0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

ഞാൻതടഞ്ഞു;

""...ഓ.! ഒത്തിരിക്കഷ്ടപ്പെടണ്ട... ഞാന്തന്നെ പറയാം..!!"""_ ന്നുംപറഞ്ഞ് അവൾടെനേരേ തിരിഞ്ഞിരുന്ന ഞാൻതുടർന്നു;

""...നെനക്ക് കപ്പാസിറ്റിമൂത്തിട്ട് അടിച്ചുകോൺതിരിഞ്ഞ്
വാളുംവെച്ചിട്ട് നീ ആ ഷാപ്പിന്റെമൂലയ്ക്കാ
കേറിക്കെടന്നേ... എന്നിട്ടവടിരുന്നൊരമ്മാവന്റെ കള്ള് കട്ടുകുടിയ്ക്കാൻനോക്കീപ്പൊ നാട്ടുകാരുകൂടി കൈവെയ്ക്കാനൊരുങ്ങീതാ... അവടന്നൊരുവിധത്തിലാ ഞാനൂരിക്കൊണ്ടുപോന്നേ..!!"""_ പറഞ്ഞുനിർത്തി അവളെനോക്കുമ്പോൾ കക്ഷി കിളിപറന്നിരിയ്ക്കുവായ്രുന്നു...

ഉടനെ ഞാൻ കൂട്ടിച്ചേർത്തു;

""...തീർന്നില്ല.! എന്നിട്ടു താങ്ങിക്കൊണ്ടിവടെ
വന്നപ്പോൾ ആ അമ്മേടേംചേച്ചീടേം മുന്നിലുവെച്ച് വീടിന്റെനടയ്ക്കലൊരു വാളും... ഏതൊക്കെയോ ക്ലബ്ബുകാരുവന്ന് ഫോട്ടോയെടുത്തിട്ട്പോയിട്ടുണ്ട്, അവരിപ്പഴും വിചാരിച്ചേക്കുന്നെ നീ അത്തമിട്ടതാന്നാ..!!"""

""...പോടാപട്ടീ... നൊണപറഞ്ഞാലൊണ്ടല്ലോ... ഞാനങ്ങനൊന്നും ചെയ്തിട്ടില്ല..!!"""

""...ദേ... ഉള്ളതുപറയുമ്പോളിരുന്ന് തർക്കിച്ചാൽ തലപിടിച്ചുഞാൻ ക്ലോസെറ്റേൽമുക്കും... ഇന്നലതീന്നും വൃത്തികെട്ടസാനംവെച്ചാ നീയീ ബെഡ്ഡുംറൂമുവൊക്കെ ഡെക്കറേറ്റ്ചെയ്തത്..!!"""_ അവളെതിർക്കുന്നതിനൊപ്പം ഞാൻനിന്നു ചിതറീതും, ഞാൻ പറയുന്നേലെന്തൊക്കെയോ സത്യമുണ്ടെന്നവൾക്കു തോന്നിക്കാണണം...

കാരണം പുള്ളിക്കാരീടെ മുഖത്തെവിടെയൊക്കെയോ ഒരുചമ്മലുണ്ടായ്രുന്നൂ അപ്പോൾ...

എന്നിരുന്നാലും അതങ്ങോട്ടു സമ്മതിച്ചുതരാനവൾടെ അഭിമാനമൊരുക്കമായ്രുന്നില്ല...

""...പിന്നേ... നീ... നീയിങ്ങനെ സൗണ്ട്റെയ്സാക്കീന്നുവെച്ച് നീ പറയുന്നതുമുഴുവൻ ഞാൻ വിശ്വസിയ്ക്കാമ്പോവുവല്ലേ..?? ഒന്നുപോടാ... ഇതൊന്നുവല്ല സത്യോന്നെനിയ്ക്കറിയാ... പിന്നെ ഞാൻ മറന്നോയതാ..!!"""_ ഒരുളുപ്പുമില്ലാതവൾ വീണ്ടുമിരുന്നുവാദിച്ചതും എന്റെകൺട്രോള്പോയി...

""...എങ്കി നീ പറേടീ...
നീയെപ്പഴാ ഈ തുണിയൊക്കെടുത്തിട്ടേച്ച് കേറിക്കിടന്നേന്നു നീ പണ..!!"""_ ചോദ്യത്തിനൊന്നാലോചിച്ചെങ്കിലും മറുപടിയില്ലാതെവന്നപ്പോൾ അവളെന്റെ
മുഖത്തേയ്ക്കുനോക്കി...

""...അടിച്ചുപൂക്കുറ്റിയായി മേത്തൂടെ വാളുംവെച്ചിവടെക്കിടന്നപ്പോൾ ഞാനാകൊണ്ടോയി
കുളിപ്പിച്ചതും,
അതൊക്കൂരിക്കളഞ്ഞ് ഇതീടിപ്പിച്ചതും..!!"""_ കേട്ടതും അവളൊന്നുഞെട്ടി...

എന്നിട്ട് വല്ലാത്തൊരു ഭാവത്തിലെന്നെനോക്കീതും,

""...കണ്ണുമിഴിയ്ക്കണ്ട... സസ്പെൻസൊരിയ്ക്കക്കൂടി പൊളിഞ്ഞു..!!"""_
ശേഷമൊന്നമർത്തി
ചിരിച്ചുകൊണ്ട്,

""...അല്ലാ...
ഇന്നലാരാന്നുങ്കരുതിയാ
മോളൂസ് തുണിയൂരാനായി കയ്യുങ്കാലുംപൊക്കിനിന്നേ..??
അവൾടടുത്ത് തുണിയഴിച്ചേടീന്നു
പറഞ്ഞതുമവള് ഉടുതുണിയില്ലാതൊരു നിൽപ്പാ... അങ്ങനിറങ്ങി നടന്നേടീന്നുപറഞ്ഞിരുന്നേ അവള് മുറ്റത്തോടെ കുലുക്കിക്കൊണ്ടോടിയേനെ... ആ അവളാണ് ഇരുന്നങ്ങട് ഡയലോഗുവിടണെ..!!"""_
എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയ്ക്കുപിന്നെ വോയിസില്ലാണ്ടായി...

മുഖമൊക്കെ ചുവന്നുതുടുത്ത് കക്ഷി തലകുനിച്ചിരിയ്ക്കുമ്പോൾ ശവപ്പെട്ടിയിലെ
അവസാനത്താണിയും
എന്റെപക്കൽ
ഒരുങ്ങിക്കഴിഞ്ഞിരുന്നു...

""...പിന്നെല്ലാമെന്റെ മുന്നിലായോണ്ടുകൊള്ളാം... വേറാരേലുമായ്രുന്നേ
കാണായ്രുന്നൂ..!!'"""_ അതുകൂടി

💬 Comments

View all comments