Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
കൊഞ്ചിയ്ക്കുമ്പോൾ നിങ്ങളൊന്നാലോചിച്ചോണം, ഇതൊന്നുമറിയാതൊരു കുഞ്ഞുപൈതൽ മേലെക്കിടന്നുറങ്ങുന്നുണ്ട്..!!"""
""...അതേ...
അടിച്ചുതാമരയായി
വാളുംവെച്ച്..!!"""_ ചേച്ചിപറഞ്ഞതിനെ ജോക്കുട്ടൻ പൂരിപ്പിച്ചതും രണ്ടൂടൊറ്റച്ചിരിയായ്രുന്നു...
കൂട്ടത്തിലങ്കിളും അമ്മയുംകൂടിചേർന്നപ്പോൾ അത്രയുംനേരം എയറുപിടിച്ചിരുന്ന ഞാനുമൊന്നു ചിരിച്ചുപോയി...
അപ്പോഴാണ് രാവണന്റെവരവ്...
സോറി മീനാക്ഷീടെവരവ്...
ഞാനിന്നലെധരിപ്പിച്ച ടീഷർട്ടോ പാവാടയോമാറ്റാതെ അതേ ഡ്രെസ്സിൽത്തന്നെവരുന്ന കക്ഷിയെക്കണ്ടതും
ഞങ്ങളെനോക്കി ചേച്ചി മിണ്ടല്ലേന്നാംഗ്യംകാട്ടി...
ശേഷം ചിരികടിച്ചമർത്തിയപ്പോൾ ഒരു വെകിടച്ചിരിയോടെ ജോക്കുട്ടനെന്റെതിരെയുള്ള കസേരയിലേയ്ക്കിരിയ്ക്കുവേം ചെയ്തു...
...ഫുഡ്ഡെടുക്കുമ്പോൾ കൃത്യമറിയാനായി ഇവൾക്കുവല്ല ഇന്റിക്കേറ്ററും വെച്ചിട്ടുണ്ടോ ആവോ..??
സംശയംതോന്നിയ ഞാൻ അടുത്തിരുന്നയവളെ അടിമുടിയൊന്നു വീക്ഷിയ്ക്കുമ്പോൾ,
""...ആന്റീ... അമൃതാഞ്ജൻ വല്ലോമിരിപ്പുണ്ടോ..??"""_ നെറ്റിയുമുഴിഞ്ഞുകൊണ്ട് മീനാക്ഷി അമ്മയോടു ചോദിച്ചു...
""...അതെന്താടാ..?? ഇന്നലെ നീ മേടിച്ചുകൊടുത്ത ടച്ചിങ്സൊന്നും ഏറ്റില്ലേ..?? പറക്കുംതളികയിലെപ്പോലെ അമൃതാഞ്ജൻ മണപ്പിയ്ക്കേണ്ട ഗതിയായോ..??"""_ ഒന്നുമറിയാത്തഭാവത്തിൽ ജോക്കുട്ടൻചോദിച്ചതും
ചേച്ചി ചിരികടിച്ചമർത്തി...
അതിനു ഞാനൊന്നും മറുപടിപറയാതെ വന്നപ്പോൾ, ഇവരിതെന്താ പറയുന്നേന്നഭാവത്തിൽ മീനാക്ഷിയെന്നൊരു നോട്ടം...
""...അമൃതാഞ്ജനുണ്ടാവില്ല... വിസ്ക്മതിയോ..??"""_ ജോക്കുട്ടനെനോക്കി ചിരിയമർത്തിക്കൊണ്ട് ചേച്ചിയുടെചോദ്യം...
""...ആം.! മതി...
എന്തേലുംകിട്ടിയാമതി...
വല്ലാത്ത തലവേദന..!!"""_
മീനാക്ഷിവീണ്ടും നെറ്റിയുഴിഞ്ഞു...
""...അയ്യേ... തലവേദനയ്ക്കാണോ അമൃതാഞ്ജൻചോദിച്ചേ..?? ഇതിനതിന്റാവശ്യോന്നൂല്ല, ഒരു ചെറുതങ്ങട് ചെന്നാത്തീരാവുന്ന പ്രശ്നമേയുള്ളൂ..!!"""_ ജോ തളിച്ചതിന് പിന്നോടിയായി ചേച്ചിയുടമർത്തിയുള്ള ചിരികൂടിയായപ്പോൾ മീനാക്ഷിയ്ക്കു സംശയം:
""...ചെറുതോ..?? എന്തുചെറുത്..?? മനസ്സിലായില്ല..!!"""
""...അതേ... ഞാനിന്നലടിച്ചേന്റെ ബാക്കി ഒരമ്പതിരിപ്പുണ്ട്... എടുക്കട്ടേ..??"""_ കൊന്നാലും വിടില്ലെന്നമട്ടിൽ അവനെടുത്തിട്ട് തളിയ്ക്കുമ്പോഴും
പൊട്ടത്തിയ്ക്കൊരു വകേംമനസ്സിലായില്ല...
അവളപ്പോഴെല്ലാം എല്ലാരേം മാറിമാറിനോക്കുവാണ് ചെയ്തേ...
""...ഇനിയിപ്പൊ കുറച്ചുകഴിയട്ടേ ജോക്കുട്ടാ, ചായകുടിയ്ക്കുവല്ലേ... പിരിഞ്ഞാലോ..??"""
""...ഒന്നുചുമ്മായിരി പിള്ളേരേ... കൊറേനേരായ് രണ്ടൂടതിനെയിട്ട് കളിയാക്കുന്നു...
അവൾക്കൊരബദ്ധം പറ്റിപ്പോയേന് ഇങ്ങനെകളിയാക്കണോ..??"""_ കഴിച്ചുകഴിഞ്ഞെഴുന്നേറ്റ അങ്കിള് രണ്ടെണ്ണത്തിനേം വിരട്ടിയപ്പോൾ ചേച്ചിപയ്യെ അടുക്കളയിലേയ്ക്കു വലിഞ്ഞു...
ശേഷം കയ്യുംകഴുകി അങ്കിള് പുറത്തേയ്ക്കുപോയതും,
""...നിന്നോടിനി പ്രത്യേകംപറയണോ..?? എഴുന്നേറ്റുപോടാ..!!"""_ ന്ന് അമ്മയുടെയൊരു തകർക്കൽ...
അതുകേട്ടതും
കഴിപ്പുനിർത്തി
ഞാനുമെഴുന്നേറ്റു...
""...അല്ലാ... മോനെവിടെപ്പോണു..??"""
""...അത്... അതമ്മയല്ലേ
💬 Comments
View all comments