0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.6K

നീ..?? അതോണ്ട് നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല..!!"""_ ഒന്നുനിർത്തിയ ചേച്ചി;

""...എന്നാലുമിവനെങ്കിലും കൊള്ളാവുന്നൊരു ചെക്കനാന്നാ ഞാങ്കരുതീത്... എവടെ... എല്ലാണുങ്ങളും കണക്കുതന്നെയാ... അവളാണെങ്കിലോ, ഇവന്റെതാളത്തിനൊത്ത് തുള്ളുവേംചെയ്‌തോളും... ആയിയ്ക്കോ... എന്നാന്നുവെച്ചാ ആയിയ്ക്കോ... കുടിയ്ക്കുവേ... മറിയുവേ... പാട്ടുപാടുവേ... എന്നാന്നാ ആയിയ്ക്കോ... പറ്റ്യാലൊരു ഷാപ്പുങ്കൂടെ വീട്ടിലങ്ങു തൊടങ്ങ്... അപ്പൊപ്പിന്നിതേപോലെ തോളത്തെടുത്തിട്ടുവന്ന് നാട്ടുകാരെ കാണിയ്ക്കണ്ടല്ലോ..!!"""_ അതുംകൂട്ടിച്ചേർത്ത് ചവിട്ടിത്തുള്ളിയകത്തേയ്ക്കു പാഞ്ഞു...

ഉടനെയവൻ;

""...അതൊന്നും നീ കാര്യവാക്കണ്ട... ഒരു കളീമേൽക്കാതെവന്നപ്പോ ഞാനൊന്നു വോഡ്കകുടിപ്പിയ്ക്കാൻ നോക്കീതിന്റെയാ... എന്നാലും അടിയ്ക്കാൻകേറുമ്പോ ഒരുമയത്തിലൊക്കെ അടിപ്പിയ്ക്കണ്ടേടാ...
നീയിങ്ങനെ ജിൽജിൽന്നു നിയ്ക്കുന്നപോലെ അവള്നിയ്ക്കുവോ..??"""_ ന്നുംപറഞ്ഞു
ചിരിയമർത്തീതും എനിയ്‌ക്കെന്റെ മാക്സിമത്തിൽപൊളിഞ്ഞു;

...മൈരൻ.! ഈ നാറി സർവഊളത്തരവും ആ പെമ്പറന്നോത്തിയോട് കാണിച്ചിട്ട് ഒന്നുമറിയാതെ നാറിയത് പാവംഞാനാ...

ആ ചേച്ചീടെ മനസ്സിലെങ്കിലും സിദ്ധു നല്ലവനായ്ട്ടിരുന്നതാ, അതുംപോയിക്കിട്ടി...

എന്നിട്ടെല്ലാമൊണ്ടാക്കി വെച്ചവള് ഒന്നുമറിയാത്തപോലെ
കിടന്നുറങ്ങുന്നാ... ഇന്നു ശെരിയാക്കിത്തരാടീ നിന്നെ.!

മനസ്സിലവളെ പ്രാകിക്കൊണ്ട് ഞാനവന്റെനേരേ തിരിഞ്ഞു;

""...ജോക്കുട്ടാ... ഇവടെ കമ്പിപ്പാരയോ ചുറ്റികയോ വല്ലതുങ്കിട്ടോ..??"""

അതിനവനെന്നെ ആദ്യമൊന്നു മിഴിച്ചുനോക്കി...

ശേഷം,

""...നെനക്കെന്തിനാടാ കമ്പിപ്പാര..?? മാനംപോയസങ്കടത്തിൽ സ്വന്തായ്ട്ട് തലമണ്ട തല്ലിപ്പൊളിയ്ക്കാൻ വല്ലുദ്ദേശോമുണ്ടോ..??"""_ ന്നൊരാക്കിയ ചോദ്യോമിട്ട് കുഞ്ഞിനേങ്കൊണ്ടകത്തേയ്ക്കു നടന്നു...

...മാനംപോയ സങ്കടത്തിൽ മണ്ടതല്ലിപ്പൊളിയ്ക്കാൻ തന്നാ ഉദ്ദേശം...

പക്ഷേ എന്റെയല്ല.!

അതിന് മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനും റൂമിലേയ്ക്കുപാഞ്ഞു...

ചാരിക്കിടന്നഡോറ് തള്ളിത്തുറന്നകത്തു കേറുമ്പോൾകാണുന്നത് ഒരുവെളിവുമില്ലാതെ കവിഴ്ന്ന് തലയിണയിലേയ്ക്കു മുഖംപൂഴ്ത്തിയുറങ്ങുന്ന മീനാക്ഷിയെയാണ്...

പിന്നെ പറയണോ..??

""...എന്റെകോത്തിൽ കൊറേ തീയുംകോരിയിട്ടിട്ട് നീ കുണ്ടീംപൊക്കിവെച്ചുറങ്ങുന്നോടീ എരപ്പേ..??"""_ ചോദിച്ചതിനൊപ്പം ഒറ്റത്തൊഴികൂടിവെച്ചതും
മീനാക്ഷി രണ്ടുമലക്കംമറിഞ്ഞു...

എന്നിട്ടുമൊന്നു ഞരങ്ങിയതല്ലാതെ കക്ഷി കണ്ണുപോലും തുറന്നിരുന്നില്ല...

""...എടീ മൈരേ... എണീയ്ക്കെടീ... മനുഷ്യനെ നാണംകെടുത്താവുന്നേന്റെ അങ്ങേയറ്റം കെടുത്തീമ്മെച്ചവള് പള്ളിയൊറക്കവൊറങ്ങുന്നു... അന്തസ്സൊണ്ടാടീ നെനക്ക്..??"""_ ചോദ്യമൊക്കെ കുറച്ചുകടുപ്പത്തിലായ്രുന്നേലും അവളത് കേട്ടതുകൂടിയില്ല...

""...ഞാനിവടെ കഷ്ടപ്പെട്ട്
മാസ്സാകാൻ ശ്രെമിയ്ക്കുമ്പോൾ
നീയെന്നെ ആസ്സാക്കുന്നോ..??

💬 Comments

View all comments