Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
മനസ്സാവാചാകർണ്ണാടകാ എനിയ്ക്കിതിലൊരു പങ്കുമില്ലെന്നുമവരെ ബോധിപ്പിയ്ക്കണം.!
അതിനായി ഒന്നും സംഭവിയ്ക്കാത്തമട്ടിൽ ചങ്ക് കല്ലാക്കിക്കൊണ്ടുതന്നെയാണ് ഞാനങ്ങോട്ടേയ്ക്കു ചെന്നത്...
ഡൈനിങ് ഹോളിലെത്തുമ്പോൾ ജോക്കുട്ടനിരുന്നു ചായകുടിയ്ക്കുന്നു...
മടിയിൽ തക്കുടുവുമുണ്ട്...
അവനെക്കണ്ടതും,
""...ആഹാ.!
ജോക്കുട്ടനോ..?? മ്മ്മ്..?? നീയെന്താനേരത്തെ..??"""_ ന്ന് കുറച്ചു ഗൗരവത്തിൽതന്നങ്ങ് ചോദിച്ചു...
അതിന്,
""...നിന്റെ പെമ്പറന്നോത്തിയ്ക്കൊരു ചെറുതുമായ്ട്ട് പോന്നതാ..!!"""_ ന്നായ്രുന്നൂ അവന്റെമറുപടി...
...ഉഫ്.! വീണ്ടും അഫമാനം.! ഈ തൊലിക്കട്ടിയില്ലായ്രുന്നേൽ പോയി ആത്മഹത്യചെയ്യായ്രുന്നു...
ഇതിപ്പോളതും പറ്റാത്തവസ്ഥയാണല്ലോ.!
""...എങ്കിപ്പിന്നെ വെച്ചോണ്ടിരിയ്ക്കാതെ നീയങ്ങവന്റേ കൊടുത്തേക്ക്... രണ്ടൂടെ കൊണ്ടുവെച്ച് കുടിയ്ക്കുവോ കുളിയ്ക്കുവോ എന്താച്ചാച്ചെയ്യട്ടേ..!!"""_ കുഞ്ഞിനുള്ളപാല് നിപ്പിൾബോട്ടിലിലാക്കി അങ്ങോട്ടേയ്ക്കുവന്ന ചേച്ചിയുംവിട്ടില്ല...
""...ഡാ... അതുപാലാണ്... കള്ളാന്നുമ്പറഞ്ഞ്
പിടിച്ചുമേടിച്ചു കുടിച്ചുകളയല്ലേ... കൊച്ചുപട്ടിണിയാവും..!!"""_ ടൂറുപോയ നാവിനു വിശ്രമംകൊടുത്ത് പാൽക്കുപ്പിയിലേയ്ക്കു നോക്കിനിന്നയെന്നെ വീണ്ടുമവൻ ചൊറിഞ്ഞപ്പോൾ ഞാനങ്ങടു കടിച്ചുപിടിച്ചു;
...ഇതു നിന്റെവീടും, പണിതന്നത് എന്റകൂടെവന്ന നാറിയുമായ്പ്പോയി...
അല്ലാണ്ടിതിനെന്തു മറുപടിയാ പറയേണ്ടതെന്നെനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടല്ല.!
ചിരിച്ചുകാണിച്ചുകൊണ്ട് മനസ്സിൽ തെറിവിളിയ്ക്കുമ്പോഴാണ്,
""...എന്നിട്ടാളെവിടെ..??"""_ ന്നുള്ള ചേച്ചിയുടെ ചോദ്യമെത്തീത്...
അതിന്,
""...ഉറങ്ങുവാ..!!"""_ ന്നു മറുപടികൊടുത്തതും
വീണ്ടുമവനിട്ടു താങ്ങി;
""...ഉറങ്ങിയോ, അതോ അടിച്ചു കോൺതിരിഞ്ഞു കിടക്കുന്നോ..??"""
""...ഏയ്.! ഉറങ്ങുവാ..!!"""
""...എന്നാലുമെന്റെ ചെക്കാ... നെനക്കുവേണെങ്കി നീ കുടിച്ചാപ്പോരെ..?? ആ പെണ്ണിനേങ്കൂടിയെന്തിനാ
കുടിപ്പിച്ചേ..??"""_ ജോക്കുട്ടന്റെ മടിയിലിരുന്നകുഞ്ഞിന്
അടുത്തിരുന്ന് കുപ്പിപ്പാല് കൊടുക്കുന്നതിനിടയിൽ ചേച്ചിതിരക്കി...
""...ഞാങ്കുടിപ്പിച്ചെന്നോ..?? ദേ... മറ്റേവർത്താനം പറയരുത്... ഇപ്പഴേയിതൊക്കെ കേറ്റാമ്പറ്റൂന്നുമ്പറഞ്ഞ്
തന്നെത്താൻ വലിച്ചുകേറ്റിയതാ..!!"""
""...ആണോ..??"""_ അതിനെന്നെ പുച്ഛത്തോടൊന്നുനോക്കി;
""...അവളുപറഞ്ഞപ്പോ നീയെന്തിനാ സമ്മതിച്ചുകൊടുക്കാമ്പോയത്..?? അല്ലാ... നീയവളേങ്കൊണ്ടു ഷാപ്പിക്കേറീട്ടല്ലേ അവളുങ്കുടിച്ചേ..?? എന്നിട്ടുമവൾക്കായോ കുറ്റം..?? നീയെന്തിനാ അവളേങ്കൊണ്ടു ഷാപ്പിപ്പോയെ..??"""_ ചേച്ചി കൂട്ടിച്ചേർത്തു...
""...അതോ..?? അതുനിങ്ങടെ കെട്ട്യോനോട് ചോയ്ക്ക്... ഇവന്തന്നാ അവിടെപ്പോയി തിന്നാമ്പറഞ്ഞെ..!!"""
""...ഏഹ്..?? ഇവനോ..??"""_ ഒന്നുമിഴിച്ചചേച്ചി അവന്റെനേരേ മുഖംതിരിച്ചതും,
""...ഡാ... അനാവശ്യമ്പറയരുത്.! ഞാനെപ്പഴാടാ നിന്നോട് ഷാപ്പിപ്പോയി കള്ളുകുടിയ്ക്കാമ്പറഞ്ഞേ..??"""_ ജോയുടെ പിടിവിട്ടു...
""...കള്ളുകുടിയ്ക്കാൻ പറഞ്ഞൂന്ന് പറഞ്ഞില്ലല്ലോ...
💬 Comments
View all comments