0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

ഓഫറിട്ടതും എനിയ്ക്കെന്തോ ഒരു സന്തോഷംതോന്നി...

...ഇനി കിട്ടുന്നത് തല്ലാണേലും ഷെയർചെയ്യാനാളുണ്ടേൽ അതൊരു സന്തോഷമല്ലേ..??!!

""...ഞാനൊന്നു ഡ്രസ്സുമാറീട്ടിപ്പൊ വരാം..!!"""_ അവൾ കൂടെവരാമെന്നു പറഞ്ഞതിനെ എതിർക്കാതെവന്നതും മീനാക്ഷിയങ്ങനെപറഞ്ഞ് അലമാരതുറന്നു...

എന്നിട്ടേതോ തുണിയുമെടുത്ത് ബാത്‌റൂമിലേയ്ക്കു കേറി...

തിരിച്ചിറങ്ങീത് മുട്ടോളമെത്തുന്ന മഞ്ഞയിൽ ചുവന്നപൂക്കളുള്ള സ്‌കർട്ടും റോസ് ടീഷർട്ടുമിട്ടായ്രുന്നു...

""...പോകാം..??"""_ ബാത്‌റൂമിൽനിന്നും ഇറങ്ങി ഡ്രസ്സിങ്ടേബിളിനു മുന്നിലെ കണ്ണാടിയിലൊന്നു നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു...

അതിനു തലകുലുക്കിക്കൊണ്ട് ഞാനെഴുന്നേറ്റതും അവളുമെന്റെ പിന്നാലെ പുറത്തേയ്ക്കുവന്നു...

ചെറിയൊരുപേടിയോടെ തന്നെയാണ് ഞാൻ താഴത്തേയ്ക്കു നടന്നത്...

ജീവിതത്തിൽ ക്ഷമചോദിച്ചിട്ടുള്ള അവസരങ്ങൾ വിരളമായതിനാൽ അതേക്കുറിച്ചു വലിയധാരണയൊന്നും ഉണ്ടായ്രുന്നില്ല...

അതുകൊണ്ടാവും മീനാക്ഷി കൂടെയുണ്ടോന്നറിയാൻ ഞാനിടയ്ക്കിടെ തിരിഞ്ഞുനോക്കീതും...

താഴെയിറങ്ങീതും നേരെ ചെന്നുപെട്ടത് ആരതിയേച്ചിയുടെ മുന്നിലായ്രുന്നു...

ഞങ്ങളെക്കണ്ടതും,

""...ആഹാ... എഴുന്നേറ്റോ രണ്ടാളും..?? ഇപ്പെങ്ങനുണ്ട്..?? ക്ഷീണമൊക്കെ കുറഞ്ഞോ..??"""_ ന്നും തിരക്കി പുള്ളിക്കാരി അടുത്തേയ്ക്കു പാഞ്ഞുവന്നു...

ഇന്നലെവന്നു നിർത്തിപൊരിച്ചിട്ടുപോയ ടീമല്ലേയിത്..??

ഇവർക്കിത്ര പെട്ടെന്നെങ്ങനെ മനംമാറ്റമുണ്ടായി..??

അതോ അതൊക്കിനി ഞാൻ സ്വപ്നംകണ്ടതാണോ??

അങ്ങനാണേ ഞാനുമിവളും ഒരേ സ്വപ്നന്തന്നെ കാണോ..??

പറയാമ്പറ്റൂല, സ്വഭാവംവെച്ച് അവളതിനിടേലുംകേറി കുമ്മനടിയ്ക്കും.!

അങ്ങനെ ഞാൻ മൊത്തമൊരാശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ,

""...ഇപ്പോൾ വല്യകുഴപ്പമൊന്നൂല്ലേച്ചീ..!!"""_ ന്നതിനു മറുപടികൊടുത്തുകൊണ്ട് മീനാക്ഷിയെന്റെ നേരേതിരിഞ്ഞു...

ശേഷം, സോറിപറയാനായി കണ്ണുകാണിച്ചു...

അതിന്, നീപറ എന്നഭാവത്തിൽ ഞാനവളെ തിരിച്ച് കണ്ണുകൊണ്ടുപറഞ്ഞതും അവളെന്നെയൊന്നു തുറിച്ചുനോക്കി പേടിപ്പിയ്ക്കാനൊരു ശ്രെമവും നടത്താതിരുന്നില്ല...

""...മ്മ്മ്..?? എന്നാപറ്റി..?? എന്താ രണ്ടിനുമൊരു കള്ളലക്ഷണം..??"""_ ഞങ്ങടെ കണ്ണുകൾകൊണ്ടുള്ള കസ്രത്തുകണ്ടതും ചേച്ചി ചിരിയോടെ ചോദിച്ചു...

അതിനൊന്നുമില്ലെന്നർത്ഥത്തിൽ ഞാൻ ചുമൽകൂച്ചാനൊരുങ്ങീതും മീനാക്ഷി ചാടിക്കേറി;

""...അതുചേച്ചീ... ഇന്നലെയിവൻ ചേച്ചിയോടങ്ങനൊക്കെ പറഞ്ഞില്ലേ..?? അതിനിവന് ഭയങ്കരകുറ്റബോധം... അതുകൊണ്ട് ഞങ്ങളൊന്നു മാപ്പുപറഞ്ഞാലോന്നു കരുതിവന്നതാ... എന്താ ചേച്ചീടഭിപ്രായം..??"""_ ന്ന് ഒറ്റശ്വാസത്തിൽ തുപ്പി...

അതിന്,

""...കുറ്റബോധമോ..?? എന്നാത്തിന്..?? അതിനുമ്മേണ്ടി നീയെന്നതാപറഞ്ഞേ..?? എനിയ്ക്കൊന്നുമോർമ്മയില്ലല്ലോ..!!"""_ എന്നൊരു

💬 Comments

View all comments