0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

തറവേലകാണിച്ചിട്ടുള്ളവനാ ഞാൻ... ആ എന്റടുക്കെ ഇമ്മാതിരി പറിയുമായിവരുമ്പോൾ അറ്റ്ലീസ്റ്റ് അടികൊണ്ടാൽ പറന്നുപോകാതിരിയ്ക്കാനുള്ള ആരോഗ്യോങ്കിലും വേണം..!!"""_ എന്നുകൂടി പൊട്ടിച്ചിട്ട് തിരിയുമ്പോഴാണ് ഡയനിങ്ടേബിളിലിരുന്ന് ജോക്കുട്ടന്റച്ഛൻ വിളിയ്ക്കുന്നത്...

""...ദേ... വിളിയ്ക്കുന്നെടാ... ഇനി നിന്നെപ്പിടിച്ചിടിയ്ക്കാനാണോ എന്തോ..??"""_ പുള്ളിയുടെനോട്ടവും കൈകാട്ടിയുള്ളവിളിയും കണ്ട മീനാക്ഷി എന്റെപിന്നിൽ ചൊതുങ്ങിക്കൊണ്ട് സംശയംപ്രകടിപ്പിച്ചു...

""...നെനക്കിത്രേക്കെയായ്ട്ടും മതിയായില്ലേടീ മൈരേ..?? മനുഷ്യനെവെറുതേ പേടിപ്പിയ്ക്കാനായ്ട്ട്..!!"""_ അയാൾടടുത്തേയ്ക്കു നടക്കുന്നതിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു...

""...മ്മ്മ്..?? എന്തോപറ്റി
രാവിലെയൊരു പരുങ്ങൽ..??"""_ അടുത്തേയ്ക്കുചെന്നതും പുള്ളിതിരക്കി...

അതിന് ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചീതും,

""...ഏയ്‌... ഒന്നുമില്ലാതൊന്നുവല്ല... എന്തോഉണ്ട്..!!"""_ എന്നുപറഞ്ഞ പുള്ളിക്കാരൻ മീനാക്ഷിയുടെ നേരേതിരിഞ്ഞ്;

""...എന്താമോളേ പ്രശ്നം..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,

""...അത്... അതങ്കിളേ... ഇന്നലെ ഹോസ്പിറ്റലിവെച്ച് അങ്കിളിനോടും ചേച്ചിയോടുമൊക്കെപ്പറഞ്ഞതു കുറച്ചുകൂടിപ്പോയെന്ന് ഇവനൊരുതോന്നൽ... അതിനെല്ലാരോടും സോറിപറയാമ്മേണ്ടി രാവിലേയിറങ്ങീതാ ഞങ്ങള്..!!"""_ അവള് വെച്ചുകീറി...

""...ഓഹോ... എന്നിട്ടു മാപ്പുപറച്ചിലെവിടെവരെയായി..??"""_ പുള്ളിയൊന്നു ചിരിച്ചു...

""...ചേച്ചിയോടു പറഞ്ഞു... ഇനി അങ്കിളിനോടുകൂടി പറഞ്ഞാ കഴിഞ്ഞു..!!"""_ അവളും വിട്ടില്ല...

""...എന്റെ പൊന്നുകൊച്ചുങ്ങളേ... നിങ്ങക്കിതെന്താ..?? സോറിപറയാമ്മേണ്ടി രാവിലെയുടുത്തൊരുങ്ങി ഇറങ്ങിയേക്കുന്നു... മര്യാദയ്ക്കിങ്ങോട്ടിരുന്നേ... എന്നിട്ടെന്തേലും കഴിയ്ക്കാൻനോക്ക്..!!"""_ പറഞ്ഞുകൊണ്ടങ്കിള് അടുത്തുള്ള കസേരയിലേയ്ക്കു കൈചൂണ്ടി...

എന്റെ മുഖത്തേയ്ക്കൊന്നു പാളിനോക്കിയശേഷം മീനാക്ഷി കസേരയിലേയ്ക്കമർന്നപ്പോൾ മറ്റുവഴിയില്ലാതെ എനിയ്ക്കും ഇരിപ്പുറപ്പിയ്ക്കേണ്ടി വന്നു...

""...എന്നിട്ടെങ്ങനുണ്ടിപ്പോ..?? വേദനയൊക്കെ മാറിയോ..??"""_ ഞങ്ങളെ രണ്ടാളേം മാറിമാറിനോക്കി പുള്ളി രോഗവിവരം അന്വേഷിച്ചു...

അതിന് മറുപടിയായി ഞങ്ങൾ തലകുലുക്കി...

""...എന്തായാലും സിദ്ധൂന്റെ സ്വഭാവമെനിയ്ക്കങ്ങ് പിടിച്ചുകേട്ടോ..!!"""_ കാസ്ട്രോളിൽനിന്നും രണ്ടുദോശയെടുത്തെന്റെ പ്ളേറ്റിലേയ്ക്കിട്ട് പുള്ളിതുടർന്നു;

""...അല്ലേലും മനസ്സിലുള്ളത് അതേപടി പ്രകടിപ്പിയ്ക്കുന്നോരെ എനിയ്ക്കു ഭയങ്കരയിഷ്ടമാ... അവരുടെമനസ്സിൽ കള്ളത്തരംകാണില്ല..!!"""_ പുള്ളിയെന്റെ പ്ളേറ്റിലേയ്ക്ക് കടലക്കറികൂടി വിളമ്പിയപ്പോൾ ഞാനറിയാതെയാ മുഖത്തേയ്ക്കൊന്നു നോക്കിപ്പോയി...

ചെറിയമ്മയല്ലാതെ ജീവിതത്തിലാദ്യമായ്ട്ടാ ഒരാളെന്റെ മുഖത്തുനോക്കി ഇങ്ങനൊന്നുപറയുന്നത്...

അതുകൊണ്ടാവണം അങ്കിളിനോടെന്തെന്നില്ലാത്ത ബഹുമാനം തോന്നിപ്പോയതും...

അവരുടെയൊക്കെ മുന്നിൽവെച്ച് അമ്മാതിരി ഡയലോഗുവിട്ടയെന്നോട് ക്ഷമിയ്ക്കമാത്രമല്ല എന്റെ ക്യാരക്ടറുംനല്ലതാന്നു പറഞ്ഞുകേട്ടപ്പോൾ

💬 Comments

View all comments