0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

ഓവർകോൺഫിഡൻസിലുള്ള ചോദ്യത്തിനുമുന്നിൽ പിന്നെനിയ്ക്കു മറുപടിയില്ലാണ്ടുപോയി...

കാരണമതാണല്ലോ സത്യം...

വേറെയാരേം സഹിയ്ക്കാം...
പക്ഷേ തന്തപ്പടി, മോളെന്തേലുമൊന്നുപറ; ഞാനൊന്നു വിശ്വസിച്ചോട്ടേന്നമട്ടിൽ മുണ്ടുമെടുത്തുടുത്തു നിൽക്കുമ്പോൾ പിന്നെ ഞാനെന്തുപറയാൻ..??!!

തലയിൽ കൈയുംവെച്ചുകൊണ്ട് കട്ടിലിലേയ്ക്കൊറ്റ ഇരിപ്പിരുന്നു...

പിന്നെ,

""...എടീ മൈരേ... നെനക്കു കുറച്ചേലുമുളുപ്പൊണ്ടാടീ... ഇമ്മാതിരി നട്ടാക്കുരുക്കാത്ത കള്ളമ്പറയാൻ..??"""_ എന്നൊരു ചോദ്യവുമിട്ടു...

അതിന്,

""...ഇല്ല... അതെങ്ങനാ ഇത്രേന്നാള് നിന്റൊപ്പമല്ലേ കഴിഞ്ഞേ, പിന്നെങ്ങനെ ഉളുപ്പൊണ്ടാകാൻ..??"""_ അവളും വിട്ടില്ല...

""...ഓഹോ.! നീയപ്പോ രണ്ടുംകല്പ്പിച്ചാണല്ലേ..?? കാണിച്ചുതരാം..!!"""

""...അതിനി കാണിയ്ക്കാനൊന്നുവില്ല... നീയിവടന്നുപോയാൽ ഞാനിവടുള്ളോരോട് സത്യമെല്ലാം വിളിച്ചുപറയും... എന്നിട്ടിവരെയെല്ലാമെന്റെ സൈഡാക്കുവേംചെയ്യും... പിന്നിവടത്തെ ചേച്ചീനേക്കൊണ്ടോ അങ്കിളിനെക്കൊണ്ടോ നിന്റച്ഛന്റടുക്കെ വിളിച്ചുപറയിയ്ക്കും, നീയെന്നെ കൊല്ലാന്നോക്കീട്ട് കടന്നുകളഞ്ഞതാണെന്ന്... അവര്പറഞ്ഞത് കേൾക്കാതെ നീയിവിടുന്നു ചാടിപ്പോയാൽ ഉറപ്പായ്ട്ടും ആ ദേഷ്യത്തിനവരത് വിളിച്ചു പറയുവേഞ്ചേയ്യും... എന്തേയ്... കാണണോ..??"""_ ഭീഷണിനിറഞ്ഞ സ്വരത്തോടെയവൾ ചോദിച്ചതും ഞാനറിയാതെ വേണ്ടെന്നുപറഞ്ഞുപോയി...

ശേഷം ബെഡ്ഡിൽനിന്നെഴുന്നേൽക്കാൻ ശ്രെമിച്ച ഞാൻ, അപ്പടി ബെട്ടിയിട്ട ബായത്തണ്ടുപോലെ ബെഡ്ഡിലേയ്ക്കുവീണു...

""...മ്മ്മ്..?? ഇപ്പൊന്നും പറയാനില്ലേ..?? എന്തേലുമൊക്കെ പറേന്നേ... ഞാനൊന്നു കേൾക്കട്ടേ... ഇനിയിപ്പൊന്നുംപറയാനില്ലേൽ രണ്ടുതെറിയെങ്കിലും വിളി..!!"""_ മീനാക്ഷി പല്ലുകടിച്ചുപിടിച്ച് ചിരിയമർത്തി...

അതുകണ്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു;

""...നീയെന്തു നുണ വിളിച്ചുപറഞ്ഞാലും വിശ്വസിയ്ക്കാനാളുണ്ടെന്ന അഹങ്കാരമല്ലേടീ പൊലയാടീ നെനക്ക്..?? നോക്കിയ്ക്കോ, ഇതിനൊക്കെ നീയനുഭവിയ്ക്കും... നിന്റെത്രതിന്നാലും മുഴുക്കാത്തവയറ്റിൽ എയറടിച്ച് വീർപ്പിച്ചുവീർപ്പിച്ച് പൊട്ടിയ്ക്കും ഞാൻ..!!"""_ മലർന്നുകിടന്നുകൊണ്ട് ഞാനൊരുഭാഗത്തു തകർക്കുമ്പോൾ
അവളതിനെല്ലാം ചിരിയമർത്തിപ്പിടിയ്ക്കാൻ പണിപ്പെടുന്നത് ഞാനറിയുന്നുണ്ടായ്രുന്നു...

എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല; കടിച്ചുപിടിച്ചങ്ങനെ കിടന്നു...

അപ്പോഴാണ് മീനാക്ഷി ഞാൻ കിടന്നതിനടുത്തായി വന്നിരുന്നത്...

""...എടാ... നിനക്ക് നല്ല വേദനയുണ്ടോ..??"""_ എന്നെ മെല്ലെ തോണ്ടിക്കൊണ്ട് കക്ഷിചോദിച്ചു...

""...അല്ല, നല്ല സുഖം.! മിണ്ടരുത് പന്നീ നീ... ഞാനൊരായിരം വട്ടമ്പറഞ്ഞതല്ലേടീ അറിയാത്ത പണിയ്ക്കു പോവണ്ടാന്ന്... എന്നിട്ടു കഴപ്പുമുറ്റി ചെന്നുകേറി ബാക്കിയുള്ളോനേം കയ്യാലപ്പുറത്താക്കീട്ടിപ്പൊ വേദനയുണ്ടോന്നോ..??"""_ മുഖംതിരിയ്ക്കാതെ കിടന്നകിടപ്പിൽ

💬 Comments

View all comments