0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

അവനിച്ചരെ കള്ളുകുടിച്ചൂന്നുമ്പറഞ്ഞ് നീയവനിങ്ങനെ കളിയാക്കുവൊന്നുമ്മേണ്ട..!!"""_ എന്നെ സപ്പോർട്ടുചെയ്തുകൊണ്ട് അച്ഛനങ്ങനെ പറഞ്ഞതും എനിയ്ക്കുചെറിയൊരാശ്വാസം...

ഉടനെ,

""...അതന്നെ... ഇന്നലെത്തൊട്ടേ തുടങ്ങീതാ രണ്ടൂടി, ആ കൊച്ചിനെയിട്ട് കളിയാക്കാൻ... അവനൊരബദ്ധം പറ്റിപ്പോയി... എന്നുകരുതിയാരും അവന്റെ നെഞ്ചത്തേയ്ക്കങ്ങനെ കേറുവൊന്നുമ്മേണ്ട..!!"""_ അച്ഛന്റെ പിന്നാലെ അമ്മയുമെന്റെപക്ഷം ചേർന്നു...

""...അബദ്ധോ..??"""_ അങ്ങോട്ടേയ്ക്കുവന്ന ജോക്കുട്ടന്റെ വായീന്നാണതു വന്നത്...

ശേഷം,

""...അവൻ കുടിയ്ക്കുന്നേൽ കുടിച്ചോട്ടേ... ഒരു പ്രശ്നോമില്ല... എന്നുകരുതി മീനൂനെക്കൊണ്ട്കൂടി കുടിപ്പിച്ചേനാ ഞങ്ങളങ്ങനെ പറഞ്ഞത്..!!"""_ അവന്റെ വിശദീകണവുമെത്തി...

""...അവളെ കുടിപ്പിച്ചെന്നോ..??"""_ കേട്ടതും അങ്കിളെന്നെ തുറിച്ചുനോക്കി...

""...എന്റങ്കിളേ... ഇവര് നൊണപറയുവാ... ഞാനവളെ കുടിപ്പിച്ചേന്നുവില്ല...
അവളവൾടെ ഇഷ്ടത്തിനുകേറി കുടിച്ചതാ... പിന്നെ അടിച്ചുവീലായപ്പോൾ ഞാനെടുത്തിട്ടുവന്നൂന്ന് മാത്രം..!!"""_ ഒന്നുനിർത്തിയശേഷം,

""...അതേ... അവളെ ഞാനായ്ട്ടാണു കുടിപ്പിച്ചേങ്കിൽ അതു നിങ്ങളോടെ തുറന്നുസമ്മയ്ക്കാൻ എനിയ്ക്കൊരു മടീമില്ല..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ പിന്നെയാരും വാപൊക്കീല...

അല്ലേൽചിലപ്പോൾ ഹോസ്പിറ്റലിൽനടന്നേന്റെ ബാക്കി അടുക്കളേൽ നടന്നാലോന്നുള്ള പേടിയുമുണ്ടാവും...

""...ഇതുങ്ങളങ്ങനൊക്കെ പലതുമ്പറയും, സിദ്ധുവതൊന്നും കാര്യവാക്കണ്ടാട്ടോ... മോനിരിയ്ക്ക്, അമ്മ കഴിയ്ക്കാനെടുക്കാം..!!"""_ എന്റെ നെറുകംതലയിൽ കുറച്ചു തണുത്തവെള്ളമൊഴിയ്ക്കുമ്പോലെ അമ്മപറഞ്ഞതും ഞാനാരേം മൈൻഡാക്കാതെ കഴിയ്ക്കാനിരുന്നു...

""...എടാ ചെക്കാ... നിനക്കു ഫീലാവാമ്മേണ്ടി പറഞ്ഞതല്ലടാ... ഞങ്ങളൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ..!!"""_ അമ്മ കാസ്ട്രോളിൽനിന്നും ദോശ പ്ളേറ്റിലേയ്ക്കിടുമ്പോൾ ചേച്ചി ചായയുമായങ്ങോട്ടേയ്ക്കു വന്നു...

""...വേണ്ട... ഇനി നിന്റൊരു വിശദീകരണവും എന്റെകുഞ്ഞിനു കേൾക്കണ്ട...
മോൻ കഴിയ്ക്ക്..!!"""_ ചേച്ചിയുടെ കയ്യീന്ന് ചായമേടിച്ചെന്റെ മുന്നിൽവെച്ചുകൊണ്ട് അമ്മ മറുപടികൊടുക്കുമ്പോൾ അങ്കിളുമെന്റടുത്തായി കഴിയ്ക്കാനിരുന്നു...

കൂട്ടത്തിലെന്നെനോക്കിയൊരു ചിരിയും...

...എന്നാലും ഇയാളെപ്പോലൊരു നല്ലമനുഷ്യന് എങ്ങനാണാവോ എന്റെതന്തേടെ കൂട്ടുകിട്ടീത്..??

""...എടിയേ... ഇപ്പൊ കെളവനും കെളവിയ്ക്കും നമ്മളെവേണ്ടാട്ടെടീ... സിദ്ധുമതി... ആ... എന്നാന്നുവെച്ചാ ആയിക്കോട്ടേ..!!"""_ പൊണ്ടാട്ടിയേംമണത്ത്
പിന്നാലേവന്ന
ജോയതുപറഞ്ഞതും,

""...ആ മതി.! അതിനു നെനക്കെന്താപ്പൊ..??"""_ അമ്മ തിരിച്ചുചോദിച്ചു...

""...ഓ.! ഞങ്ങക്കൊന്നുവില്ലായേ..!!"""_ ചേച്ചി തുടർന്നു...

""...പിന്നെ ഇവനെയിങ്ങനിട്ടു

💬 Comments

View all comments