0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.5K

എന്റെ മനസ്സങ്ങുനിറഞ്ഞു...

ഒന്നുവില്ലേലും ഇന്നുവൈകുന്നേരംവരെ മീനാക്ഷിയെ എയറിൽക്കയറ്റാനുള്ള വകുപ്പായല്ലോ... ഏത്..??!!

""...ഒരുമിനിറ്റ്..!!"""_ എന്നോടതുമ്പറഞ്ഞവൾ ബുള്ളറ്റിൽനിന്നുമിറങ്ങി...

ശേഷം, നമ്മളുനിന്നതിനു തൊട്ടുചേർന്നുള്ള കടയിലേയ്ക്കെത്തിനോക്കി കടക്കാരനോടായി;

""...ചേട്ടാ... ഇതുതന്നെയാണോ ഈ രാമയ്ക്കൽമേട്..??"""_ എന്നൊരു ചോദ്യം...

അപ്പോഴുമവൾടെ കൂട്ടുകാരി ചതിയ്ക്കില്ലെന്ന വിശ്വാസത്തിൽ വഴിതെറ്റിയതാന്നുള്ള സംശയമാവണം പാവത്തിന്റെമനസ്സിൽ...

പക്ഷേയാ ചോദ്യംകേട്ടതും എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി...

ഇത്രേം സൈൻബോർഡിരിയ്ക്കുന്നതും ഗൂഗിൾപറഞ്ഞതുമെല്ലാം നോക്കീതുംകണ്ടതുമവൾടെ തന്തയാണല്ലോ...

അവളു നോക്കിപ്പറഞ്ഞതനുസരിച്ചുവന്നിട്ട് പിന്നെയാ ഊമ്പിയ സംശയംകൂടിയാവുമ്പോൾ പൊളിയൂലേ..??

""...അതേ... രാമക്കൽമേടിതു തന്നെയാ..!!"""_ കടക്കാരന്റെ മറുപടികിട്ടീതും മീനാക്ഷീടെ മുഖത്താകെയുണ്ടായ്രുന്ന തെളിച്ചവുംമങ്ങി...

അതൊരുപക്ഷേ, കൂട്ടുകാരിയൂമ്പിച്ച സങ്കടവും എന്റെ വായീന്നു കേൾക്കാൻപോണ തെറിയുമൊക്കെയോർത്തിട്ടാവാം...

""...ചേട്ടാ... ഇവടെ.. ഇവടെന്തേലും കാണാനൊണ്ടോ..??"""_ എന്നാലും വിട്ടുകൊടുക്കില്ലെന്ന മട്ടിലുള്ളവൾടെ ചോദ്യംകേട്ടതും കടക്കാരനവളെ ചെറഞ്ഞൊന്നുനോക്കി...

...സൈൻബോർഡും ഗൂഗിൾമേപ്പുമൊക്കെവെച്ച് രാമക്കൽമേടന്വേഷിച്ചു ചെന്നിട്ട്; ഇവടെന്തേലും കാണാനുണ്ടോ ചേട്ടാന്നുചോദിച്ച ആദ്യത്തെവ്യക്തി അതെന്റെ പെമ്പറന്നോത്തിയാവും...

ഇവളെയല്ല, ഇവൾടെ പ്രൊഡ്യൂസറിന്റെ കാൽതൊട്ടു വന്ദിക്കണം, ഇമ്മാതിരി സാധനങ്ങളെ പെടച്ചുണ്ടാക്കിയതിന്...

എന്തോഭാഗ്യത്തിന് അയാളാട്ടിയില്ല, പകരം;

""...കാണാനുണ്ടോന്നോ..?? നിങ്ങളാ മലയൊന്നുകേറിനോക്ക് പിള്ളേരേ..!!"""_ ന്നൊരു മറുപടിയാണുതന്നത്...

ഉടനെ,

""...ഏതുമല..??"""_ എന്നുംചോദിച്ചു തിരിഞ്ഞുനോക്കിയ മീനാക്ഷിയുടെ മുഖത്തേയ്ക്ക് കുരിശുകണ്ട ചെകുത്താന്റെഭാവം മിന്നിമറയുന്നതു ഞാൻകണ്ടു...

തിന്നാനും കുടിയ്ക്കാനുംമാത്രം റൂമിൽനിന്നു പുറത്തിറങ്ങുന്ന മീനാക്ഷിയുടെകണ്ണുകൾ കുത്തനേകിടക്കുന്നയാ മലയേക്കാളും വികസിക്കുന്നതുകണ്ടപ്പോൾ എന്റെയുള്ളിൽ ഒരായിരംലഡ്ഡുക്കൾ ഒരുമിച്ചുപൊട്ടി...

അന്നു ഹർത്താലിന്റന്ന് നടന്നുപുറത്തുപോയിട്ട് വിയർത്തുകുളിച്ചുവന്ന മീനാക്ഷീടെരൂപം മനസ്സിൽവന്നതും തലപോയാലുംശെരി മലകയറിയേതീരൂന്ന് ഞാനും മനസ്സിലുറപ്പിച്ചു...

അപ്പോഴാണ്,

""...മേലേയ്ക്ക് വണ്ടിപോവോ ചേട്ടാ..??"""_ ന്നുള്ള മീനാക്ഷിയുടെ ചോദ്യം...

...നടന്നാൽ മൂക്ക് തറയിലിടിയ്ക്കുന്നപോലുള്ള മലനോക്കി ചോദിയ്ക്കാൻപറ്റിയ ചോദ്യം...

അതിന്,

...ഇവളിതെവിടുന്നു വരുന്നെടാന്നൊരുഭാവം കടക്കാരന്റെ മുഖത്തേയ്ക്കുവരുന്നത് ഞാൻകണ്ടു...

എങ്കിലും ഇന്ത്യൻകോഫീഹൗസിലെ സപ്ലെയറെക്കാട്ടിലും ക്ഷമാശീലമുള്ളയാ ചേട്ടൻ,

""...ഇല്ല... മലയിലേയ്ക്കു വണ്ടിയൊന്നും പോകത്തില്ല... പിന്നെ, നടക്കാൻ തീരെവയ്യെങ്കിൽ ഇതിലേ വലത്തേയ്ക്കുപോയാൽ

💬 Comments

View all comments