതുക്കുമ്പോൾ,

""...എടാ... അതൊക്കെ മോശവാ... നമുക്ക് കയ്യിലുള്ളകാശ് കൊടുത്തേച്ച് ബാക്കി വീട്ടിലെത്തീട്ടയച്ചുതന്നോളാന്നു പറഞ്ഞ് മാന്യമായിറങ്ങിപ്പോവാം... അല്ലാണ്ടൊരു വീട്ടിൽവന്നിട്ട് രാത്രീൽ മതിലുചാടിപ്പോണതത്ര നല്ലതായ്ട്ടെനിയ്ക്കു തോന്നണില്ല..!!"""_ എന്നായ്രുന്നു മീനാക്ഷിയുടഭിപ്രായം...

""...മോശമാണെന്നുപറയാൻ, ഞാൻ മതിലുചാടുന്നത് നിന്റതന്തേപ്പോലെ കള്ളവെടി വെയ്ക്കാനല്ല... എന്റെ ജീവൻരെക്ഷിയ്ക്കാനാ... പിന്നിതിനൊക്കെ നിന്നോടാരും അഭിപ്രായഞ്ചോദിച്ചില്ല, നിന്നെയാരും കൊണ്ടുപോകുന്നതുമില്ല... നീ റെസ്റ്റൊക്കെയെടുത്ത് കയ്യിലുള്ള കാശുങ്കൊടുത്ത് മെല്ലെയങ്ങുവന്നാൽ മതി..!!"""_ ഞാനൊന്നു നിർത്തി...

ശേഷം,

""...അല്ല... ഇനി വെപ്രാളപ്പെട്ട് നീയങ്ങുവന്നിട്ടും കാര്യവില്ല... നെനക്കീ തെങ്ങിന്റെ നെഞ്ചത്തേയ്ക്കുകേറ്റാൻ അവിടെ ജീപ്പൊന്നുംകിടപ്പൂലല്ലോ..!!"""_ എന്നുകൂടി തുടർന്നതും അവളുകുറച്ചുനേരമെന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു...

പിന്നെന്തോ ഓർത്തിട്ടെന്നപോലെ മുഖഭാവംമാറുകയും കവിളൊക്കെ ചുവക്കുവേംചെയ്തു...

""...ഓഹോ.! അപ്പതായ്രുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? ഇല്ലടാ... മീനാക്ഷീടെ കൊക്കിനു ജീവനുണ്ടേലതു സമ്മതിയ്ക്കില്ല..!!"""_ കണ്ണുരുട്ടി, പല്ലുകടിച്ചുംകൊണ്ടവൾ പറഞ്ഞത് സത്യത്തിലെനിയ്ക്കു മനസ്സിലായില്ല...

...എന്റെ മനസ്സിലിരിപ്പോ..?? അതെന്താ സംഗതി..?? അങ്ങനെ മനസ്സിലുവെയ്ക്കാനും മാത്രം വളർന്നോ ഞാൻ..??!!

""...എനിയ്ക്കെന്തു മനസ്സിലിരിപ്പ്..?? ഒന്നുപോയേടീ..!!"""_ പ്രത്യേകിച്ചൊരു പ്ലാനും മനസ്സിലില്ലാത്തതിനാലൊന്നു പുച്ഛിച്ചതും,

""...അല്ല... എനിയ്ക്കറിയാം, ഞാനിവടെ വണ്ടിയിടിപ്പിച്ചതും ഹോസ്പിറ്റലിലായതുമൊക്കെ വെള്ളംചേർത്തുവിളമ്പി വീട്ടിലെന്നെ നാണങ്കെടുത്താമ്മേണ്ടി ഓടണതല്ലേ..?? സമ്മതിയ്ക്കത്തില്ലടാ..!!"""_ അവൾ ചുണ്ടുകൂർപ്പിച്ചു...

ശേഷം, കുറച്ചുനേരത്തേയ്ക്കു ഞാനൊന്നും മിണ്ടീല...

കാര്യമ്പറഞ്ഞാൽ അങ്ങനൊരു സാധ്യതയെനിയ്ക്കു പോയിരുന്നില്ല...

...എന്തായാലുമതു കൊള്ളാം.! ഒരു വെടിയ്ക്കു രണ്ടുപക്ഷി... വീട്ടിലെ മീനാക്ഷിയുടെ ഇമേജുംപൊളിയ്ക്കാം... അവൾടെ ശല്യോന്തീരും... ഈശ്വരാ... ഈ ബുദ്ധി

💬 Comments

View all comments