Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
പിടിച്ചുനിർത്തിയൊരുമ്മ കൊടുക്കാനാ തോന്നിയെ...
അങ്ങനെ കഴിപ്പുതുടരുമ്പോളാണ് ഇത്രയും കാര്യമായെന്നെ പ്രശംസിച്ച പുള്ളിയോട് തിരിച്ചെന്തേലും ചോദിയ്ക്കണല്ലോന്ന് ഞാനും ചിന്തിച്ചത്...
""...വണ്ടിയെന്തായി..??"""_ വാക്കുകളിൽ ഫുൾലോഡ് ബഹുമാനവും വാരിവിതറിക്കൊണ്ട് ഞാൻചോദിച്ചു...
""...ഓ.! അതിന്നലെത്തന്നെ വർക്ക്ഷോപ്പിലേയ്ക്കു കൊണ്ടോയി..!!"""
""...എങ്ങനെ..?? ഒത്തിരിപ്പണിയുണ്ടോ..??"""_ മുഖംകുനിച്ചിരുന്ന മീനാക്ഷിയെ പാളിനോക്കിക്കൊണ്ട് ഞാൻവീണ്ടും തിരക്കി...
""...ഏയ്... അങ്ങനെ പറയത്തക്കപ്രശ്നമൊന്നുമില്ലടാ... അവന്റെ മീശയൊന്നുചുളുങ്ങി... അത്രേയുള്ളൂ... പിന്നതോർത്ത് നിങ്ങളു ടെൻഷനാവോന്നുമ്മേണ്ട കേട്ടോ... വണ്ടിയാകുമ്പോ തട്ടും... മുട്ടും... അതങ്ങനെ കണ്ടാമതി..!!"""_ പുള്ളിയൊരു ചിരിയോടെ പറഞ്ഞെഴുന്നേറ്റു...
...പാവം.! എന്തുനല്ലമനുഷ്യൻ.! ഇയാളെയാണല്ലോ ഇന്നലെ വായിത്തോന്നീതൊക്കെ വിളിച്ചത്... ഈശ്വരാ... ഈപാപമൊക്കെ ഞാനെവിടെക്കൊണ്ടാ ഒഴുക്കികളയ്ക..??
""...ഈ മനസ്സിത്തോന്നുന്നത് അതേപടി ചെയ്യുന്നതത്ര നല്ല സ്വഭാവോന്നുവല്ല..!!"""_ അങ്കിളങ്ങുപോയെന്നു കണ്ടതും മീനാക്ഷിയിരുന്നു പിറുപിറുത്തു...
അതുകേട്ടാണ് ഞാനെന്റെ ചിന്തകളിൽനിന്നും പുറത്തേയ്ക്കുവന്നത്...
""...എന്താന്ന്..??"""
""...അല്ല... ഈ മനസ്സിത്തോന്നുന്നത് അതേപടി ചെയ്യുന്നതൊക്കെ നല്ലശീലമാണോന്നു ചിന്തിയ്ക്കുവായ്രുന്നു..!!"""_ അവൾ പിന്നേം ചൊറിയുവാ...
""...ഓ.! നെനക്കുപിന്നങ്ങനൊന്നും തോന്നാത്തതുകൊണ്ടാവും ജീപ്പുമായ്ട്ട് തേങ്ങയിടാനിറങ്ങിയെ..!!"""_ പറഞ്ഞുകഴിഞ്ഞതും മീനാക്ഷിയെന്നെ തുറിച്ചുനോക്കി ചുണ്ടനക്കി...
...മൂദേവി മനസ്സിലെന്നെ തെറിവിളിയ്ക്കുവാ... നെനക്കുതരാം ഞാൻ..!!_ മനസ്സിലതുംപറഞ്ഞ് ഞാനെഴുന്നേറ്റു...
അന്നുഞങ്ങൾക്ക് മെഡിസിനൊക്കെ കൊണ്ടേത്തന്നത് ചേച്ചിയായ്രുന്നു...
പുള്ളിക്കാരിയും ഞങ്ങളെക്കുറച്ചുനേരം സമാധാനിപ്പിച്ച് അന്നൊരുദിവസംകൂടി റെസ്റ്റെടുക്കാനും നിർദ്ദേശിച്ചശേഷമാണ് പോയത്...
വീട്ടുകാരോടൊന്നും വിളിച്ചുപറയണ്ടാന്നും പ്രത്യേകമോർമ്മിപ്പിച്ചു, അവരെ വെറുതേ പേടിപ്പിയ്ക്കണ്ടാന്ന്...
അതുകൊണ്ട്തന്നെ വീട്ടീന്നുവിളിച്ചപ്പോൾ എന്തൊക്കെയോ ഒഴിവുകഴിവുംപറഞ്ഞിട്ട് അന്നുവേറെ പോസ്റ്റൊന്നുംപിടിയ്ക്കാതെ കയറിക്കിടന്നു...
സമയാസമയങ്ങളിൽ കൊണ്ടേത്തന്ന ഫുഡ്ഡും മെഡിസിനുംകഴിച്ച് അന്നുമുഴുവൻ ഞങ്ങൾ ഷെഡ്ഡിൽത്തന്നായ്രുന്നു...
പിറ്റേന്നെഴുന്നേറ്റപ്പോൾ മുറിവിന്റെവേദന നന്നായി കുറഞ്ഞതുപോലെ...
ബാന്റേജിന്റെ പുറത്തുകൂടിയൊന്നു തൊട്ടുനോക്കിയപ്പോൾ താമസിയാതെ ഉണങ്ങുമെന്നൊരു അശരീരിയുംകേട്ടു...
ആ സന്തോഷത്തോടെ ഫ്രഷായി താഴേയ്ക്കുചെന്ന് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചുകഴിഞ്ഞപ്പോഴാണ് മൊത്തത്തോടെ പോസ്റ്റായത്...
അച്ഛനുംജോയും പുറത്തുപോയതുകൊണ്ടും ചേച്ചിയുംഅമ്മയും അടുക്കളയിലായതിനാലും ഒരുവാക്കുമിണ്ടാൻപോലും ആരുമില്ലാത്തവസ്ഥ...
കൂടുണ്ടായ്രുന്ന സാധനത്തിന്റെ പള്ളിയുറക്കമാണേൽ അപ്പോഴും കഴിഞ്ഞിട്ടുമില്ല...
അല്ലായിരുന്നേൽ
💬 Comments
View all comments