Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ഊക്കിയിട്ട് ബാത്ത്റൂമിലേയ്ക്കുനടന്ന മീനാക്ഷിയോടായി;
""...എനിയ്ക്കു വെളിവില്ലാണ്ടായെങ്കിൽ അതിന്റൊറ്റകാരണം നീയാ... നീയാ വണ്ടികൊണ്ടോയിടിച്ചോണ്ടാ എന്റെ വെളിവുപോയെ..!!"""_ എന്നൊന്നെറിഞ്ഞു നോക്കിയെങ്കിലും,
""...പിന്നേ... അല്ലേൽപ്പിന്നെ വെളിവുനിറഞ്ഞൊരാള്..!!"""_ എന്നും പറഞ്ഞവൾ പുച്ഛിയ്ക്കുവാണ് ചെയ്തത്...
ശേഷം ബാത്ത്റൂമിലേയ്ക്കു കയറുവേംചെയ്തു...
തിരിച്ചവൾ വരുന്നതുവരെ പലപ്ലാനുകളും ചിന്തിച്ചുനോക്കിയെങ്കിലും ഒന്നുമങ്ങടൊത്തുവന്നില്ല...
അവസാനമവൾ പുറത്തുവന്നതും,
""...എടീ... എന്തേലുമൈഡിയയൊണ്ടേൽ പറേടീ... അല്ലേലയാള് ഇവടെനടന്നതൊക്കെന്റെ തന്തേവിളിച്ചു പറഞ്ഞുകൊടുക്കും... അതോടിവടന്നും അവടെന്നും ചാടേണ്ടിവരും..!!"""_ ബുദ്ധിരാക്ഷസനായ ഞാൻ ഒരൈഡിയയ്ക്കുവേണ്ടി കെഞ്ചിയപ്പോൾ അവൾക്കൊടുക്കത്തെ ജാഡയായിരുന്നു...
എന്നെയൊരു തൊലിഞ്ഞനോട്ടവും നോക്കി മുഖംതുടച്ചുനിന്നപ്പോൾ പെട്ടെന്നായിരുന്നൂ ഞാൻ പ്ളേറ്റുതിരിച്ചത്;
""...അല്ലാ... അയാളുവിളിച്ചുപറഞ്ഞാലും ഞാനുടക്കുണ്ടാക്കീതു മാത്രായ്ട്ടു പറയില്ലായ്രിയ്ക്കും... അക്കൂട്ടത്തിൽ നീ തള്ളിമറിച്ചോണ്ടോയി വണ്ടിയിടിപ്പിച്ചതും പറയാൻസാധ്യതയുണ്ട്... അങ്ങനെവരുവാണേൽ ഞാൻമാത്രമാവൂല, നീയും വീട്ടിന്നിറങ്ങേണ്ടി വരും..!!"""_ ഞാൻ പിന്നേംശ്രെമിച്ചു...
ട്രൈ ടു ഗെറ്റ് എ ഫസ്റ്റ്ക്ലാസ്സ് എന്നാണല്ലോ പ്രമാണം...
അതുകേട്ടതും ആദ്യമെന്നെയൊരു പുച്ഛത്തോടെനോക്കിയ മീനാക്ഷി പിന്നെന്തോ ആലോചിയ്ക്കുന്നതും കണ്ടു...
എന്നിട്ട്;
""...അങ്ങനൊക്കെ പറയോ..??"""_ ന്നൊരു ചോദ്യവും...
അതോടെ സംഗതിയേറ്റെന്നെനിയ്ക്കു മനസ്സിലായി...
പിന്നെ വിടോ ഞാൻ..??
""...പറയാതെ പിന്നെ..?? ജീപ്പിടിപ്പിച്ചതുമാത്രമല്ല, അവരുടെ കുഞ്ഞിനെക്കൊല്ലാന്നോക്കീലേ അതുമ്പറയാൻ ചാൻസുണ്ട്... അതോണ്ടാ പറഞ്ഞേ, ഇതീന്നൂരാനൊരു വഴിപറഞ്ഞുതരാൻ..!!"""
""...പോടാ... ഞാൻ കൊല്ലാന്നോക്കീന്നുമില്ല... അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!"""
""...ഓ.! നീ കൊല്ലാന്നോക്കീലേലും അവർക്കങ്ങനെ പറയാലോ... എന്താപറഞ്ഞൂടേ..?? അതാപറഞ്ഞെ, ഇതീന്നൂരാനൊരു വഴിപറയാൻ..!!"""_ ഞാനൊന്നു നിർത്തി...
അതോടവിടുത്തെ കോൺഫിഡൻസും പോയി...
പിന്നെന്തൊക്കെയോ ചിന്തിയ്ക്കുന്നതും കണ്ടു...
ശേഷം,
""...അതിപ്പൊ പെട്ടെന്നൊരു വഴിപറഞ്ഞുതരാനൊക്കെ പറഞ്ഞാൽ ഞാനെവിടെപ്പോവും..?? ഒരുകാര്യഞ്ചെയ്യാം, ചെന്നങ്ങ് സോറിപറയാം... എന്തേയ്..??"""_ കുറച്ചുനേരം ആലോചിച്ചശേഷം അവള് അഭിപ്രായഞ്ചോദിച്ചു...
""...ഉവ്വ.! എന്നിട്ടുവേണമവര് കാലേവാരിയെങ്ങോട്ടേലും എറിയാൻ..!!"""_ അവൾടെ ഐഡിയകേട്ട് ഞാനൽപ്പം പുച്ഛമിട്ടതും;
""...ഏയ്.! ആത്മാർത്ഥമായ്ട്ടാണ് സോറിപറയുന്നതെങ്കിൽ ആരായാലും ക്ഷമിയ്ക്കും... അതോണ്ട് നമുക്കൊന്നു പറഞ്ഞുനോക്കാം... വേണേൽ ഞാങ്കൂടിവരാം..!!"""_ മീനാക്ഷി
💬 Comments
View all comments