Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
എഴുന്നേറ്റുപോവാൻ പറഞ്ഞേ..!!"""_ ഞാനവരുടെ മുഖത്തേയ്ക്കുനോക്കീതും പാവംവല്ലാതായി...
""...എന്നാലും കഴിച്ചോണ്ടിരുന്ന അവന്റെ മുഖത്തുനോക്കി അങ്ങനെപറഞ്ഞതു ശെരിയായില്ല സ്ത്രീയേ... ഒന്നൂല്ലേലും നിങ്ങളുമൊരമ്മയല്ലേ..?? എന്നിട്ടാണ് മോന്റെപ്രായമുള്ള ഒരു ചെക്കന്റെമുഖത്തുനോക്കി ഇമ്മാതിരിവർത്താനം പറഞ്ഞത്... ഛെ..!!"""_ വാതിൽക്കൽനിന്നുള്ള ജോക്കുട്ടന്റെ ഡയലോഗെത്തീതും കയ്യിലിരുന്ന തവിക്കണേംകൊണ്ടവര് അവന്റെപിന്നാലേയോടി...
പക്ഷേ ഓടുന്നതിനിടയിലും,
""...എടാ... അവൾക്കു
കൈവിറയ്ക്കുന്നുണ്ടേൽ ഒരു പൈന്റെടുക്കട്ടേന്നു ചോദിയ്ക്കെടാ..!!"""_ ന്ന് വിളിച്ചു കൂവുന്നുമുണ്ടായ്രുന്നു...
...ഇവടുള്ളതുങ്ങൾക്കൊക്കെ ആഹാരത്തിനുശേഷം കൃത്യമായി മരുന്നുകൊടുക്കുന്നോ ആവോ..??
സ്വയംചോദിച്ച ചോദ്യത്തിന്,
...അതിന് നീയും നിന്റെതന്തേം എത്രമരുന്ന് കഴിയ്ക്കുന്നൂന്നുള്ള മറുചോദ്യത്തിനുമുന്നിൽ എന്റെഉത്തരംമുട്ടി...
അങ്ങനെ മനസാക്ഷിയേം
കൊഞ്ഞനംകുത്തി ഇരിയ്ക്കുമ്പോഴാണ്,
""...ഓ.! അപ്പൊ എന്റൊപ്പം കുടിയ്ക്കാതിരുന്നത് ഇവടെവന്നിട്ടെല്ലാരോടേം
പറഞ്ഞെന്നെ കളിയാക്കാമ്മേണ്ടീട്ടായ്രുന്നല്ലേ..?? നല്ലതാ..!!"""_ ന്ന മീനാക്ഷിയുടെ വാക്കുകൾ...
""...ആഹാ.! നെനക്കപ്പൊ നേരംവെളുത്തോ..?? സമാധാനം..!!"""_ അവളെയൊന്നുനോക്കിയ ഞാൻ,
""...ആടീ... നിന്നെയിവരുടെമുന്നിൽ നാണങ്കെടുത്താൻതന്നെയാ
ഞാൻ കുടിയ്ക്കാതിരുന്നേ... ഇപ്പെന്താ..??"""_ തിരിച്ചുചോദിച്ചതും അമ്മയടുത്തേയ്ക്കു വന്നു...
അതുകൊണ്ടുമാത്രം പറയാൻതുടങ്ങിയ
വാക്കുകളെയവൾ മുറിച്ചപ്പോൾ അമ്മവീണ്ടും ഞങ്ങളെപ്പിടിച്ചിരുത്തി കഴിപ്പിയ്ക്കുവായ്രുന്നു...
അങ്ങനെയാ
അങ്കമെല്ലാംകഴിഞ്ഞ് തിരിച്ചുറൂമിലെത്തിയപ്പോൾ
പിന്നാലെ
മീനാക്ഷിയുമിങ്ങുപോന്നു...
കേറിവന്നപാടെ കട്ടിലിൽക്കിടന്നയെന്നെ തുറിച്ചുനോക്കിക്കൊണ്ട് അടുത്തേയ്ക്കിരുന്നയവൾ സ്വയംപിറുപിറുത്തു:
""...അതിനിത്രയ്ക്കു
കളിയാക്കാമ്മേണ്ടി എന്തിരിയ്ക്കുന്നു..??
ലോകാത്താരും കുടിയ്ക്കാത്തമാതിരിയാണല്ലോ അതിന്റേക്കെ പറച്ചിലുകേട്ടാൽതോന്നുക...
ആ.! അല്ലേലും ഈ കാട്ടുമുക്കിൽക്കെടക്കുന്നേനൊക്കെ അത്രയ്ക്കുള്ള വിവരല്ലേയുള്ളൂ... എന്നിട്ട് കെട്ട്യോനെ സപ്പോട്ടെയ്യാനായ്ട്ടൊരു
കെട്ട്യോളും... അവളാര് ഉത്തമഭാര്യയോ..?? മീനാഷീടെ സ്വഭാവമറിഞ്ഞൂടൊന്നിനും,
അതോണ്ടാ ഇങ്ങനൊക്കെപ്പറയാൻ മെനക്കെട്ടേ... പിന്നവരുടെ വീടായ്പ്പോയി, അല്ലായ്രുന്നേൽ കാണായ്രുന്നു..!!"""_ കട്ടക്കലിപ്പിലിരുന്നു
തകർത്തയവൾ
ഇടയ്ക്കെന്നെയൊന്നു പാളിനോക്കിയപ്പോഴും ഞാനൊരക്ഷരംമിണ്ടാതെ ഫോണിലേയ്ക്കുതന്നെ നോക്കിയിരുന്നു...
""...അല്ലേനെനക്ക്
നൂറുനാവാണല്ലോ...
ഇപ്പെന്താന്നും പറയാനില്ലേ..??"""_ മീനാക്ഷി കണ്ണുതുറുപ്പിച്ചു...
""...ഇന്നലെ ഷാപ്പിലല്ലേപോയെ... ഇന്നുനമുക്ക് ബാറിലേയ്ക്കുവിട്ടാലോ..??
വരുമ്പൊരു ചെറുതവനൂടെ വാങ്ങുവേഞ്ചെയ്യാം..!!"""_ മറുപടിയ്ക്കൊപ്പം ചിരികൂടി കടിച്ചമർത്തീതും മീനാക്ഷീടെ കോപമിരട്ടിച്ചു;
""...ദേ അത്രയ്ക്കങ്ങട്
ഒണ്ടാക്കല്ലേ... ലോകത്താദ്യായ്ട്ട് കുടിച്ചതു ഞാനൊന്നുവല്ലല്ലോ...
എന്തേയ്, നീ
💬 Comments
View all comments