0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.6K

അവിടെപ്പോയാ ഫുഡ്കിട്ടൂന്ന് പറഞ്ഞതു നീയല്ലേ..?? ആ.! അതുങ്കേട്ടു തിന്നാമ്പോയതുതന്നാ... എന്നിട്ടെരിവുമാറ്റാനെന്നുമ്പറഞ്ഞ് മേടിച്ചുകേറ്റിത്തുടങ്ങീതാ... അവസാനമിങ്ങനൊക്കെയായി..!!"""_ ഒരു ദീർഘനിശ്വാസത്തിന്റകമ്പടിയോടെ പറഞ്ഞുനിർത്തീതും കെട്ട്യോനും കെട്ട്യോളും പരസ്പരംനോക്കി...

ശേഷം,

""...ഉവ്വ.! വിശ്വസിച്ചു.! എന്റെ സിദ്ധൂ... പറയുമ്പോ കുറച്ചൂടെ വിശ്വസിയ്ക്കാമ്പറ്റുന്നെന്തേലും കള്ളമ്പറഞ്ഞൂടേ നെനക്ക്..??"""_ എന്നൊന്നാക്കിച്ചിരിച്ച ചേച്ചി;

""...നീ കള്ളുകുടിയ്ക്കാന്തന്നെ അവളേങ്കൊണ്ടു പോയതാന്നെനിയ്ക്കറിയാം...
പിന്നാള് മീനൂട്ടിയല്ലേ, അപ്പൊ നീ കുടിയ്ക്കുന്നകാണുമ്പൊ അവളുറപ്പായും വേണംന്നുപറയൂലോ... അപ്പൊ പെമ്പറന്നോത്തിയെ സന്തോഷിപ്പിയ്ക്കാൻ നീയങ്ങട് മേടിച്ചുകൊടുത്തു... സത്യത്തിലിതല്ലേ സംഭവിച്ചത്..?? അതങ്ങട് സമ്മതിച്ചാലെന്താ നെനക്ക്..??"""_ ന്നുംചോദിച്ച് നിഗമനപാടവത്തെ കുടഞ്ഞിട്ടപ്പോൾ വായടിച്ചു പൊട്ടിയ്ക്കാനാണെനിയ്ക്കു തോന്നീത്...

അവളൊരു സിബിഐ ഡയറിക്കുറിപ്പ് വന്നിരിയ്ക്കുന്നു...

""...അല്ല ജോക്കുട്ടാ... ഈ ഉള്ളതുപറയാനെന്തിനാ ഇവനിങ്ങനെ ചമ്മുന്നേ..??"""_ ചേച്ചി കണവനെനോക്കീതും,

""...അതേയതേ... നീയെന്തിനാടാ ചമ്മുന്നേ..??"""_ സിബിഐയെ സുഖിപ്പിയ്ക്കാൻ അവനുംമറന്നില്ല...

...മീനാക്ഷിവെച്ച വാള് വെള്ളത്തിലിട്ടുപോയി...
അല്ലായ്രുന്നേ കണ്ണിലൊഴിച്ചേനെ ഞാൻ.!

അവനെനോക്കി പല്ലുകടിച്ചെങ്കിലും,

"''...എനിയ്ക്കൊരു ചമ്മലൂല്ല... ഞാനൊട്ടു കുടിച്ചിട്ടുമില്ല... കൂടുതലെന്തെലും അറിയണോന്നുണ്ടെങ്കി ആ ഷാപ്പിപ്പോയി ചോദിച്ചേച്ചാമതി..!!"""_ ന്നായ്രുന്നൂ വായീന്നുവീണ മറുപടി...

""...പിന്നേ... നീയൊക്കെ തിന്നുംകുടിച്ചും നടക്കുന്നതുംതിരക്കി ഇറങ്ങാമ്പോവുവല്ലേ ഞങ്ങള്... ഒന്നുപോയേടാ ചെക്കാ..!!"""_ എന്നെയൊന്നുകൊട്ടിയ ചേച്ചി;

""...എന്നാലുമെന്റെ ജോക്കുട്ടാ എനിയ്ക്കാപ്പെണ്ണിന്റെ കാര്യമോർക്കുമ്പഴാ... ഈ സാധനമെങ്ങനാന്നേ അവള് കുടിച്ചിറക്കീത്‌..?? മിക്കവാറുമിവൻ നിർബന്ധിച്ചു കുടിപ്പിച്ചതാവാനേ വഴിയുള്ളൂ..!!"""_ ന്നുകൂടി കൂട്ടിച്ചേർത്തു...

...ഇത്രയ്ക്കൊക്കെ
കഴിവുണ്ടാർന്നേൽ ഇവർക്കാ നടുമുറ്റത്തൊരു പായുംവിരിച്ച് ചന്ദനക്കുറീംതൊട്ട് കവടിപ്പലകേമായ്ട്ടിരൂന്നൂടായ്രുന്നോ..??

""...കണ്ടാ...
പെണ്ണുങ്ങളായാലിങ്ങനെ
വേണോടീ... രണ്ടെണ്ണം വീശുവൊക്കെവേണം... അതിപ്പോളിവൻ നിർബന്ധിച്ചിട്ടാണെങ്കിലങ്ങനെ... എന്തായാലുമവള് കുടിച്ചില്ലേ..?? അല്ലാണ്ട് നിന്നെപ്പോലെ ഒരുകവിളു വായിലൊഴിച്ചിട്ട് അതെന്റെമെത്തേയ്ക്കു വാളുംവെച്ച് നേരംവെളുക്കുവോളമെന്നെ തെറീംവിളിച്ചിരിക്കുവല്ലല്ലോ
ചെയ്തേ..?? കണ്ടുപഠിയ്‌ക്കെടീ..!!"""_ ജോക്കുട്ടൻ ചേച്ചിയെ കിളത്താനായതുപറയുമ്പോഴും, കാണിപ്പയ്യൂരിനോടെന്തു സമാധാനംപറയോന്നുള്ള ആശയക്കുഴപ്പത്തിലായ്രുന്നൂ ഞാൻ...

""...അല്ലാ... അതങ്ങനല്ലേ വരൂ... എനിയ്ക്കറിയാം നീയിവന്റെകൂടേ നിയ്ക്കൂന്ന്... പച്ചവെള്ളവാന്നുമ്പറഞ്ഞ് എന്നെക്കൊണ്ടു കള്ളുകുടിപ്പിയ്ക്കാൻ നോക്ക്യോനല്ലേ

💬 Comments

View all comments