Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
നേരത്തേ തോന്നീലല്ലോന്നാണ്.!
""...എന്താ ആലോയ്ക്കുന്നേ..?? പുതിയെന്തേലും കൊനഷ്ടാണോ..??"""_ ഞാനൊന്നും മിണ്ടുന്നില്ലെന്നുകണ്ടതും മീനാക്ഷിയുടടുത്ത ചോദ്യവുംവന്നു...
അതിന്,
""...തേങ്സ്..!!"""_ എന്നായ്രുന്നെന്റെ മറുപടി...
പിന്നെ,
""...ഇങ്ങനൊരൈഡിയ പറഞ്ഞുതന്നതു നന്നായി... ഇല്ലേൽ ഞാനിങ്ങനൊരു സാധ്യതയറിയാതെ പോയേനെ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയൊന്നമ്പരന്നു...
""...അപ്പൊ... അപ്പതല്ലായ്രുന്നോ നിന്റെപ്ലാൻ..??"""_ ചെറിയൊരങ്കലാപ്പോടെ അവളതുചോദിച്ചപ്പോൾ ചുമൽകൂച്ചിക്കൊണ്ട് "അല്ല" എന്നുമാത്രം മറുപടികൊടുക്കുവേം ചെയ്തു...
അതോടെ മീനാക്ഷിയ്ക്കെന്തു ചെയ്യണമെന്നറിയാത്തവസ്ഥയായി...
ആ ഒരുഭാവത്തിൽത്തന്നെ കുറച്ചുനേരമവളെന്നെ നോക്കുവേംചെയ്തു...
എന്നിട്ട്;
""...ഞാനതൊരു തമാശയ്ക്കു പറഞ്ഞതാ... നീയത്രയ്ക്കു മണ്ടനൊന്നുമല്ലെന്ന് എനിയ്ക്കറിഞ്ഞൂടേ... ഞാൻ നിന്നെയൊന്നു പരീക്ഷിച്ചുനോക്കീതാ... എങ്ങനുണ്ടെന്റെ ബുദ്ധി..??"""_ എന്നൊരു ഡയലോഗും...
""...നല്ലടിപൊളി ബുദ്ധി... സത്യത്തിൽ നെനക്കിത്രേം ബുദ്ധിയുണ്ടെന്നു ഞാങ്കരുതീരുന്നില്ല... ഏതായാലും താങ്സ്ഡീ..!!"""_ ആക്കിയ ചിരിയോടുള്ള എന്റെയാ പറച്ചിലുകേട്ടതും മീനാക്ഷിയുടെ മുഖമൊന്നുചെറുതായി...
""...എടാ... നടന്നതുനടന്നു... നെനക്കീ സംഭവിച്ചതില് എന്തുനഷ്ടപരിഹാരം വേണോങ്കിലും ഞാന്തരാം... പക്ഷേ, ഇവടെ നടന്നതൊന്നും വീട്ടിപ്പറയരുത്... പ്ലീസ്..!!"""
""...പിന്നേ... നിന്റൊരു നഷ്ടപരിഹാരം... ഒന്നുപോയേടീ നീ... ഇവടെ നടന്നതൊക്കെ വീട്ടിച്ചെന്നു പറഞ്ഞില്ലേൽപ്പിന്നെ എനിയ്ക്കു സമാധാനായ്ട്ടുറങ്ങാമ്പറ്റൂല... സൊ... ബൈ..!!"""_ അവളെ നോക്കിയൊരു ചിരിയുംപൊഴിച്ച് കയ്യുംവീശിക്കാണിച്ച് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങീതും,
""...അപ്പൊ വണ്ടിയിടിപ്പിച്ചതു വീട്ടിപ്പറയോന്നുറപ്പാണോ..??"""_ ന്നൊരു ചോദ്യംവന്നു...
അതിന്,
""...സംശയമുണ്ടോ..??"""_ ന്നു തിരിച്ചുചോദിച്ചതും,
""...എങ്കിലെനിയ്ക്കും വീട്ടിവിളിച്ച് ചിലതൊക്കെ പറയാനുണ്ട്..!!"""_ എന്നൊരു ഭീഷണിവന്നു...
""...നെനക്കോ..?? നെനക്കെന്താ പറയാനുളേള..?? ഞാമ്പറഞ്ഞതൊക്കെ കള്ളവാണെന്നാണോ..??"""_ ഫുൾലോഡ് പുച്ഛംനിറച്ചുകൊണ്ടുള്ള എന്റെചോദ്യത്തിന് "അല്ല'' എന്നു മറുപടിപറഞ്ഞയവൾ;
""...വണ്ടി കൊണ്ടോയിടിച്ചത് നീയാണെന്ന് ഞാമ്പറയും... എന്നെ കൊല്ലാന്നോക്കീതാന്നും ആക്സിഡന്റായപ്പോൾ എന്നെയവിടെയിട്ടേച്ച് നീയൊറ്റയ്ക്കങ്ങു വന്നതാന്നും ഞാമ്പറഞ്ഞുകൊടുക്കും..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്റൊരു കിളിപറന്നു...
എന്നിട്ടും ഞാൻ;
""...പിന്നേ നീപറഞ്ഞാലവരങ്ങു വിശ്വസിയ്ക്കാമ്പോണു..!!"""എന്നൊന്ന് പിടിച്ചുനോക്കി...
പക്ഷേ,
""...വിശ്വസിയ്ക്കൂടാ... ഇല്ലെങ്കിഞാൻ വിശ്വസിപ്പിയ്ക്കും... വീട്ടിൽ നിന്നെക്കാളും വിശ്വാസമെന്നെത്തന്നാ... അതുകൊണ്ടുറപ്പായ്ട്ടും വിശ്വസിയ്ക്കും...
സംശയോണ്ടോ നെനക്ക്..??"""_ അവൾടെ
💬 Comments
View all comments