Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 24 Ente Docterootty Part 24 | Author : Arjun Dev | Previous Parts

സ്റ്റെയറോടിക്കേറി, അവിടെനിന്നും മീനാക്ഷിയേയും തോളിലേയ്ക്കിട്ട് റൂമിലേയ്ക്കു നടക്കുമ്പോൾമുഴുവൻ അമ്മയുടേം ആരതിയേച്ചിയുടേം മുന്നിൽ മാനംപോയതിലുള്ള ദേഷ്യമോ സങ്കടമോക്കെയായ്രുന്നെന്റെ മനസ്സിൽ...
അതുകൊണ്ടുതന്നെ റൂമിലേയ്ക്കു കേറിയപാടെ കട്ടിലിലേയ്ക്കു പ്രതിഷ്ഠിയ്ക്കുന്നതിനൊപ്പം ഒറ്റചവിട്ടുകൂടി കൊടുക്കണംന്നുണ്ടായ്രുന്നു എനിയ്ക്ക്...
പക്ഷേ അതിനവസരമുണ്ടായില്ല, കൊണ്ടിരുത്തിയപാടെ മലർന്നങ്ങു വീഴുവായ്രുന്നവൾ...
ഒരു ഷെയ്പ്പുമില്ലാതെ തെക്കുവടക്കുകിടന്ന
മീനാക്ഷിയ്ക്കിട്ടൊരു
തൊഴികൊടുക്കണോ, അതോ തലവഴിയേ വെള്ളമൊഴിയ്ക്കണോ എന്നൊരുനിമിഷം ചിന്തിച്ച ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നതും,
""...സിത്തൂട്ടാ..!!"""_ ന്നൊരു വിളികേട്ടു ...
നാവുകുഴഞ്ഞിരുന്നതിനാൽ
സംഗതി അവ്യക്തമായാണ്
ചെവീലെത്തീത്...
അതുകൊണ്ടതു മൈൻഡാക്കാതെ വീണ്ടും ബാത്ത്റൂമിലേയ്ക്കു തിരിഞ്ഞപ്പോൾ വിളിയാവർത്തിച്ചു;
""...സിത്തൂട്ടാ..!!"""
...സിത്തൂട്ടനോ..?? അതേതു തെണ്ടി..??
എന്നഭാവത്തിൽ തിരിഞ്ഞുനിന്നു നോക്കുമ്പോൾ, മുഖമെന്റെനേരേ ചെരിച്ച് കൈകളെന്റെനേരേ വിടർത്തി;
""...സിത്തൂട്ടാ വാ... എന്റടുക്കെ വാ..!!"""_ ന്ന് കൊഞ്ചിക്കൊണ്ടവൾ കൂട്ടിച്ചേർത്തു...
...ആഹ്.! എന്നെത്തന്നെ.!
ഉള്ളിൽചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും അതുപ്രകടിപ്പിയ്ക്കാതെ അൽപ്പംജാഡയിൽ,
""...എന്താടീ..??"""_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,
""...സിത്തൂട്ടാ... വാ... വന്നെന്റടുക്കെയിരി... വാ..!!"""_ വീണ്ടും കുഴഞ്ഞുമറിഞ്ഞ ശബ്ദത്തോടെ അവളെന്നെ അടുത്തേയ്ക്കു വിളിച്ചു...
...എന്നോടടുത്തു ചെന്നിരിയ്ക്കാനോ..?? അതിനിപ്പെന്താണ്ടായേ..??
...ഈശ്വരാ.! ആ കെണയൻ കള്ളിലിനി വല്ലകഞ്ചാവും കലക്കീട്ടുണ്ടാവോ..?? എന്നാ വലിച്ച്.!
""...സിത്തൂട്ടാ... വാ... ഇവടിരി... പറയട്ടേ..!!"""_ കിടന്നകിടപ്പിൽ രണ്ടുകയ്യുംനീട്ടി കൊഞ്ചിക്കൊണ്ട് വീണ്ടുമവളെന്നെ ക്ഷണിച്ചതും ആകെക്കൊണ്ട് കിളിപാറിനിന്ന ഞാൻ അറിയാതെന്റെ കാലുകളെ മീനാക്ഷിയ്ക്കുനേരേ നീക്കി...
""...മ്മ്മ്..??"""
""...മ്മ്മ്മെന്നോ..?? വാടാചെക്കാ... വന്നെന്റൊപ്പംകെടെ..!!"""_ പറയുന്നതിനൊപ്പം കയ്യെത്തിച്ചെന്നെ പിടിച്ചുവലിച്ചതും ഓർക്കാപ്പുറത്തായതിനാൽ
ഞാനും കവിഴ്ന്നവൾക്കൊപ്പം വീണുപോയി; അല്ലായ്രുന്നേൽ കൂടെക്കിടക്കാൻ നിന്റെ തന്തേവിളിയ്ക്കടീന്നു പറയായ്രുന്നു...
""...സിത്തൂ... സിത്തൂട്ടാ...
ഞാനങ്ങനെചെയ്തേല് മോനുവെഷമായോ..??"""_ അടുത്തുപിടിച്ചുകിടത്തി കണ്ണിലേയ്ക്കുനോക്കി ചോദിച്ചതിനൊപ്പം അവളെന്റെ കവിളിലുംതലോടി...
...വെഷമായോന്നോ..??
💬 Comments
View all comments