0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.5K

""...എന്താടാ ഇത്രവല്യാലോചന..??"""_ ജോക്കുട്ടന്റെ ശബ്ദംകേട്ടു മിഴിച്ചുനോക്കുമ്പോൾ ചേച്ചിയുമടുത്തേയ്ക്കുവന്നു...

""...അല്ല... ബുള്ളറ്റുകിട്ടിയതിന്റെ ത്രില്ലിലങ്ങനെ നിന്നുപോയതാ..!!"""_ ഒരുപുഞ്ചിരിയോടതു പറഞ്ഞതും,

""...എന്നാൽപ്പിന്നെ പോകാലോ ല്ലേ..??"""_ എന്നൊരു ചോദ്യമായിരുന്നു ചേച്ചിയുടെ ഭാഗത്തൂന്ന്...

അതിനു ഞാനൊന്നു തലകുലുക്കി...

അല്ലേൽത്തന്നെ ബുള്ളറ്റുകിട്ടിയല്ലോ, ഇനിയേതു നരകത്തിലേയ്ക്കായാലെന്താ..??

മനസ്സിലതുമ്പറഞ്ഞ് ചെന്നുനോക്കുമ്പോൾ അലോയ് വീലുംകയറ്റി പുതുപുത്തൻപോലെ മിന്നിച്ചുവെച്ചിരിയ്ക്കുന്നൊരു ചുവന്ന തണ്ടർബേഡ്...

പിന്നൊന്നും നോക്കിയില്ല, ചാടിയതിന്മേൽക്കേറുമ്പോൾ അമ്മയുടെവക,

""...സൂക്ഷിച്ചുപോണേ മക്കളേ..!!"""_ ന്നുള്ള ക്‌ളീഷേ ഉപദേശവുമുണ്ടായ്രുന്നു...

മീനാക്ഷി പിന്നിലേയ്ക്കു കയറീതും ഞാൻ വണ്ടിസ്റ്റാർട്ടാക്കി...

എല്ലാരോടും യാത്രപറഞ്ഞു പുറത്തിറങ്ങിയതും വണ്ടിയെ ചീറിപ്പായിയ്ക്കുവായിരുന്നൂ ഞാൻ...

എങ്ങോട്ടുപോണെമെന്നൊന്നും എനിയ്ക്കൊരൈഡിയേം ഇല്ലാത്തതിനാൽ ഞാനൊരൂഹവുമില്ലാണ്ടാണ് വണ്ടിയോടിച്ചത്...

അതുമനസ്സിലായ്ട്ടാവും,

""...എങ്ങോട്ടാ പോണേ..??"""_ ന്ന് മീനാക്ഷി ചോദിച്ചതും...

അതിനു മറുപടിയൊന്നും പറയാതെവന്നപ്പോൾ,

""...എടാ... നമുക്കെന്നാ രാമയ്ക്കൽമേട്ടിലേയ്ക്കു പോയാലോ..?? ഇവടടുത്താന്നേ... ഇന്നലെവിളിച്ചപ്പോൾ ആതിരയാപറഞ്ഞേ... സംഭവം നൈസാന്നാ അവളുപറയണേ..!!"""_ മീനാക്ഷിതന്നെ വഴിതുറന്നു...

""...അതെവിടാന്ന് വല്ലോമറിയോ..??"""_ താല്പര്യമില്ലേലും ഞാൻചോദിച്ചു...

അല്ലേലങ്ങു തിരിച്ചുചെല്ലുമ്പോൾ അവളുപരാതിപറയോന്നും വീണ്ടുമിവളേയുംകൂട്ടി അങ്ങോട്ടേയ്ക്കുതന്നെ വെച്ചുതെണ്ടണമെന്നറിയാവുന്നതുകൊണ്ട് ആ ചമ്മലൊഴിവാക്കാൻ ആദ്യമേതന്നെ പോണതല്ലേ നല്ലത്..??!!

""...നെടുങ്കണ്ടഞ്ചെന്നിട്ട് തിരിഞ്ഞുപോണമെന്നാ പറഞ്ഞത്... വഴീലൊക്കെ സൈൻബോർഡുകാണും... നമുക്ക് മാപ്പ് നോക്കിപ്പോവാം..!!"""

""...ആ.! എന്തു കോപ്പേലുംനോക്ക്..!!"""_ പുച്ഛത്തോടതുപറയുമ്പോൾ മുഴുവൻ ഞാനാ ബുള്ളറ്റോടിയ്ക്കുന്ന ത്രില്ലിലായ്രുന്നു...

അങ്ങനെ സൈൻബോർഡും ഗൂഗിളേച്ചിയും തുണച്ചതുകൊണ്ട് വലിയകറക്കമില്ലാതെ ഞങ്ങള് സ്ഥലത്തെത്തി...

വണ്ടീലിരുന്നുള്ള അവൾടെതള്ളും സൈൻബോർഡുകളുടെ എണ്ണവുമൊക്കെക്കണ്ട് ചെല്ലുന്നതെന്തോ ഇന്റർനാഷണൽ വിനോദസഞ്ചാരകേന്ദ്രമാണെന്നു കരുതിയയെനിയ്ക്ക്, ചെന്നസ്ഥലം അതുതന്നെയാണെന്നുറപ്പിയ്ക്കാൻ അവിടെനിന്നൊരാളോടു ചോദിയ്ക്കേണ്ടിപോലും വന്നു...

ആകെ രണ്ടുമൂന്നുപെട്ടിക്കടകളും ഒരുഐസ്ക്രീംവണ്ടിയും മാത്രമുള്ളീ സ്ഥലത്തെക്കുറിച്ചാണോ ഇവളിത്രയും വലിയതള്ള് തള്ളീത്..?? കോപ്പത്തി.!

""...നീയീ തള്ളിമറിച്ചതു മുഴുവൻ ഈ സ്ഥലത്തെക്കുറിച്ചായ്രുന്നോ..??"""_ വണ്ടിയൊരു കടയുടെമുന്നിലേയ്ക്കു നിർത്തിക്കൊണ്ടു ഞാൻ തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷീടവസ്ഥയും മറിച്ചായ്രുന്നില്ല...

""...ഞാനും.. എനിയ്ക്കും.. ആതിരയാ പറഞ്ഞത്..!!"""_ കൂട്ടുകാരിയിനി പറ്റിച്ചതാണോന്നുള്ള സംശയത്തോടെ അവളിരുന്നുവിക്കിയപ്പോൾ

💬 Comments

View all comments